Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വേരുറപ്പിക്കാൻ തുടങ്ങിയതോടെ അരക്കൈനോക്കാൻ കോൺഗ്രസും; മികച്ച ബൂത്ത് പ്രസിഡന്റുമാർക്ക് സമ്മാനം നൽകാനുറച്ച് കണ്ണൂർ ഡിസിസി

പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വേരുറപ്പിക്കാൻ തുടങ്ങിയതോടെ അരക്കൈനോക്കാൻ കോൺഗ്രസും; മികച്ച ബൂത്ത് പ്രസിഡന്റുമാർക്ക് സമ്മാനം നൽകാനുറച്ച് കണ്ണൂർ ഡിസിസി

കണ്ണൂർ : പാർട്ടി ഗ്രാമങ്ങളാണ് കണ്ണൂരിലെ സിപിഐ(എം). മോഡൽ രാഷ്ട്രീയം. സിപിഎമ്മിനെതിരെ പൊരുതാൻ ബിജെപിയും പാർട്ടി ഗ്രാമങ്ങളുണ്ടാക്കി. വർത്തമാനകാല രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിനെ മരവിപ്പിച്ചിരിക്കുന്നു. പാർട്ടി ഗ്രാമങ്ങൾ മിക്കതും മറിച്ചു ചിന്തിക്കുകയാണ്. കൊല നടത്തുന്നവരെ സുരക്ഷിതരായ ഒളിവിൽ പാർപ്പിക്കാനായി മാത്രമായി സൃഷ്ടിച്ചിടുക്കുന്ന പാർട്ടി ഗ്രാമങ്ങളിലെ അനുകൂല മണ്ണ് സിപിഎമ്മിന് നഷ്ടപ്പെടുമാണ് കോൺഗ്രസിന്റേയും വിലയിരുത്തൽ

അതുകൊണ്ട് തന്നെ നഗരങ്ങൾക്കപ്പുറമുള്ള കണ്ണൂരിലെ ഗ്രാമങ്ങളിലും സംഘടനാ മികവ് വേണം. ബൂത്ത് തല പ്രവർത്തനത്തിലൂടെ മാത്രമേ അതിന് കഴിയൂ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ. സുധാകരന്റെ നേരിയ മാർജിനിലെ തോൽവിയിൽ നിന്നുള്ള തിരിച്ചറിവ് കൂടിയാണ് ഇത്. പാർട്ടി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞു കയറിയാൽ കണ്ണൂരിനെ കോൺഗ്രസിന്റെ കോട്ടയാക്കാം. ദേശീയതലത്തിൽ സിപിഎമ്മിന് ഉണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടിയും കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് പ്രതീക്ഷ.

ഇതിനായി പല വഴികൾ ചിന്തിച്ചു. അപ്പോൾ മറുപടിയും കിട്ടി. എന്തിനും ഏതിനും റിയാലിറ്റി ഷോയുടെ കാലമാണല്ലോ ഇത്. അതുകൊണ്ട് തന്നെ ആ വഴി ഉറപ്പിച്ചു. ബൂത്ത് പ്രസിഡന്റുമാരുടെ പ്രവർത്തന മികവ് അളക്കാൻ കണ്ണൂർ ഡിസിസിയുടെ റിയാലിറ്റി ഷോ സംഘടിപ്പിക്കും. കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം വച്ചാണു ബൂത്ത് പ്രസിഡന്റുമാർക്കായി റിയാലിറ്റി ഷോ. 25നു ചേരുന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഇതുസംബന്ധിച്ച മാർഗരേഖയ്ക്കു രൂപം നൽകും.

1604 ബൂത്തുകളാണ് ജില്ലയിലുള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പതിവായി ഏജന്റില്ലാത്ത ബൂത്തുകളിൽപ്പോലും കമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞത് നേട്ടമായി കണ്ണൂർ കോൺഗ്രസ് നേതൃത്വം കരുതുന്നു. ഈ മാതൃക തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപകമാക്കും. റിയാലിറ്റി ഷോയിലൂടെ ലക്ഷ്യമിടുന്നതും അതു തന്നെ. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിന്റെ മനസ്സ് പൂർണ്ണമായും കോൺഗ്രസനൊപ്പമാക്കാൻ വ്യക്തമായ പദ്ധതികളുമായാണ് റിയാലിറ്റി ഷോ നടത്തുക. മാർക്കിടലും സമ്മാന വിതരണവും ഉണ്ടാകും.

ഡിസിസി തയാറാക്കുന്ന മാർഗരേഖയനുസരിച്ചു ചിട്ടയായി പ്രവർത്തനം നടത്തുന്ന ബൂത്ത് കമ്മിറ്റികൾക്കാണു സമ്മാനം. ജില്ലാ നേതാക്കൾ ഉൾപ്പെടുന്ന വിധി നിർണയ സമിതി പരിശോധന നടത്തിയാണു പ്രസിഡന്റുമാർക്ക് മാർക്കിടുക. ഒരു വർഷത്തെ പ്രവർത്തന പരിപാടികൾക്കാണു രൂപം നൽകുക. ഓരോ മാസവും നടത്തേണ്ട പ്രവർത്തനങ്ങൾ ബൂത്ത് പ്രസിഡന്റുമാരെ അറിയിക്കും.

ഇവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ മണ്ഡലം തലത്തിൽ വിധികർത്താക്കളുടെ പാനലിനു രൂപം നൽകും. അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാകും ഫലപ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP