Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തുനിന്ന് പി സി തോമസിനെ നീക്കി; സ്‌കറിയ തോമസ് പുതിയ നേതാവ്; പുറത്താക്കിയതിന് നിയമസാധുതയില്ലെന്ന് പി സി തോമസ്

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തുനിന്ന് പി സി തോമസിനെ നീക്കി; സ്‌കറിയ തോമസ് പുതിയ നേതാവ്; പുറത്താക്കിയതിന് നിയമസാധുതയില്ലെന്ന് പി സി തോമസ്

കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്ന് പി സി തോമസിനെ നീക്കി. പുതിയ നേതാവായി സ്‌കറിയാ തോമസിനെയും പാർട്ടി തെരഞ്ഞെടുത്തു.

കോട്ടയത്ത് കെ പി എസ് മേനോൻ ഹാളിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വർക്കിങ് ചെയർമാനായി സുരേന്ദ്രൻ പിള്ളയെയും ട്രഷററായി ടി ഒ എബ്രഹാമിനെയും തെരഞ്ഞെടുത്തു. ബാക്കി ഭാരവാഹികളെ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തീരുമാനിക്കാനും ധാരണയായി.

എന്നാൽ, തന്നെ പുറത്താക്കിയതിന് നിയമസാധുതയില്ലെന്ന് പി സി തോമസ് പറഞ്ഞു. പാർട്ടിയിൽ അംഗത്വമില്ലാത്തയാളാണ് സ്‌കറിയ തോമസ്. പ്രാഥമിക അംഗത്വം പോലുമില്ലാത്ത ഒരാൾക്ക് എങ്ങനെ തന്നെ പുറത്താക്കാനാകും. വി സുരേന്ദ്രൻ പിള്ള പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും പി സി തോമസ് പറഞ്ഞു.

ഇനിയൊരു പിളർപ്പിന് താൽപര്യമില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നുമാണ് സ്‌കറിയാ തോമസ് യോഗത്തിൽ പറഞ്ഞത്. നിലപാട് തിരുത്തി വന്നാൽ പി സി തോമസിനെ പാർട്ടി അംഗീകരിക്കുമെന്നും സ്‌കറിയ തോമസ് പറഞ്ഞു. പാർട്ടിയുടെ പത്ത് ജില്ലാ കമ്മിറ്റിയിലും യുവജന പോഷകസംഘടനകളിലും തങ്ങളെ അനുകൂലിക്കുന്നവർക്കാണ് മുൻതൂക്കമെന്നും സ്‌കറിയാ തോമസ് അവകാശപ്പെട്ടു.

അവസരവാദിയെന്ന ലേബലും സഭാ നേതൃത്വത്തിന്റെ പിന്തുണയില്ലാത്തതുമാണ് പി സി തോമസിനു തിരിച്ചടിയായത്. ബാർ കോഴ വിവാദത്തിൽ പ്രതിരോധത്തിലായതിനാൽ കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെ മുന്നണിയിലേക്ക് എത്തിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ് സ്‌കറിയ തോമസിനെ ഒപ്പം നിർത്താൻ ഇടതുമുന്നണിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

കെ എം മാണിയെ എൽഡിഎഫിലത്തെിക്കാൻ നീക്കം നടത്തിയവരിൽ പ്രമുഖൻ സ്‌കറിയ തോമസാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. മാണി പക്ഷക്കാരിൽ ഒരു വിഭാഗത്തെ അടർത്തിയെടുക്കാമെന്ന് സ്‌കറിയ തോമസ് ഇടതുനേതൃത്വത്തിന് ഉറപ്പു നൽകിയതായും സൂചനയുണ്ട്. ചില കേരള കോൺഗ്രസ് എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നു സ്‌കറിയ തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സുരേന്ദ്രൻ പിള്ളയെ ഒപ്പം നിർത്താനായതും മാണിഗ്രൂപ്പിലെ നേതാക്കളുമായി അടുപ്പം പുലർത്തുന്നതും സ്‌കറിയക്ക് നേട്ടമായി. പഴയ പല സുഹൃത്തുകളുമായും എംഎ‍ൽഎമാരുമായും വരെ ചർച്ച നടത്തുന്നതായും സ്‌കറിയ തോമസ് പറഞ്ഞിരുന്നു. അതിനിടെയാണ് കോട്ടയത്ത് നേതൃയോഗം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP