Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നര വർഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ തരംഗമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി പറഞ്ഞത് പോലെ ഭരണത്തിന്റെ വിലയിരുത്തലുണ്ടായാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുക അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ; കേരള ജനതയുടെ ആഗ്രഹമനുസരിച്ച് മുന്നേറാൻ കഴിയണമെന്നും രമേശ് ചെന്നിത്തല

മൂന്നര വർഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ തരംഗമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി പറഞ്ഞത് പോലെ ഭരണത്തിന്റെ വിലയിരുത്തലുണ്ടായാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുക അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ; കേരള ജനതയുടെ ആഗ്രഹമനുസരിച്ച് മുന്നേറാൻ കഴിയണമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

പാല: കഴിഞ്ഞ മൂന്നരവർഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതിയാണ് ജനം വോട്ട് ചെയ്തതെന്നായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന തദ്ദേശപഞ്ചായത്തുകളിലേക്കുള്ള ഉപതെരഞ്ഞടുപ്പിൽ യുഡിഎഫ് മുന്നേറ്റമുണ്ടായത് ഇതിന്റെ ഭാഗമായാണോന്ന് പിണറായി വിജയൻ പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പിണറായി വിരുദ്ധ വികാരമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം സമ്മാനിച്ചത്. പാലാ ഉപതെരഞ്ഞടുപ്പിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ ഭരണത്തിന്റെ വിലയിരുത്തൽ ആണെങ്കിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി അൻപതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞടുപ്പിനെ നേരിടണം. കേരളജനതയുടെ ആഗ്രഹമനുസരിച്ച് മുന്നേറാൻ നമുക്ക് കഴിയണം. നാം ഓർക്കേണ്ടത് ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാവൂ എന്നതാണ്. പ്രളയക്കെടതിയിൽ കേരളം ദുരിതമനുഭവിച്ചപ്പോൾ കേരളം ഒറ്റക്കെട്ടായാണ് നിന്നത്. എന്നാൽ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് ലഭിച്ച 2014 കോടി രൂപ മുഖ്യമന്ത്രി ചെലവഴിക്കാതെ വെച്ചിരിക്കുക്കയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അതിവിദഗ്ധമായാണ് അന്നത്തെ ധനമന്ത്രിയായ കെഎം മാണി സമ്പദ് രംഗം പിടിച്ചുനിർത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP