Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ എം പി എസ് ശിവരാമൻ കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവച്ചു; അഴിമതിയിൽ പ്രതിഷേധിച്ചെന്ന് വിശദീകരണം; സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം

മുൻ എം പി എസ് ശിവരാമൻ കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവച്ചു; അഴിമതിയിൽ പ്രതിഷേധിച്ചെന്ന് വിശദീകരണം; സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം

പാലക്കാട്: മുൻ എംപിയും കോൺഗ്രസ് നേതാവുമായ എസ് ശിവരാമൻ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചതായി അദ്ദേഹം അറിയിച്ചു. പട്ടികജാതി ക്ഷേമവകുപ്പ് ചെയർമാൻ സ്ഥാനവും രാജിവച്ചിട്ടുണ്ട്. സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010ലാണ് ശിവരാമൻ കോൺഗ്രസിൽ ചേർന്നത്. അഞ്ച് വർഷം കോൺഗ്രസിൽ പ്രവർത്തിച്ച ശേഷമാണ് ശിവരാമൻ വീണ്ടും സിപിഐഎമ്മിലേക്ക് മടങ്ങുന്നത്.

കോൺഗ്രസിന്റെ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നും മുമ്പെങ്ങുമില്ലാത്ത വിധം സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ വീണെന്നും രാജി വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ ശിവരാമൻ കുറ്റപ്പെടുത്തി. കെപിസിസി നിർവാഹക സമിതി അംഗത്വവും പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ കോൺഗ്രസ്സിൽ തുടരാൻ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പാണ് ശിവരാമന്റെ ഈ പ്രഖ്യാപനമെന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കും. കോൺഗ്രസിന്റെ കെ.കെ ബാലകൃഷ്ണനെ വൻ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് ശിവരാമൻ ഒറ്റപ്പാലത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2010 ഫെബ്രുവരിയിലാണ് അദ്ദേഹം സിപിഐ(എം) വിട്ട് കോൺഗ്രസ്സിൽ ചേർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP