Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിനെ കുരുക്കിലാക്കി ചെർപ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും ലൈംഗികാരോപണം; ജനപ്രതിനിധിയായ തന്റെ ഭാര്യയും ഏരിയാ സെക്രട്ടറിയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിച്ച് 'വെള്ളിമൂങ്ങ' സിനിമാ സ്റ്റൈലിൽ യുവതിയുടെ ഭർത്താവിന്റെ പരാതി; പാർട്ടിക്കാരൻ തന്നെയായ ഭർത്താവിനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടെ പാർട്ടി ഇടപെടലിനായി പരാതി നൽകിയ കത്ത് പുറത്ത്

തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിനെ കുരുക്കിലാക്കി ചെർപ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും ലൈംഗികാരോപണം; ജനപ്രതിനിധിയായ തന്റെ ഭാര്യയും ഏരിയാ സെക്രട്ടറിയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിച്ച് 'വെള്ളിമൂങ്ങ' സിനിമാ സ്റ്റൈലിൽ യുവതിയുടെ ഭർത്താവിന്റെ പരാതി; പാർട്ടിക്കാരൻ തന്നെയായ ഭർത്താവിനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടെ പാർട്ടി ഇടപെടലിനായി പരാതി നൽകിയ കത്ത് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഷെർണൂർ എംഎൽഎയായ പി ശശിക്കെതിരെ ലൈംഗികാരോപണം വരികയും അത് ഒരുവിധം പാർട്ടി ഒതുക്കിത്തീർക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പുകാലത്ത് നാണക്കേടായി ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് സിപിഎം പ്രവർത്തകൻ എസ്എഫ്‌ഐക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വാർത്ത വന്നത്.

ഇയാൾ പാർട്ടി പ്രവർത്തകൻ അല്ലെന്നും പാർട്ടി ഓഫീസിൽ വച്ച് അങ്ങനെയൊന്നും നടന്നില്ലെന്നും ആണ് ഏരിയാ സെക്രട്ടറി ഉൾപ്പെടെ വിശദീകരിക്കുന്നത്. എങ്കിലും പാർട്ടി ഓഫീസിൽ വച്ച് പീഡനം നടന്നുവെന്ന യുവതിയുടെ മൊഴി വലിയ തലവേദനയായിരിക്കുകയാണ് പാലക്കാട് സിപിഎമ്മിന്.

ഇതിൽ കേസെടുക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടെ വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി മറ്റൊരു ലൈംഗികാരോപണം വരികയാണ് ആലപ്പുഴയിൽ നിന്ന്. ഏതാണ്ട് വെള്ളിമൂങ്ങ സിനിമയിലേതുപോലുള്ള സാഹചര്യവുമായാണ്. പരാതി വന്നിരിക്കുന്നത് പാർട്ടി ഏരിയാ സെക്രട്ടറിയും ജനപ്രതിനിധിയായ യുവതിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നാണ്. ഈ പരാതി പുറത്തായതോടെ ആലപ്പുഴയിലും പ്രതിരോധത്തിലേക്ക് നീങ്ങേണ്ട സ്ഥിതിയിലാണ് പാർട്ടി.

സിപിഎം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് പാർട്ടിയുടേ തന്നെ ജനപ്രതിനിധിയായ യുവതിയുടെ ഭർത്താവ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഭാര്യയുമായി സിപിഎം നേതാവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് സിപിഎം. സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയമായതിനാൽ പരാതി ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായി. ഇതോടെയാണ് പരാതിക്കാരൻ നൽകിയ കത്ത് പുറത്തുവന്നത്.

കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെ വിഷയം പുറംലോകം അറിയുകയായിരുന്നു. ഏറെക്കാലമായി ഈ പരാതിയുടെ കാര്യം പാർട്ടിക്കകത്ത് ചർച്ചയായിരുന്നു. പ്രദേശത്തെ മറ്റുള്ളവർക്കും ഇക്കാര്യം അറിയാമായിരുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ പാർട്ടി നേരിട്ട് ഇടപെട്ട് സിപിഎമ്മുകാരൻ തന്നെയായ ഭർത്താവിനെ അനുനയിപ്പിക്കാനുള്ള ശ്രമം ശക്തമാക്കി. പക്ഷേ, കത്ത് പുറത്തുവന്നതോടെ ഇത് വലിയ തലവേദന ആകുകയാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിക്ക്.

തന്റെ ഭാര്യയുമായി സിപിഎം. നേതാവിന് ഒന്നരവർഷമായി അവിഹിതബന്ധമുണ്ടെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് പരാതിക്കാരന്റെ കത്ത് ആരംഭിക്കുന്നത്. ഒരുദിവസം വീട്ടിലെത്തിയപ്പോൾ ഇത് സ്ഥിരീകരിക്കുന്നവിധം ഭാര്യയും നേതാവും ഇടപഴകുന്ന ചില കാഴ്ചകൾ കണ്ടെന്നും പാർട്ടി വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ പറയുന്നു. പാർട്ടി ന്യായത്തിന്റെ പക്ഷത്ത് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. - പക്ഷേ, പാർട്ടിക്ക് വേണ്ടപ്പെട്ട നേതാവിനെതിരെ നടപടിയെടുക്കാൻ മടിയുള്ളതിനാൽ അനുനയത്തിന് വേണ്ടിയാണ് പാർട്ടി ശ്രമം തുടങ്ങിയത്.

മാർച്ച് 17-നാണ് ജനപ്രതിനിധിയായ യുവതിയുടെ ഭർത്താവ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ച ജില്ലാ നേതാക്കൾ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രതികരിച്ചത്. കുടുംബവഴക്കിൽ ഇടപെട്ടതിന്റെ പ്രതികാരമാണ് പരാതിക്ക് കാരണമെന്നായിരുന്നു ആരോപണവിധേയനായ നേതാവിന്റെ പ്രതികരണം. ഇതോടെ വിഷയം ചർച്ചയാവുകയും പരാതിയായി നൽകിയ കത്ത് പുറത്തുവരുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP