മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകൾ കാണാനില്ലെന്ന് 2015ൽ റിപ്പോർട്ട് വന്നിരുന്നു; ആർഎസ്എസ്സിന്റെ വക്താവായി മാറിയ ടിപി സെൻകുമാർ ആയിരുന്നു അന്നത്തെ ഡിജിപി; അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വർധിക്കുന്നു; പൊലീസ് സേനയിലെ ആയുധ വെട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് എസ്ഡിപിഐ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാന പൊലീസ് സേനയിലെ ആയുധങ്ങൾ അപ്രത്യക്ഷമായെന്ന സി.എ.ജി കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന സംഭവം സിബിഐ അന്വേഷിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ മനോജ്കുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതീവ മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകൾ കാണാനില്ലെന്ന് 2015ൽ റിപ്പോർട്ട് വന്നിരുന്നു. സംസ്ഥാനത്ത് ആർഎസ്എസ്സിന്റെ വക്താവായി മാറിയിരിക്കുന്ന ടിപി സെൻകുമാർ ആയിരുന്നു അന്നത്തെ ഡി.ജി.പി. അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വർധിക്കുന്നു. ഒറിജിനൽ കാർട്റിഡ്ജുകൾ എടുത്തുമാറ്റി പകരം ഡെമ്മികൾ വെച്ചിരിക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. ഈ കേസ് അന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. ഈ ആയുധ ശേഖരം എവിടെ പോയെന്ന് സമഗ്രാന്വേഷണം നടത്തണം.
രാജ്യത്തു സംഘപരിവാർ നടത്തിയ ഭീകരമായ നിരവധി സ്്ഫോടനങ്ങളിൽ പ്രതിയായ കേണൽ പുരോഹിത് സൈന്യത്തിൽ നിന്നുള്ള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാജ്യത്ത് സ്ഫോടനങ്ങൾ പദ്ധതിയിടുന്നതിനിടെ വൻ ആയുധശേഖരവുമായി കശ്മീർ ഡി.വൈ.എസ്പി ദേവേന്ദർ സിങ് അടുത്തിടെ പിടിയിലായിരുന്നു. ഇതിന്റെ അന്വേഷണം എവിടെയെത്തിയെന്നത് പോലും അജ്ഞാതമാണ്.
ആർഎസ്എസ് രാജ്യത്ത് സൈനിക സ്കൂൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വ സംരക്ഷണ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാൻ തോക്കുകളുമായി ആർഎസ്എസ് രംഗത്തുവന്നിരിക്കുകയാണ്. കൂടാതെ പൊലീസിൽ ആർഎസ്എസ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. മിനി പമ്പയെന്നു വിശേഷിപ്പിക്കുന്ന കുറ്റിപ്പുറം പാലത്തിനു സമീപം നിരവധി വെടിക്കോപ്പുകൾ കണ്ടെത്തിയ സംഭവം ഇതിനോട് കൂട്ടിവായിക്കണം. ഈ പശ്ചാത്തലത്തിൽ പൊലീസ് സേനയിലെ ആയുധ ശേഖരത്തിൽ നടന്ന വെട്ടിപ്പ് ജനങ്ങളെ ഭയാശങ്കയിലാക്കുന്നു.
പൊലീസ് ആയുധ ശേഖരത്തിൽ നിന്നു 12,601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് ഇന്നലെ സിഎജി വെളിപ്പെടുത്തിയത്്. നിലവിലെ ഡി.ജി.പിയും സംശയത്തിന്റെ നിഴലിലാണ്. രണ്ടു സീനിയർ ഉദ്യോഗസ്ഥരെ മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റയെ ഡി.ജി.പിയാക്കിയത്. പ്രധാനമന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി ഒപ്പിട്ട ആദ്യഫയൽ ഇതായിരുന്നു. പിന്നീട് ഡി.ജി.പിയുടെ പ്രവർത്തനങ്ങളിൽ നിസ്സഹായനായി നോക്കി നിൽക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎമ്മും ഇടതുമുന്നണിയും എതിർത്തിട്ടും സംസ്ഥാനത്ത് വ്യാപകമായി യു.എ.പി.എ ഉൾപ്പെടെയുള്ള ഭീകര നിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പി ലോക്നാഥ് ബഹ്റ വൻ അഴിമതി നടത്തിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പിയെ തൽസ്ഥാനത്തുനിന്ന് മാറ്റി നിർത്തി അന്വേഷിക്കണം. പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ 3 കോടി രൂപ വകമാറ്റി ഡി.ജി.പി ലോക്നാഥ് ബെഹ്റ എസ്പിമാർക്കും എ,ഡി.ജി.പിമാർക്കും വില്ലകൾ നിർമ്മിച്ചുവെന്നും സി.എ.ജി റിപോർട്ട് വ്യക്തമാക്കുന്നു. മാവോവാദികളെന്ന പേരിൽ നിരവധി പേരെ വെടിവെച്ചു കൊല്ലുമ്പോഴും മവോയിസ്റ്റ് മേഖലയിൽ തണ്ടർബോൾട്ട് സേനാംഗങ്ങൾക്ക് ക്വാർട്ടേഴ്സ് പണിയാൻ നൽകിയ തുകപോലും വകമാറ്റിയെന്നത് അതീവ ഗുരുതരമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ആയുധ വെട്ടിപ്പ് സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീൻകുഞ്ഞ്, ജില്ലാ പ്രസിഡന്റ് ഷമീർ മാഞ്ഞാലി സംബന്ധിച്ചു.
Stories you may Like
- കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ
- തലപ്പാടിയിൽ എസ്ഡിപിഐക്ക് ബിജെപി പിന്തുണ കിട്ടിയെന്ന പേരിൽ വിവാദം
- പരസ്യ പ്രസ്താവന ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ടീച്ചർ
- എസ്ഡിപിഐയുടെ പരസ്യ പിന്തുണ കോൺഗ്രസിന് ദേശീതലത്തിലും വിനയാകുന്നു
- എസ്.ഡി.പി.ഐ ബന്ധം: സിപിഎം നേതാവിന്റെ നിർബന്ധിത അവധി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍