Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ എൽഡിഎഫോ യുഡിഎഫോ? ആർഎസ്‌പി ദേശീയ സമ്മേളനത്തിൽ കടുത്ത ഭിന്നത; നിയമസഭാ തെരഞ്ഞെടുപ്പുവരെ യുഡിഎഫിൽ തുടരാൻ ധാരണ

കേരളത്തിൽ എൽഡിഎഫോ യുഡിഎഫോ? ആർഎസ്‌പി ദേശീയ സമ്മേളനത്തിൽ കടുത്ത ഭിന്നത; നിയമസഭാ തെരഞ്ഞെടുപ്പുവരെ യുഡിഎഫിൽ തുടരാൻ ധാരണ

ന്യൂഡൽഹി: കേരളത്തിൽ എന്തു നിലപാടു സ്വീകരിക്കണം എന്നതിനെച്ചൊല്ലി ആർഎസ്‌പി ദേശീയ സമ്മേളനത്തിൽ ഭിന്നത. എൽഡിഎഫിലേക്ക് പോകണമെന്നു ഒരു വിഭാഗം പ്രമേയം തന്നെ അവതരിപ്പിച്ചു.

പശ്ചിമ ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ യുഡിഎഫിൽ തുടരുന്നതിനോട് കടുത്ത എതിർപ്പു പ്രകടിപ്പിച്ചു. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ തൽസ്ഥിതി തുടരാൻ സമ്മേളനത്തിൽ ധാരണയായി.

തെരഞ്ഞെടുപ്പിനുശേഷം പാർട്ടി പ്ലീനം ചേർന്ന് വിഷയങ്ങൾ വീണ്ടും പരിശോധിക്കും. കടുത്ത ഭിന്നതയാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ അടക്കം സമ്മേളനത്തിൽ പങ്കുവച്ചത്. ദേശീയ തലത്തിൽ ഇടതുപക്ഷത്തോടൊപ്പം തുടരുമ്പോൾ കേരളത്തിൽ ആർഎസ്‌പി ഭരണത്തിലിരിക്കുന്ന യുഡിഎഫിന്റെ ഭാഗമായി അധികാരം പങ്കിടുന്നതിലും, സ്വീകരിക്കുന്ന നിലപാടുകളുമാണ് ചർച്ചയായത്.

കോൺഗ്രസുമായി കൂടിയതിൽ കേരള ഘടകത്തിനെതിരെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിന് കേരളത്തിലെ പ്രതിനിധികളുടെ പിന്തുണയും കിട്ടിയിരുന്നു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ഉദ്ഘാടന വേദിയിൽ മന്ത്രി ഷിബുബേബി ജോണിന് ഇരിപ്പിടം കൊടുത്തതിലും പരാതി ഉയർന്നു.

അഴിമതിയടക്കം വളരെയേറെ ആരോപണങ്ങൾ നേരിടുന്ന യുഡിഎഫ് സർക്കാരിന്റെ ഭാഗമായ മന്ത്രി ഷിബുബേബിജോണിന് ഉദ്ഘാടന വേദിയിൽ ഇരിക്കുവാനുള്ള അർഹത ഇല്ലെന്നാരോപിച്ചാണ് സമ്മേളനത്തിൽ പരാതികൾ ഉയർന്നതും. അതേസമയം ആർഎസ്‌പി എൽഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതുമുന്നണി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP