Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രൂപ്പ് കളിക്കാനാഗ്രഹിക്കുന്നവർക്കു പാർട്ടി വിട്ടു പോകാം; ജംബോ കമ്മറ്റികൾ പിരിച്ചുവിടും; തെരഞ്ഞെടുപ്പ് തോൽവിക്കു കൂട്ട ഉത്തരവാദിത്വം; കുറ്റം ഒരാളുടെ മാത്രം തലയിൽ കെട്ടിവയ്ക്കേണ്ട: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു സുധീരനെ മാറ്റാനാകില്ലന്നു രാഹുൽ തറപ്പിച്ചു പറഞ്ഞതിങ്ങനെ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തിരിച്ചടി

ഗ്രൂപ്പ് കളിക്കാനാഗ്രഹിക്കുന്നവർക്കു പാർട്ടി വിട്ടു പോകാം; ജംബോ കമ്മറ്റികൾ പിരിച്ചുവിടും; തെരഞ്ഞെടുപ്പ് തോൽവിക്കു കൂട്ട ഉത്തരവാദിത്വം; കുറ്റം ഒരാളുടെ മാത്രം തലയിൽ കെട്ടിവയ്ക്കേണ്ട: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു സുധീരനെ മാറ്റാനാകില്ലന്നു രാഹുൽ തറപ്പിച്ചു പറഞ്ഞതിങ്ങനെ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തിരിച്ചടി

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം മോഹിച്ച് ഡൽഹിയിലെത്തിയ കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾക്ക് വലിയ തരിച്ചടി. കെപിസിസി അധ്യക്ഷൻ വി എം സുധീരന് എല്ലാ പിന്തുണയും നൽകുമെന്ന് നേതാക്കളോട് പരോക്ഷമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

കേരളത്തിൽ ഗ്രൂപ്പു കളി അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. കേരളത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും ഗ്രൂപ്പ് കളിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ടി വിട്ടുപോകാമെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായുള്ള സംവാദത്തിൽ ആമുഖമായാണ് രാഹുൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഫലത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റില്ലെന്ന സൂചനയാണ് ഇതിലുള്ളത്.

പാർട്ടിയാണ് വലുത്, അങ്ങനെയുള്ളവർ പാർട്ടിയിൽ നിന്നാൽ മതി. അല്ലാത്തവർക്ക് പാർട്ടിവിട്ടുപോകാം. കേരളത്തിലെ നിയമസഭാ തിരിഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടുത്തരവാദിത്വമാണുള്ളതെന്നും രാഹുൽ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ സംസാരിക്കരുതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്പുണ്ടാകില്ലെന്നും കേരളത്തിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ കേരള നേതാക്കളുമായി നടത്തിയ വിശാല യോഗത്തിൽ രാഹുൽ അറിയിച്ചു.

എ.-ഐ ഗ്രൂപ്പുകൾ സുധീരനെതിരെ സംയുക്തമായ പടയൊരുക്കം നടത്തിയെങ്കിലും സുധീരനെ സംരക്ഷിച്ചുകൊണ്ടുള്ള രാഹുലിന്റെ ആമുഖപ്രസംഗത്തോടെ ചർച്ചയിൽ നേതൃമാറ്റം ആരും ഉന്നയിച്ചില്ല. ഒന്നിച്ചുള്ള ചർച്ചയ്ക്ക് ശേഷം രാഹുൽ 30 ഓളം നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ചനടത്തി. 15 റഖബ്ഗഞ്ച് റോഡിലെ 'യുദ്ധമുറി'യിലായിരുന്നു കൂടിക്കാഴ്ച. കുറച്ചുനാളായി കോൺഗ്രസ് രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ചചെയ്യുന്നതും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുൻപു 99 സൗത്ത് അവന്യുവായിരുന്നു പാർട്ടി 'വാർ റൂം.'

ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാർ എന്നിവരുമായി നാളെ രാഹുൽ ഗാന്ധി പ്രത്യേകം ചർച്ച നടത്തും. എഴുപതോളം നേതാക്കളാണു ക്ഷണിതാക്കളായി ചർച്ചയിൽ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ, മുൻ ഗവർണർമാർ, മുൻ കെപിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണു പങ്കെടുത്തത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി അധ്യക്ഷൻ വി എം സുധീരനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂടിയാണെന്ന് ചില പോഷകസംഘടനാ നേതാക്കൾ രാഹുലിനോട് പറഞ്ഞു. മേൽത്തട്ടുമുതൽ മാറ്റം വേണമെന്ന നിർദേശമാണ് മഹിളാ കോൺഗ്രസ് മുന്നോട്ടുവച്ചത്. പാർട്ടിയിൽ ഐക്യമാണ് പ്രധാനമെന്ന് നേതാക്കളോട് ആദ്യം സംസാരിച്ച പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കെപിസിസി, ഡിസിസി ഭാരവാഹികളെ പുനഃസംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ ചർച്ചകൾ. കെപിസിസി അധ്യക്ഷനെ മാറ്റില്ലെന്ന കൃത്യമായ സന്ദേശമാണ് ചർച്ചകളിൽ രാഹുൽ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP