Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; കോൺഗ്രസും ബിജെപിയും ഒഴിവാക്കിയതോടെ പരസ്യമായി സജി ചെറിയാന് വേണ്ടി വോട്ട് പിടിക്കാൻ ശോഭനാ ജോർജ് എത്തി; പിണറായിക്കൊപ്പം എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ

മൂന്ന് തവണ എംഎൽഎ ആയിട്ടും കരുണാകരനൊപ്പം പോയതിന്റെ പേരിൽ സീറ്റ് നിഷേധിച്ചു; വിമതയായി മത്സരിച്ച് വിഷ്ണുനാഥിനെ തോൽപ്പിച്ചിട്ടും നേതാക്കളുടെ മനം മാറിയില്ല; കോൺഗ്രസും ബിജെപിയും ഒഴിവാക്കിയതോടെ പരസ്യമായി സജി ചെറിയാന് വേണ്ടി വോട്ട് പിടിക്കാൻ ശോഭനാ ജോർജ് എത്തി; പിണറായിക്കൊപ്പം എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ ശോഭനാ ജോർജ്. ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനു വേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് ശോഭനാ ജോർജ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.

1991 മുതൽ നാലു തവണ ചെങ്ങന്നൂരിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശോഭനാ ജോർജ് പിന്നീട് കോൺഗ്രസിൽ നിന്ന് പുറത്തുപോയിരുന്നു. സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ശോഭന ജോർജിന്റെ വീട്ടിലെത്തി സജി ചെറിയാനും കോടിയേരിയും ചർച്ച നടത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ല സെക്രട്ടറിയും ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയുമായ സജി ചെറിയാൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ശോഭന ജോർജുമായി ചർച്ച നടത്തിയിരുന്നു. ശോഭനയുടെ വസതിയിൽ രാത്രി ഒന്നുവരെ ചർച്ച നീണ്ടു. എന്നാൽ, ചർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഇരുകൂട്ടരും തയാറായിരുന്നില്ല. മൂന്നു ദിവസത്തിനകം ഔദ്യോഗികമായി കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ശോഭന പറഞ്ഞിരുന്നു.

നേരത്തെ ശോഭനാ ജോർജിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ എംഎം ഹസൻ നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല. ശോഭനാ ജോർജിന് അർഹിക്കുന്ന സ്ഥാനമൊന്നും ഉറപ്പു നൽകാനുമായില്ല. ഇതിനിടെയാണ് ചെങ്ങന്നൂരിൽ സ്വാധീനമുള്ള ശോഭനാ ജോർജിനെ കൂടെ കൂട്ടാൻ സിപിഎം ശ്രമം ആരംഭിച്ചത്. അതേസമയം, നവ മാധ്യമങ്ങളിൽ സിപിഎം പതാകയോടൊപ്പം ശോഭനയുടെ ചിത്രം ഉൾപ്പെടുത്തി പാർട്ടിയിലേക്കെന്ന മുഖവുരയോടെ നേരത്തെ തന്നെ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.

1991 മുതൽ തുടർച്ചയായി മൂന്നുതവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചെങ്ങന്നൂരിൽ ശോഭന വിജയിച്ചിരുന്നു. തുടർന്ന് 2006ൽ തിരുവനന്തപുരം വെസ്റ്റിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് ചുവടുമാറിയ നേതാവാണ് ശോഭനാ ജോർജ്. തിരികെ കോൺഗ്രസിൽ എത്തിയെങ്കിലും കാര്യമായി പരിഗണന ലഭിക്കാതിരുന്നതിനെത്തുടർന്ന് കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ശോഭന 2016ൽ കോൺഗ്രസിൽനിന്ന് രാജിവെച്ചു. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ വിമതയായും മത്സരിച്ചു. വിഷ്ണുനാഥിന്റെ തോൽവിയിൽ ഇതും പ്രതിഫലിച്ചു.

മിഷൻ ചെങ്ങന്നൂർ എന്ന സാംസ്‌കാരിക സംഘടനക്ക് ശോഭന രൂപം നൽകിയിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളിലും കോൺഗ്രസുകാർ താൽപ്പര്യം കാട്ടിയില്ല. കെ കരുണാകരന്റെ മകൻ കെ മുരളീധരൻ പോലും ശോഭനയ്ക്ക് പരിഗണന നൽകിയില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ചുവടുമാറ്റത്തിന് ശോഭന തയ്യാറെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP