Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല പറഞ്ഞുതന്നെ വോട്ടുപിടിക്കുമെന്ന് ടി.പി.സെൻകുമാർ; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ എട്ട് ലക്ഷം വോട്ടുകൾ നേടുമെന്നും മുൻ ഡിജിപി; കേരളത്തിൽ പ്രീണന രാഷ്ട്രീയത്തിന് അന്ത്യമാകും

ശബരിമല പറഞ്ഞുതന്നെ വോട്ടുപിടിക്കുമെന്ന് ടി.പി.സെൻകുമാർ; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ എട്ട് ലക്ഷം വോട്ടുകൾ നേടുമെന്നും മുൻ ഡിജിപി; കേരളത്തിൽ പ്രീണന രാഷ്ട്രീയത്തിന് അന്ത്യമാകും

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണവിഷയം ശബരിമല തന്നെയെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ എട്ട് ലക്ഷം വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും ടി.പി സെൻകുമാർ.

തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച ശബരിമലയെ കുറിച്ച് തന്നെയാണെന്നും, ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ഒരു വിഭാഗങ്ങളോട് എന്തിനാണ് സർക്കാർ ഇത്ര ധാർഷ്ട്യം കാണിക്കുന്നത്. കേരളത്തിൽ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകുക'യെന്നും ടി.പി സെൻകുമാർ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചർച്ച ചെയ്യുകതന്നെ ചെയ്യും. കർമ്മസമിതി ഹോർഡിംഗുകൾ സ്ഥാപിച്ചതിൽ യാതൊരു ചട്ടലംഘനവും ഇല്ലെന്നും ടിപി സെൻകുമാർ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മൊത്തം പോളിങ് ഒമ്പത് ലക്ഷത്തിൽ താഴെയായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 869,452 വോട്ടുകളായിരുന്നു. മോദി തരംഗം ഉണ്ടായിട്ടും ആ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എം ടി രമേഷിന് 1,38,954 വോട്ട് മാത്രമാണ് ലഭിച്ചത്. വിജയിയായ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് 3,58,842 വോട്ടും രണ്ടാംസ്ഥാനത്തുള്ള പീലിപ്പോസ് തോമസിന് 3,02,651 വോട്ടും ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP