Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാലറി ചാലഞ്ചിനെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; വിമർശനം പദ്ധതിയെ ന്യായീകരിക്കാൻ സർക്കാരും പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നതിനിടെ; ലൈക്കടിച്ച് സഖാക്കൾ തന്നെ വിവരം പാർട്ടി നേതൃത്വത്തിന് ചോർത്തി

സാലറി ചാലഞ്ചിനെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; വിമർശനം പദ്ധതിയെ ന്യായീകരിക്കാൻ സർക്കാരും പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നതിനിടെ; ലൈക്കടിച്ച് സഖാക്കൾ തന്നെ വിവരം പാർട്ടി നേതൃത്വത്തിന് ചോർത്തി

കൊല്ലം;പ്രളയ ദുരിതാശ്വാസത്തിനു സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സാലറി ചാലഞ്ച് പദ്ധതിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തല്ലുന്നതിനടെ പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കി സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കെ.വരദരാജന്റെ പോസ്റ്റാണ് ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ഇതോട പ്രതിപക്ഷവും ബിജെപിയും പോസ്റ്റ് സർക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റിയിട്ടുണ്ട്.

പ്രളയ ദുരിതാശ്വാസത്തിനു സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സാലറി ചാലഞ്ച് പദ്ധതിയെ പരോക്ഷമായി വിമർശിക്കുന്നതാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജന്റെ ഫേസ്‌ബുക് പോസ്റ്റ്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വിവാദമാകുകയായിരുന്നു. സാലറി ചാലഞ്ചിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇതു പാർട്ടിയിലും ചർച്ചയായി. സർക്കാരിനു കീഴിലുള്ള നോർക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ കൂടിയാണു വരദരാജൻ.

'ജീവനക്കാരുടെ ദുരിതാശ്വാസ ഫണ്ട് തർക്കവിഷയമാകുകയാണ്. ആശങ്കപ്പെടുന്നത് അതിലല്ല, അഴിമതിയില്ലാതെ, കയ്യിട്ടു വാരാതെ ചെലവാക്കപ്പെടുമോയെന്നാണ്...' എന്നായിരുന്നു വരദരാജന്റെ ആദ്യത്തെ പോസ്റ്റ്. ദിവസങ്ങൾക്കകം 'സാലറി ചാലഞ്ച് ഒരു ചാലഞ്ചു തന്നെയാണേ. കൊടുക്കാൻ പറ്റാത്തവർക്കു വേണ്ടി മറ്റാരേലും കൊടുത്താലും പോരേ...' എന്ന് അടുത്ത പോസ്റ്റ്. ഇതേ വിഷയത്തിൽ വീണ്ടും പോസ്റ്റിട്ടു. അത് ഇങ്ങനെ: ജീവനക്കാരെ ദുരിതത്തിലാക്കരുതെന്ന് ഒരു സംഘടന പ്രസ്താവിച്ചു കണ്ടു. ജനവും അതുതന്നെ പറയുന്നു. അവരെ കഷ്ടത്തിലാക്കരുത്. പ്രതിഫലേച്ഛ കൂടാതെ കാര്യം നടപ്പാക്കാനാവണം...'

സാലറി ചാലഞ്ചിനെ ന്യായീകരിക്കാൻ സർക്കാരും പാർട്ടിയും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം തന്നെ അതിനെതിരെ രംഗത്തുവന്നതോടെ നേതൃത്വം വെട്ടിലായി. ഫേസ്‌ബുക് പോസ്റ്റുകൾക്കു ലൈക്കടിച്ച സഖാക്കൾ തന്നെ വിവരം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചു. ഇന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേരുന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP