Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ റീപോളിങ് ചൊവ്വാഴ്‌ച്ച; തീരുമാനം പോൾചെയ്തതിലും അധികം വോട്ടുകൾ മെഷീനിൽ കണ്ടെത്തിയതിനെ തുടർന്ന്; മോക് പോളിങ് നടത്തിയ വോട്ടുകൾ നീക്കം ചെയ്യാഞ്ഞത് വിനയായി

കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ റീപോളിങ് ചൊവ്വാഴ്‌ച്ച; തീരുമാനം പോൾചെയ്തതിലും അധികം വോട്ടുകൾ മെഷീനിൽ കണ്ടെത്തിയതിനെ തുടർന്ന്; മോക് പോളിങ് നടത്തിയ വോട്ടുകൾ നീക്കം ചെയ്യാഞ്ഞത് വിനയായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വോട്ടിങ് മെഷീനിൽ അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ ഏപ്രിൽ 30ന് റീപോളിങ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

സംസ്ഥാനത്ത് റീ പോളിങ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്. പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകൾ അധികമായി കണ്ടെത്തിയതിനെതുടർന്നാണ് റീപോളിങ് നടത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചത്. ആകെ 912 വോട്ടർമാരാണ് കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. പോൾ ചെയ്ത 715 വോട്ടുകളേക്കാൾ 43 വോട്ടുകൾ അധികം കണ്ടെത്തുകയായിരുന്നു.

ഇതിനെതുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് വോട്ടിങ് മെഷിൻ പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പിന്നീടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗിന് തീരുമാനം എടുത്തത്. മോക്ക് പോളിങ് നടത്തിയപ്പോൾ രേഖപ്പെടുത്തിയ വോട്ടുകൾ പോളിങ് തുടങ്ങുന്നതിന് മുൻപ് വോട്ടിങ് മെഷീനിൽ നിന്നും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതാണ് അധിക വോട്ടുകൾ വരാൻ കാരണം. ബൂത്തിൽ റീപോളിങ് നടത്തണമെന്ന് സ്ഥാനാർത്ഥികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP