Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാഫി പറമ്പിൽ രാജിവച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാനുള്ള നീക്കം പരാജയപ്പെട്ടതോടെ; ഷോർട്ട് ലിസ്റ്റ് ചെയ്ത ആറു പേരിൽ ഒരാളെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിന്റെ പ്രതിഷേധമായി പദവി ഒഴിഞ്ഞു; കാശു വാങ്ങിയെന്ന ആരോപണം ഉയർത്തിയത് ഷാഫി വിരുദ്ധ നേതാക്കൾ തന്നെ; കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് യൂത്ത് കോൺഗ്രസിലും വ്യാപിക്കുമ്പോൾ

ഷാഫി പറമ്പിൽ രാജിവച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാനുള്ള നീക്കം പരാജയപ്പെട്ടതോടെ; ഷോർട്ട് ലിസ്റ്റ് ചെയ്ത ആറു പേരിൽ ഒരാളെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതിന്റെ പ്രതിഷേധമായി പദവി ഒഴിഞ്ഞു; കാശു വാങ്ങിയെന്ന ആരോപണം ഉയർത്തിയത് ഷാഫി വിരുദ്ധ നേതാക്കൾ തന്നെ; കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് യൂത്ത് കോൺഗ്രസിലും വ്യാപിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതായു ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്നത് ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട തർക്കങ്ങൾ തന്നെയ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതിനാലാണു രണ്ടാഴ്ച മുൻപു ദേശീയ നേതൃത്വത്തിനു രാജി നൽകിയതെന്നു ഷാഫി വ്യക്തമാക്കി. എന്നാൽ ഷാഫി പറമ്പിലിനെ ദേശീയ നേതൃത്വം പുറത്താക്കിയതാണെന്നു മറു ഗ്രൂപ്പുകാർ പ്രചരിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് കേശവ്ചന്ദ് യാദവ്, യൂത്ത് കോൺഗ്രസിന്റ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരു എന്നിവർ ഷാഫിക്കെതിരെ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നും അദ്ദേഹം മണ്ഡലത്തിൽ സജീവമാകുന്നതിനു സ്വമേധയ രാജി സമർപ്പിച്ചതാണെന്നും ട്വീറ്റ് ചെയ്തു. ഇതോടെയാണ് വിവാദം കെട്ടടങ്ങിയത്. യഥാർത്ഥത്തിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാകാമെന്ന പ്രതീക്ഷ ഷാഫിക്കുണ്ടായിരുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്ത ആറു പേരിൽ ഷാഫിയും ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ഷാഫിയെ മാറ്റി നിർത്തി. ഇതിലെ വേദന കാരണമാണ് ഷാഫി ദേശീയ നേതൃത്വത്തിൽ നിന്ന് മാറിയത്.

ഷാഫിക്ക് സംസ്ഥാന അധ്യക്ഷ പദവി നൽകാമെന്ന ഉറപ്പും ദേശീയ നേതൃത്വം നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജിവച്ച് കേരളത്തിലേക്ക് മടങ്ങിയത്. ഇത് മനസ്സിലാക്കിയാണ് പ്രചരണമെത്തിയതും. ഐ ഗ്രൂപ്പും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവി നോട്ടമിടുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനാണ്. അതുകൊണ്ട് യൂത്ത് കോൺഗ്രസ് വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഷാഫിക്കെതിരെ വ്യാജ പ്രചരണം നടത്തിയത്.

വി.ടി. ബൽറാം എംഎൽഎയും ഷാഫിയെ അനുകൂലിച്ചു രംഗത്തെത്തി. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഷാഫിയും പറഞ്ഞു. അതേസമയം, യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ എ ഗ്രൂപ്പ് പ്രതിനിധിയായി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനാണു ഷാഫി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്നാണു സൂചന. ഇത് മനസ്സിലാക്കിയാണ് മറു ഗ്രൂപ്പുകാർ ഷാഫിക്കെതിരെ പ്രചരണവുമായെത്തിയത്.

കെപിസിസി അധ്യക്ഷ സ്ഥാനം തങ്ങൾക്ക് കിട്ടില്ലെന്ന് ഐ ഗ്രൂപ്പിന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം കിട്ടിയേ തീരുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ കരുക്കൾ നീക്കുന്ന ഷാഫി പറമ്പിലിനെ വെട്ടിവീഴ്‌ത്താനാണ് നീക്കം. ഇതോടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തുകയാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിൽ എംഎൽഎ രാജിവച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. രണ്ടാഴ്ച മുൻപ് ചുമതല ഒഴിഞ്ഞെങ്കിലും അദ്ദേഹമോ പാർട്ടിയോ ഇത് പരസ്യമാക്കിയിട്ടില്ല. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്ന് എ ഗ്രൂപ്പ് വിശദീകരിക്കുമ്പോൾ കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയാണ് കാരണമെന്നാരോപിച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇതോടെയാണ് വാദപ്രതിവാദങ്ങൾ സജീവമാകുന്നത്.

ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഷാഫിക്ക് യൂത്ത് കോൺഗ്രസ് കർണാടക ഘടകത്തിന്റെ ചുമതലയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ പണം വാങ്ങി ദുർബലരായ നേതാക്കൾക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തെന്നാണ് ആരോപണം. സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടർന്ന് പ്രാദേശിക നേതൃത്വം എഐസിസിക്ക് പരാതി നൽകിയെന്നും ഐ ഗ്രൂപ്പ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP