Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് നേതാക്കളെ വകവെക്കാതെ സ്വന്തംപാതയിൽ ശശി തരൂർ മുന്നോട്ട്; പാർവതീ പുത്തനാർ ശുചീകരിക്കാൻ മോദിയുടെ സഹായം തേടി; വിഴിഞ്ഞം ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് തിരുവനന്തപുരം എംപി

കോൺഗ്രസ് നേതാക്കളെ വകവെക്കാതെ സ്വന്തംപാതയിൽ ശശി തരൂർ മുന്നോട്ട്; പാർവതീ പുത്തനാർ ശുചീകരിക്കാൻ മോദിയുടെ സഹായം തേടി; വിഴിഞ്ഞം ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് തിരുവനന്തപുരം എംപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി വിഴിഞ്ഞം കടപ്പുറം ശുചീകരിക്കാൻ ഇറങ്ങിയ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയപ്പോഴും താൻ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി തരൂർ. വർഷങ്ങളായി തിരുവനന്തപുരത്ത് ശൂചീകരിക്കാതെ മാലിന്യം കെട്ടിക്കിടക്കുന്ന കനാൽ പാർവതി പുത്തനാർ ശുചീകരിക്കാൻ പ്രധാനമന്ത്രി മോദിയുടെ സഹായം തേടിയാണ് തരൂർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിയോട് തരൂർ സഹായ അഭ്യർത്ഥന നടത്തിയത്. സംസ്ഥാനം മാറി മാറി ഭരിച്ച സർക്കാറുകൾ മാലിന്യംകൊണ്ട് നിറഞ്ഞ ഈ കനാൽ ശുചൂകരിക്കാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഇതുവരെ വിജയം കണ്ടിരുന്നില്ല. വെള്ളാനകളായ ഒരുപാട് പദ്ധതികളും പാർവതി പുത്തനാറിനെ ചുറ്റിപ്പറ്റിയുണ്ടായി. എന്നിട്ടും ശുചീകരണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ശശി തരൂർ പ്രധാനമന്ത്രിയോട് കേന്ദ്രസഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മുൻ സർക്കാറിന്റെ പദ്ധതിയാണ് സ്വച്ഛ് ഭാരത് പദ്ധതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ അതിൽ താൻ യാതൊരു രാഷ്ട്രീയവും കണ്ടിട്ടില്ലെന്നും തരൂർ വീഡിയോയിലൂടെ വ്യക്തമാക്കി. ദേശീയ തലത്തിൽ നടക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗമായാണ് ശുചീകരണ പദ്ധതിയെ താൻ കണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജവഹർലാൽ നെഹ്രുവാണ് രാജ്യത്തെ ശുചീകരണ പദ്ധതികൾക്ക് തുടക്കമിട്ടത്. ഇത് വാജ്‌പേയിയുടെ നേതൃത്വത്തിലും മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലും തുടർന്നു പോന്നു. ആ പദ്ധതി തുടർന്നുകൊണ്ടുവരുന്നതിൽ മോദിക്ക് നന്ദി പറയുന്നു. ശൂചീകരണ യജ്ഞത്തിൽ കോൺഗ്രസ് കൗൺസിലർമാരും പ്രാദേശിക നേതാക്കളും പങ്കാളികളായി. കൂടാതെ രാഷ്ട്രീയ ഭേദമന്യേ, വിഴിഞ്ഞം ജമാഅത്ത് സെക്രട്ടറി അടക്കമുള്ളവരും ഈ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.

ശൂചീകരണത്തിന് കൂടുതൽ പണം കേന്ദ്രഗവൺമെന്റിൽ നിന്നും വേണമെന്നും തരൂർ അഭ്യർത്ഥിച്ചു. കൂടുതൽ കേന്ദ്രഫണ്ടുകൾ പാർവതി പുത്തനാർ ശൂചീകരണത്തിന് ആവശ്യമുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കൂടുതൽ പണം പാർവതി പുത്തനാറിന് വേണ്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർവതി പുത്തനാറിന് കൂടുതൽ പണം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിന് തിരുവനന്തപുരത്തുകാർ ട്വിറ്ററിലൂടെ തന്നെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. തരൂരിന് നന്ദി അറിയിച്ച് മോദി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് തരൂർ പാർവതീ പുത്തനാർ ശുചീകരിക്കാൻ പണം ആവശ്യപ്പെട്ടതും.

വിഴിഞ്ഞം നഗരം ശുചീകരിച്ച ശേഷവും അതിന് മുമ്പുമുള്ള ചിത്രങ്ങളും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിഴിഞ്ഞത്ത് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ തന്റെ മറ്റ് മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തരൂർ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ മോദിയുടെ വെല്ലുവിളി ഏറ്റെടുത്തുള്ള തരൂരിന്റെ പ്രവൃത്തിയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം കൂടുതൽ അസ്വസ്ഥമാകുന്നുണ്ടെങ്കിലും ഇപ്പോൾ നടപടികൾക്ക് മുതിരില്ലെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP