Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേന്ദ്രനെ പത്തനംതിട്ടയിൽ നിന്ന് ഓടിക്കാൻ ബിജെപി കോർ കമ്മറ്റി യോഗം; കോന്നി ഉപതെരഞ്ഞെടുപ്പിന്റെ ചുമതല എഎൻ രാധാകൃഷ്ണന്; അരൂരിന്റെ ചുമതല സുരേന്ദ്രന്; കോന്നിയിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ? റാന്നിയുമായി വച്ചു മാറാമെന്ന വാദവുമായി ബിഡിജെഎസും

സുരേന്ദ്രനെ പത്തനംതിട്ടയിൽ നിന്ന് ഓടിക്കാൻ ബിജെപി കോർ കമ്മറ്റി യോഗം; കോന്നി ഉപതെരഞ്ഞെടുപ്പിന്റെ ചുമതല എഎൻ രാധാകൃഷ്ണന്; അരൂരിന്റെ ചുമതല സുരേന്ദ്രന്; കോന്നിയിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ? റാന്നിയുമായി വച്ചു മാറാമെന്ന വാദവുമായി ബിഡിജെഎസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മിന്നും പ്രകടനം കാഴ്ച വച്ച കെ സുരേന്ദ്രനെ ഇവിടെ തുടരാൻ അനുവദിക്കാതെ ബിജെപി നേതൃത്വം. അടുത്തു തന്നെ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പത്തനംതിട്ട ജില്ലയിലുള്ള കോന്നിയുടെ ചുമതല സുരേന്ദ്രന് നൽകിയില്ല. ബിഡിജെഎസ് മൽസരിക്കുന്ന അരൂരിന്റെ ചുമതലയാണ് സുരേന്ദ്രന് കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മറ്റി യോഗം നൽകിയിരിക്കുന്നത്.

സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനാണ് കോന്നിയുടെ ചുമതല നൽകിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റു രണ്ടു മുന്നണികളെയും ഞെട്ടിച്ച പ്രകടനമാണ് കോന്നി അസംബ്ലി മണ്ഡലത്തിൽ കെ സുരേന്ദ്രൻ കാഴ്ച വച്ചത്. അതു കൊണ്ട് തന്നെ കോന്നി ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ മൽസരിക്കുമെന്നും കിംവദന്തി ഉണ്ടായിരുന്നു. മൽസരിക്കാൻ താനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയതോടെ ആ പ്രചാരണത്തിന് അന്ത്യമായി.

ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സുരേന്ദ്രൻ പത്തനംതിട്ടയിൽ തമ്പടിച്ച് വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മറ്റി യോഗം സുരേന്ദ്രനെ അരൂരിലേക്ക് ചുമതലപ്പെടുത്തിയത്. ബിഡിജെഎസിന്റെ സ്വന്തം മണ്ഡലമാണ് അരൂർ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടാം സ്ഥാനത്തുള്ള വീണാ ജോർജുമായി 440 വോട്ടിന്റെയും ആന്റോ ആന്റണിയുമായി 3161 വോട്ടിന്റെ വ്യത്യാസവുമാണ് സുരേന്ദ്രനുള്ളത്.

ഈ സാഹചര്യം കണക്കിലെടുത്ത് ശോഭാ സുരേന്ദ്രനെ ഇവിടെ മൽസരിപ്പിക്കാനാണ് പാർട്ടി നേതൃത്വം തയ്യാറെടുക്കുന്നത്. ഈഴവ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോന്നി. അതേസമയം, റാന്നിയുമായി കോന്നി വച്ചു മാറാനുള്ള നീക്കത്തിലാണ് ബിഡിജെഎസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പത്മകുമാറിനെ മൽസരിപ്പിക്കുന്നതിന് വേണ്ടിയാണ് കോന്നി ബിഡിജെഎസ് ചോദിക്കുന്നത്. പത്മകുമാർ ഈ മണ്ഡലത്തിൽ ഉള്ളയാളായതും അനുകൂല ഘടകമാണ്.

ശബരിമല വിഷയത്തിന്റെ അനുരണനങ്ങൾ അവസാനിക്കാതിരിക്കുന്നതും ബിജെപിക്ക് പ്രതീക്ഷ നൽകുന്നു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ മണ്ഡലത്തിൽ ഉണ്ടാക്കിയ ഇമേജ് കോന്നിയിൽ തുണയാകുമെന്നാണ് ബിജെപി ജില്ലാ നേതൃത്വം കരുതിയിരുന്നത്. അപ്പോഴാണ് അദ്ദേഹത്തെ അരൂരിലേക്ക് നാടുകടത്തിയിരിക്കുന്നത്. സുരേന്ദ്രനെ അനുകൂലിക്കുന്നവർക്കിടയിൽ ഇത് എതിർപ്പിനും കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP