Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷമേ ബാക്കി ഉള്ളൂവെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ പറ്റില്ല; സീറ്റിനെ ചൊല്ലി ആർഎസ്‌പിയും കോൺഗ്രസും തർക്കിക്കുന്നു; എതിർപ്പുകൾ ഇല്ലാതെ ശക്തൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടേക്കും

ഒരു വർഷമേ ബാക്കി ഉള്ളൂവെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ പറ്റില്ല; സീറ്റിനെ ചൊല്ലി ആർഎസ്‌പിയും കോൺഗ്രസും തർക്കിക്കുന്നു; എതിർപ്പുകൾ ഇല്ലാതെ ശക്തൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടേക്കും

തിരുവനന്തപുരം: സ്പീക്കർ ജി.കാർത്തികേയൻ അന്തരിച്ചതോടെ കേരളത്തിൽ വീണ്ടും രാഷ്ട്രീയ ബലാബലത്തിന് സാഹചര്യമൊരുങ്ങുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനാണ് വേദിയൊരുങ്ങാൻ പോകുന്നത്. ഇതിനൊപ്പം കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന തരത്തിൽ സ്പീക്കറേയും കണ്ടെത്തണം. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പോലും സാഹചര്യം ഇതുമൂലം ഉണ്ടായേക്കും.

കാർത്തികേയന്റെ മരണത്തോടെ പുതിയ സ്പീക്കറെ ഉടൻ കണ്ടെത്തേണ്ടിവരും, പ്രത്യേകിച്ച് സഭ സമ്മേളിക്കുന്ന സാഹചര്യത്തിൽ. ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തനാണ് കൂടുതൽ സാദ്ധ്യത കല്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനം ബഹളത്തിനിടയിലും നന്നായി നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. മാത്രമല്ല, സാമുദായിക പരിഗണനയും അദ്ദേഹത്തിന് അനുകൂലമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ നാടാർ സമുദായം നിർണ്ണായകമായ സാഹചര്യത്തിൽ കൂടെയാണ് ഇത്. മന്ത്രിസഭയിൽനിന്ന് ആരെയെങ്കിലും സ്പീക്കറാക്കാനുള്ള സാദ്ധ്യതയും കുറവാണ്. കഴിഞ്ഞ പുനഃസംഘടനാ ചർച്ചയിൽ കെ.സി.ജോസഫിന്റെ പേര് സ്പീക്കർ സ്ഥാനത്തേക്ക് കേട്ടിരുന്നു. കെ.ശിവദാസൻ നായർ, വി.ഡി.സതീശൻ, കെ.മുരളീധരൻ തുടങ്ങിയ പേരുകളും അന്ന് പരിഗണനയിലുണ്ടായിരുന്നു.

കഷ്ടിച്ച് ഒരു വർഷവും രണ്ടു മാസവും മാത്രമേ ശേഷിക്കുന്നുള്ളു എന്നതിനാൽ സ്പീക്കർ പദവി ഏറ്റെടുക്കാൻ പഴയപടിയുള്ള താല്പര്യം ഇനിയുണ്ടാവില്ല. ശക്തൻ സ്പീക്കറായാൽ പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്തേണ്ടി വരും. കോൺഗ്രസിലെ രണ്ടാം നിരയിലെ പ്രമുഖരിൽ ഒരാളെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് സാധ്യത. അതിനിടെ ശക്തനെ മന്ത്രിയാക്കി കെസി ജോസഫിനെ സ്പീക്കറാക്കണമെന്ന അഭിപ്രായവും ഉണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ ശക്തന്റെ സാന്നിധ്യം അനിവാര്യമാക്കാനാണ് ഇത്.

ജി.കാർത്തികേയന്റെ സിറ്റിങ് സീറ്റായ അരുവിക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ആറു മാസത്തിലധികം മണ്ഡലം ഒഴിച്ചിടാൻ പാടില്ലെന്നാണ് ജനപ്രാതിനിദ്ധ്യ നിയമം. ഉപതിരഞ്ഞെടുപ്പ് വന്നാൽ അത് ഈ സർക്കാർ അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാവും. പിറവം , നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് നേരത്തെ ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യു.ഡി.എഫിനായിരുന്നു വിജയം. അരുവിക്കരയിൽ കാർത്തികേയനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ആർഎസ്‌പിയുടെ അമ്പലത്തറ ശ്രീധരൻ നായരാണ്. എന്നാൽ ഇപ്പോൾ ആർഎസ്‌പി യുഡിഎഫിലാണ്.

ആർ.എസ്‌പിക്കാർ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമെന്ന നിലയ്ക്ക് അവർക്ക് അവകാശവാദം ഉന്നയിക്കും. പക്ഷേ കോൺഗ്രസ് തുടർച്ചയായി വിജയിക്കുന്ന സിറ്റിങ് സീറ്റ് എന്ന നിലയ്ക്ക് അവർ വിട്ടു കൊടുക്കാനിടയില്ല. ആർ.എസ്‌പി ഇടതു മുന്നണി വിട്ട സാഹചര്യത്തിൽ സ്വതന്ത്രമായി കിട്ടുന്ന സീറ്റിൽ സിപിഐ(എം) തന്നെ മത്സരിക്കാനാണ് സാദ്ധ്യത. ആർഎസ്‌പിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകി പ്രശ്‌ന പരിഹാരത്തിനും ശ്രമമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP