Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഹിന്ദുക്കളെ പ്രകോപിപ്പിച്ച് ഒന്നും നേടാനില്ല; എൻഡിഎഫ് പോലുള്ള സംഘടനകൾ ഇരുട്ടിന്റെ മറവിൽ ഭീകരവാദം പഠിപ്പിക്കുന്നു; മലപ്പുറം വിഭജനം ലീഗിന്റെ മാത്രം ആവശ്യമല്ല: സാദിഖലി ശിഹാബ് തങ്ങൾ

ഹിന്ദുക്കളെ പ്രകോപിപ്പിച്ച് ഒന്നും നേടാനില്ല; എൻഡിഎഫ് പോലുള്ള സംഘടനകൾ ഇരുട്ടിന്റെ മറവിൽ ഭീകരവാദം പഠിപ്പിക്കുന്നു; മലപ്പുറം വിഭജനം ലീഗിന്റെ മാത്രം ആവശ്യമല്ല: സാദിഖലി ശിഹാബ് തങ്ങൾ

കൊച്ചി: ഹിന്ദുക്കളെ പ്രകോപിപ്പിച്ച് ഒന്നും നേടാനില്ലെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എൻഡിഎഫ് പോലുള്ള സംഘടനകൾ ഭീകരവാദം പഠിപ്പിച്ച് ഭൂരിപക്ഷസമുദായങ്ങളെ പ്രകോപിപ്പിക്കുകയാണ്. വെളിച്ചം കെടുത്തി ഇരുട്ടിന്റെ മറവിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത് വിലപ്പോകാതിരിക്കാൻ കാരണം മതേതരത്വം കാത്തുസൂക്ഷിക്കാൻ ലീഗ് നിരന്തരം നടത്തുന്ന പ്രവർത്തനങ്ങളാണെന്നും സാദിഖലി തങ്ങൾ മനോരമ ന്യൂസിന്റ നേരേചൊവ്വേ പരിപാടിയിൽ പറഞ്ഞു. മുസ്ലിംലീഗിന് ഗ്രാമങ്ങളിൽ ലീഗിന് അടിവേരുള്ളതാണ്.

ഹിന്ദു സമുദായത്തെ പ്രകോപിപ്പിക്കുന്ന വിധത്തിൽ പ്രവർത്തനം നടത്തുന്ന ഇത്തരം സംഘടനകളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമൂഹത്തെ പ്രകോപിപ്പിക്കുന്നതുകൊണ്ട് ഇന്ത്യയെ പോലൊരു രാജ്യത്ത് ഒന്നും നേടാൻ സാധിക്കില്ലെന്നു സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിൽ വനിതകൾക്ക് 50ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ എതിർക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നിലപാടിനോട് യോജിക്കാൻ സാധിക്കില്ലെന്നം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്ത്യയെ പോലുള്ള ജനാധിപത്യ സംവിധാനത്തിൽ സ്ത്രീകൾ വളരെ പിന്നോക്കും നിൽക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ മാത്രം അൽപ്പം വ്യത്യാസമുണ്ടായേക്കാം. എന്നാൽ എല്ലായിടത്തും ഇതല്ല അവസ്ഥ. അതുകൊണ്ട് കൂടിയാണ് ത്രിതല പഞ്ചായത്തുകളിലെങ്കിലും അവർക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ഇപ്പോൾ ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് സംവരണകാര്യത്തിൽ മാറ്റം വേണമെങ്കിൽ എല്ലാ പാർട്ടികളും കൂടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ല വിഭജിക്കുന്നതിൽ സമവായം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല വിഭജിക്കേണ്ടത് മുസ്്‌ലിം ലീഗിന്റെ മാത്രം ആവശ്യമല്ല. ജില്ലയിലെ ഓരോ പൗരന്റെയും ആവശ്യമാണ്. വിഭജനത്തിന്റെ നേട്ടം മുസ്്‌ലിംകൾക്കുമാത്രമാണെന്ന ചിന്ത ശരിയല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഇതാദ്യമായല്ല ഒരു പുതിയ ജില്ല രൂപീകരിക്കുന്നത്. കാസർകോട്, വയനാട്, പത്തനംതിട്ട ജില്ല എന്നിവ ഉണ്ടായി. അവിടെയൊന്നും ഒരു പാർട്ടിക്ക് വേണ്ടിയാണെന്ന അഭിപ്രായം ഉണ്ടായിട്ടില്ല. ഇത്തരം വാദങ്ങളുടെ അർത്ഥം മനസിലാകുന്നില്ല. ഇത് മലപ്പുറത്തുകാരെ അപഹസിക്കുന്നതിന് തുല്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിൽ ചില സ്ഥലങ്ങളിൽ ഭാര്യയുടെ പടം വെക്കാതെ ഭർത്താവിന്റെ പടം വെക്കുന്നത് ശരിയല്ലെന്നും ശിഹാബ് തങ്ങൾ പറഞ്ഞു. മത്സരിക്കുന്നത് ആരാണോ അവരുടെ പടമാണ് വെക്കേണ്ടത. മലപ്പുറത്ത് മുസ്ലിംലീഗിന് വല്യേട്ടൻ മനോഭാവം ഇല്ലെന്നും അദ്ദേഹം ജോണി ലൂക്കോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP