Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്': കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും ശബരിമല കർമസമിതിയുടെ പ്രചാരണം; അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപപ്രതിഷേധവും; തിരഞ്ഞെടുപ്പും ബിജെപി സ്ഥാനാർത്ഥികളും വിഷയമാകുന്നില്ലെങ്കിലും വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമെന്ന് ആരോപിച്ച് എൽഡിഎഫിന്റെ പരാതി; ശബരിമല വിഷയം വീണ്ടും ചൂടുപിടിക്കുന്നു

'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്': കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും ശബരിമല കർമസമിതിയുടെ പ്രചാരണം; അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപപ്രതിഷേധവും; തിരഞ്ഞെടുപ്പും ബിജെപി സ്ഥാനാർത്ഥികളും വിഷയമാകുന്നില്ലെങ്കിലും വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമെന്ന് ആരോപിച്ച് എൽഡിഎഫിന്റെ പരാതി; ശബരിമല വിഷയം വീണ്ടും ചൂടുപിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തന്നെ നിഷ്‌കർഷിച്ചെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും യുഡിഎഫും അത് പ്രയോഗിക്കുന്നതായി പരാതികൾ ഏറുകയാണ്. തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് പിന്നാലെ കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താനും ശബരിമല വിഷയം ഉന്നയിച്ചതിന് ചട്ടലംഘനം നടത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കിട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ശബരിമല പ്രചാരണവിഷയമാക്കാതെ നോക്കുന്നതിൽ ഇടതുമുന്നണി വിജയിച്ചെങ്കിലും, അവസാനഘട്ടമാകുമ്പോഴേക്കും, കാര്യങ്ങൾ മാറിമറിഞ്ഞു. ഏറ്റവുമൊടുവിൽ, സെക്രട്ടറിയേറ്റിന് മുന്നിൽ ശനിയാഴ്ച മുതൽ ശബരിമല കർമസമിതി നാമജപ പ്രതിഷേധം തുടങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം സജീവമാക്കുക തന്നെയാണ് ലക്ഷ്യം.

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കർമ്മസമിതിയുടെ മുദ്രാവാക്യം. സംസ്ഥാനമാകെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തുമാണ് പ്രചാരണം നടത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാർത്ഥികളേക്കുറിച്ചോ നോട്ടീസിൽ പരാമർശമൊന്നും ഇല്ല. 'അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കേരള സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 13 ന് ശനിയാഴ്‌ച്ച രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നാമജപ പ്രതിഷേധ ധർണ്ണ നടത്തും. ധർണ്ണയിൽ സന്യാസിവര്യന്മാർ, സമുദായിക ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്തസംഘടനാ നേതാക്കൾ എന്നിവർ നേതൃത്വം നൽകും.

ആചാരലംഘനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. അയ്യപ്പഭക്തർക്കെതിരെയും, ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയും PDPP ആക്ടിൽപ്പെടുത്തി വൻതുകകൾ പിഴയടപ്പിച്ചും പീഡിപ്പിക്കുകയാണ്. ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ ആയിരത്തിൽ അധികം കേസുകൾ പുതിയതായി എടുത്തിട്ടുണ്ട്. ശബരിമല കർമ്മസമിതി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സെക്രട്ടറിയേറ്റ് ധർണ്ണ. തുടർ പ്രക്ഷോഭങ്ങൾക്ക് അന്തിമരൂപം നൽകാൻ അന്നേദിവസം ഉച്ചകഴിഞ്ഞ് കർമ്മസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, സമിതിക്കെതിരെ ഇടതുമുന്നണി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നോട്ടീസിൽ തെരഞ്ഞെടുപ്പിനേക്കുറിച്ച് ഒന്നും നേരിട്ട് പറയാത്തത് തന്ത്രമാണന്നും, വോട്ടർമാരെ ദൈവത്തിന്റെ പേരിൽ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദശമെന്നും ആണ് പരാതി. അതേസമയം പോസ്റ്ററുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർമ്മസമിതി. അതിന്റെ പേരിൽ ആർക്കും നടപടി എടുക്കാനാവില്ല. സമിതിയുമായി ബന്ധമൊന്നുമില്ലെന്ന നിലപാട് ബിജെപിയും ആവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP