Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരും ഓടുപൊളിച്ചുവന്നവരല്ല; സഭയുടെയും ജനങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നൽകിയ പ്രമേയ നോട്ടീസിൽ ഉറച്ചു നിൽക്കുന്നു; നിയമസഭ പാസാക്കിയ ഗവർണർ വളരെ മോശമായ തരത്തിൽ പരസ്യ പ്രസ്താവന നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് കരുതി; അതുണ്ടാകാതെ വന്നപ്പോളാണ് തനിക്ക് വിഷയം ഏറ്റെടുക്കേണ്ടിവന്നതെന്നും ചെന്നിത്തല

ആരും ഓടുപൊളിച്ചുവന്നവരല്ല; സഭയുടെയും ജനങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നൽകിയ പ്രമേയ നോട്ടീസിൽ ഉറച്ചു നിൽക്കുന്നു; നിയമസഭ പാസാക്കിയ ഗവർണർ വളരെ മോശമായ തരത്തിൽ പരസ്യ പ്രസ്താവന നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് കരുതി; അതുണ്ടാകാതെ വന്നപ്പോളാണ് തനിക്ക് വിഷയം ഏറ്റെടുക്കേണ്ടിവന്നതെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ടുള്‌ല പ്രമേയ നോട്ടീസിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിൽ സഭാനേതാവായ മുഖ്യമന്ത്രി പരാജയപ്പെട്ടപ്പോഴാണ് ആ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താനേറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരവും സഭയുടെ അന്തസ്സും ഉയർത്തിപ്പിടിക്കാൻ സഭാചട്ടം 130 പ്രകാരം താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സഭ എല്ലാവരുടേതുമാണ്. ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമില്ല. സഭയിലുള്ളവർ ആരും ഓടുപൊളിച്ചുവന്നവരല്ല, അവരെല്ലാം ജനങ്ങൾ തെരഞ്ഞെടുത്തു വന്നതാണ്. കേരള നിയമസഭയുടെ ഉന്നതമായ നിലവാരത്തേയും പ്രമേയം പാസാക്കാനുള്ള ഔചിത്യത്തെയും ചോദ്യം ചെയ്ത ഗവർണറുടെ നപടി അങ്ങേയറ്റം അവഹേളനപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസിൽ അഭിപ്രായം പറയാത്ത മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. തന്റെ പ്രമേയ നോട്ടീസിനെ ജനങ്ങൾ പൂർണമായും സ്വാഗതം ചെയ്യുന്നുണ്ട്. പൗരത്വ നിമയഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയതുപോലുള്ള സംഭവം കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാക്കാത്തതാണ്. ബിജെപി അംഗം പോലും യോജിച്ചാണ് പ്രമേയം പാസാക്കിയത്. ആ സാഹചര്യത്തിൽ ഗവർണർ വളരെ മോശമായ തരത്തിൽ പരസ്യ പ്രസ്താവന നടത്തിയപ്പോൾ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് കരുതി. അതുണ്ടാകാതെ വന്നപ്പോളാണ് തനിക്ക് വിഷയം ഏറ്റെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് എതിരെ പ്രമേയം പാസാക്കിയ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. മുൻ ഗവർണർ രാം ദുലാരി സിൻഹ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നിയമസഭ അറിയാതെ അംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ അന്നത്തെ ഭരണകക്ഷി ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേയം ചർച്ച ചെയ്ത് പാസാക്കണം. ഏത് വകുപ്പ് അനുസരിച്ചാണ് പ്രമേയം നിയമവിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കണം. സഭാചട്ടങ്ങൾ അനുസരിച്ചാണ് പ്രമേയമത്തിന് നോട്ടീസ് നൽകിയത്.ഗവർണർ സംസ്ഥാനത്തെ ജനങ്ങളെ അധിക്ഷേപിച്ചു. മലപ്പുറത്ത് നടന്ന ഒരു റസിഡന്റ് പ്രയോഗം ഒഴിച്ചാൽ കേരളത്തിലെ മുഖ്യമന്ത്രി ഗവർണർക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല.

ഗവർണറും സർക്കാരും തമ്മിൽ പ്രശ്നമില്ലെന്നും ചെന്നിത്തല കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള നിയമമന്ത്രി ഏ കെ ബാലന്റെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. സർക്കാരും ഗവർണറും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നാണ് ബാലൻ പറഞ്ഞത്. ബാലൻ പറയുന്നത് കേട്ടാൽ എല്ലാദിവസവും ഗവപർണർ സർക്കാരിന് പൂമാല ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് തോന്നും. സഭാകാര്യങ്ങളെ പുച്ഛിക്കുന്ന ഗവർണറുടെ നടപടി ബഹുമതിയായാണോ മന്ത്രി കാണുന്നത്? പൗരത്വ നിയമത്തിന് എതിരെ കോടതിയിൽ പോകണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത് താനാണ്. ഈ പ്രമേയംകൊണ്ടുവരേണ്ടത് താനായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നു.ഗവർണർമാരെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ഗവർണറുടെ നിലപാട് വലിയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP