Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല യുവതിപ്രവേശനം: ബിജെപിയെ പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്; പാർട്ടി നിലപാടല്ല എന്റേത്; പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണം; സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാൻ; കോൺഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്; വിവാദ ഇടപെടലുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ

ശബരിമല യുവതിപ്രവേശനം: ബിജെപിയെ പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്; പാർട്ടി നിലപാടല്ല എന്റേത്; പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണം; സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാൻ; കോൺഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്; വിവാദ ഇടപെടലുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസെന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടല്ല തന്റെതെന്ന് വ്യക്തമാക്കി കോൺഗ്രസ്് നേതാവും എംഎൽഎയുമായ വി.ഡി സതീശൻ രംഗത്ത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് ആൾക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടിൽ അന്നും ഇന്നും ഉറച്ചുനിൽക്കുന്നുവെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ വി.ഡി സതീശൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ ഈ അഭിപ്രായമുള്ള ഒരുപാട് പേർ ഉണ്ടെന്നും അഭിമുഖത്തിൽ സതീശൻ തുറന്നടിച്ചു.

പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് എന്റെ അഭിപ്രായം. എന്റേതിന് സമാനമായ അഭിപ്രായമുള്ള ഒരുപാട് പേർ പാർട്ടിക്കുള്ളിലുണ്ട്. ശബരിമല വിഷയത്തിലെ തന്റെ നിലപാട് പാർട്ടിക്കുള്ളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറയുന്നു.ബിജെപി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ്. കോൺഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ടെന്നും സതീശൻ പറയുന്നു.

ശബരിമല വിഷയം കോൺഗ്രസ് നേതൃത്വം ഏറെ ചർച്ച ചെയ്തശേഷമാണ് വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ആദ്യം പ്രതിപക്ഷ നേതാവിൽ നിന്നും കെപിസിസി അധ്യക്ഷനിൽ നിന്നുമെല്ലാം ഉണ്ടായത്. പാർട്ടിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ വേറൊരു അഭിപ്രായം പറഞ്ഞു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാൻ അനുവാദം നൽകുകയാണ് ഉണ്ടായതെന്നും വി.ഡി സതീശൻ പറയുന്നു. ബിജെപി ഈ വിഷയം ആളിക്കത്തിക്കുമെന്ന് വ്യക്തമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയിൽ ഈ വിഷയത്തിൽ ദീർഘമായ ചർച്ചകൾ നടന്നുവെന്നും അദ്ദേഹം പറയുന്നു. സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാൻ. കോൺഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാർത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുള്ള സ്ത്രീവിരുദ്ധതയെന്നാണ് താൻ കരുതുന്നത്.യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയിൽ വന്നപ്പോൾ നിലവിലെ ആചാരങ്ങൾ മാറ്റേണ്ട എന്നാണ് സത്യവാങ്മൂലം നൽകിയത്. പക്ഷേ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം കൈകാര്യം ചെയ്ത രീതിയിൽ പാളിച്ചയുണ്ടായി.

വിഷയം വർഗീയവത്കരിക്കുക എന്ന ബിജെപിയുടെ രഹസ്യഅജണ്ടയ്ക്ക് വെള്ളവും വളവും പകർന്നുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. സർക്കാരിന്റെ നടപടികളുടെ എല്ലാം നേട്ടം കിട്ടിയത് യഥാർത്ഥത്തിൽ ബിജെപിക്കാണ്. സ്ത്രീസമത്വം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ പണ്ടുമുതലെ വിട്ടുവീഴ്ചയില്ലാത്ത പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ കേരളത്തിൽ സ്ത്രീ സമത്വത്തിന്റെ പേരിലല്ലാ ശബരിമല വിഷയം ചർച്ച ചെയ്യപ്പെടുന്നത്.വിഷയം വർഗീയവത്കരിക്കാൻ ബിജെപിക്ക് അവസരമുണ്ടാക്കി കൊടുക്കരുതെന്ന സദുദ്ദേശ്യം കൂടി എന്റെ സഹപ്രവർത്തകർക്കുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് എടുക്കുമ്പോഴും അവരെ കുറ്റപ്പെടുത്താത്തതെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP