Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഭയിലെത്താതെ വിമർശനം കേട്ട സച്ചിനെ രക്ഷിക്കാൻ പി ജെ കുര്യൻ; ടെൻഡുൽക്കറിന് അവധി അനുവദിച്ചു നൽകി; ചർച്ച വേണ്ടെന്നും നിർദ്ദേശം

സഭയിലെത്താതെ വിമർശനം കേട്ട സച്ചിനെ രക്ഷിക്കാൻ പി ജെ കുര്യൻ; ടെൻഡുൽക്കറിന് അവധി അനുവദിച്ചു നൽകി; ചർച്ച വേണ്ടെന്നും നിർദ്ദേശം

ന്യൂഡൽഹി: വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ സച്ചിൻ ടെൻഡുൽക്കർക്ക് രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യൻ അവധി അനുവദിച്ചു. സഭയിലെ രണ്ടംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും സച്ചിന് അവധി നൽകാൻ ഉപാധ്യക്ഷൻ തീരുമാനിക്കുകയായിരുന്നു. വിഷയം ഇന്നുരാവിലെ പരിഗണനയ്‌ക്കെടുത്തപ്പോൾ സമാജ് വാദി പാർട്ടിയിലെ നരേഷ് അഗർവാളും കോൺഗ്രസിലെ സത്യവ്രത് ചതുർവേദിയുമാണ് എതിർപ്പുമായി വന്നത്. രണ്ടുമാസം സഭാസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പി ജെ കുര്യൻ നേരത്തെ പറഞ്ഞിരുന്നു. സച്ചിനും നടി രേഖയും ഈ കാലാവധി മറികടക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സച്ചിന് അവധി അനുവദിക്കാനുള്ള തീരുമാനം വന്നത്. ഒരംഗത്തിന് അവധി നൽകുന്ന കാര്യത്തിൽ ചർച്ചവേണ്ടെന്നും സഭാധ്യക്ഷൻ റൂളിങ് നൽകി.


പാർലമെന്റിന്റെ ഒരു സെഷനിലും സച്ചിൻ ടെൻഡുൽക്കർ പങ്കെടുക്കാത്തത് വിവാദമായിരുന്നു. കഴിഞ്ഞ കൊല്ലവും വെറും മൂന്നു ശതമാനം മാത്രമായിരുന്നു രാജ്യസഭാംഗമായ സച്ചിന്റെ ഹാജർ. പ്രതിഷേധങ്ങൾക്കെല്ലാം സച്ചിൻ മറുപടി നൽകുകയും ചെയ്തു. തന്റെ സഹോദരന് ശസ്ത്രക്രിയക്കു വിധേയനാകേണ്ടി വന്നതിനാലാണ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതെന്ന് സച്ചിൻ പറഞ്ഞു. സഭയോട് ഒരു തരത്തിലുള്ള അനാദരവും താൻ കാട്ടിയിട്ടില്ലെന്നും സച്ചിൻ വ്യക്തമാക്കിയിരുന്നു.

സച്ചിന് പിന്തുണയുമായി കോൺഗ്രസ് എംപി രാജീവ് ശുക്ലയും രംഗത്തെത്തി. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വന്നാൽ ആർക്കായാലും സഭയിലെത്താനാകില്ല. ഇക്കാര്യത്തിൽ എന്തിനാണ് ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാജീവ് ശുക്ല ചോദിച്ചു. ഇക്കൊല്ലം സച്ചിനും രേഖയും സഭയിൽ എത്താത്തതിനെച്ചൊല്ലി നിരവധി വിവാദങ്ങളാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP