Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിയെ തള്ളിപ്പറഞ്ഞ് രജനികാന്ത്; കർണാടകയിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും സ്റ്റൈൽമന്നൻ

ബിജെപിയെ തള്ളിപ്പറഞ്ഞ് രജനികാന്ത്; കർണാടകയിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും സ്റ്റൈൽമന്നൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനീകാന്ത് പറഞ്ഞു. ഗവർണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു. എന്നാൽ ജനാധിപത്യത്തെ സംരക്ഷിച്ച വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവേരി അന്തർസംസ്ഥാന നദീജല തർക്കത്തിൽ കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി പരിഹാരമുണ്ടാക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനൽകുന്ന കാര്യത്തിൽ പുതിയ സർക്കാർ തീരുമാനമെടുക്കണം. കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കാൻ കർണാടക സർക്കാർ സന്നദ്ധമാകണമെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ്‌നാട്ടിൽ നടൻ കമൽഹാസന്റെ പാർട്ടിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ആരെങ്കിലുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ പ്രസക്തിയില്ലെന്നും രജനീകാന്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP