Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി നിയമം വന്ന ശേഷം സംസ്ഥാനത്ത് ഒട്ടാകെ മൗലികവാദ സംഘടനകളും രാജ്യവിരുദ്ധശക്തികളും നടത്തുന്നത് കടുത്ത വിദ്വേഷ പ്രചാരണം; മിന്നൽ ഹർത്താലുകളും ബഹിഷ്‌കരണങ്ങളുമായി ഭിന്നിപ്പും ആശങ്കകളും സൃഷ്ടിക്കുന്നു: സമഗ്രമായ അന്വേഷണം വേണം; ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ട് ആർഎസ്എസ് നേതാക്കൾ

പൗരത്വ ഭേദഗതി നിയമം വന്ന ശേഷം സംസ്ഥാനത്ത് ഒട്ടാകെ മൗലികവാദ സംഘടനകളും രാജ്യവിരുദ്ധശക്തികളും നടത്തുന്നത് കടുത്ത  വിദ്വേഷ പ്രചാരണം; മിന്നൽ ഹർത്താലുകളും ബഹിഷ്‌കരണങ്ങളുമായി ഭിന്നിപ്പും ആശങ്കകളും സൃഷ്ടിക്കുന്നു: സമഗ്രമായ അന്വേഷണം വേണം; ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ട് ആർഎസ്എസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം. ആവശ്യപ്പെട്ടു. മതമൗലികവാദ സംഘടനകളും രാജ്യ വിരുദ്ധ ശക്തികളും കടുത്ത വിദ്വേഷ പ്രചാരണമാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് ഇവർക്കെതിരെ ശക്തമായ കർശന നടപടി വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ നേരിട്ട് കണ്ട് ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടു.

മിന്നൽ ഹർത്താലുകൾ, വ്യക്തികളെയും സ്ഥാപനങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ബഹിഷ്‌കരിക്കൽ, സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചാരണങ്ങൾ എന്നിവയിലൂടെ സമൂഹത്തിൽ കടുത്ത ഭിന്നിപ്പും ആശങ്കകളുമാണ് സൃഷ്ടിച്ചതെന്ന് ഇരുവർക്കും നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു.വിയോജിപ്പ് പ്രകടിപ്പിക്കുകയല്ല മറിച്ച് ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമിട്ടത്. കേരളത്തിലെ ഇരുമുന്നണികളും ഈ നിലപാടുകളെ പിന്തുണക്കുകയായിരുന്നു.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തെ വളരെ സങ്കുചിതമായും ആസൂത്രിതമായും വർഗ്ഗീയധ്രുവീകരണം ലക്ഷ്യമിട്ട് വഴിതിരിച്ചുവിട്ടു. പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് നേതൃത്വം നൽകിയത്. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നടത്തിയ മതവിദ്വേഷ പ്രചരണങ്ങളെക്കുറിച്ചും അന്വേഷിക്കണം. വാട്സ് ആപ്പിലൂടെ മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്ത് നിർബന്ധിച്ച് കടകൾ അടപ്പിക്കുന്ന വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരെയും നടപടി വേണം. സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണം.

ആലുവയിൽ ജനജാഗരണ സമിതി സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്താനും അതുവഴി വർഗ്ഗീയ കലാപം സൃഷ്ടിക്കാനും പോപ്പുലർഫ്രണ്ട് ആസൂത്രിത ശ്രമം നടത്തി. പ്രകടനം തടയാനും ശ്രമമുണ്ടായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്തിനടുത്ത് വളാഞ്ചേരിയിലെ ചെറുകുന്ന് പട്ടികജാതികോളനിയിൽ താമസിക്കുന്നവർക്ക് പൗരത്വനിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിക്കുന്നു. ഒരു സ്വകാര്യവ്യക്തിയുടെ വീട്ടിൽ നിന്നും അനുവദിച്ചിരുന്ന കുടിവെള്ളം ഭീഷണിപ്പെടുത്തി വിലക്കി. ആ കോളനിയിൽ ശുദ്ധജലമെത്തിക്കാനുള്ള അടിയന്തര നിർദ്ദേശം നൽകണം.ഹർത്താലുകളുടെ മറവിൽ വാഹനങ്ങളും കടകളും തകർക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കണം. ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം അനുവദിക്കണം.

വിദേശങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും നിരവധിപേരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും കേസുകളിൽ കുടുക്കുകയും ചെയ്തിട്ടുണ്ട്. പലരും നാട്ടിൽ തിരിച്ചുവരേണ്ടി വന്നിട്ടുണ്ട്. ഇത്തരം നിരപരാധികളെ പുനരധിവസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.തെറ്റായ വാർത്തകൾ നൽകി മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ നടപടികളെക്കുറിച്ച് അന്വേഷിക്കണം. നിവേദനത്തിൽ ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ, വിദ്യാർത്ഥി പ്രമുഖ് വൽസൻ തില്ലങ്കേരി, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എം ഗണേശ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP