Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന; പിപി മുകുന്ദൻ മത്സരിച്ചാൽ പിന്തുണ നൽകും; ശബരിമല സമരത്തിൽ സിപിഎമ്മുമായി ചേർന്ന് സുരേന്ദ്രൻ രാഷ്ട്രീയം കളിച്ചെന്നും ശിവസേന

ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന; പിപി മുകുന്ദൻ മത്സരിച്ചാൽ പിന്തുണ നൽകും; ശബരിമല സമരത്തിൽ സിപിഎമ്മുമായി ചേർന്ന് സുരേന്ദ്രൻ രാഷ്ട്രീയം കളിച്ചെന്നും ശിവസേന

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പായിരുന്നെന്ന് തൃശൂരിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. അതേസമയം 

തിരുവനന്തപുരത്ത് മത്സരിക്കാൻ പിപി മുകുന്ദൻ തയ്യാറായാൽ പിന്തുണ നൽകാനും ശിവസേന തീരുമാനിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേർന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നാണ് ശിവസേനയുടെ വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ലെന്നും ശിവസേന തീരമാനം എടുത്തിട്ടുണ്ട്.

നേരത്തെയും ശബരിമല വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ചാണ് ശിവസേന നിലപാട് വ്യക്തമാക്കിയിരുന്നത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിയെ എതിർക്കുന്ന പാർട്ടി, മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വിഷയത്തിൽ സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലെന്ന് മുതിർന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചിരുന്നു.

എന്നാൽ, കോലാപുരിലെ അംബാദേവി ക്ഷേത്രത്തിലും അഹമ്മദ്‌നഗറിലെ ശനി ഷിൻഗ്‌നാപുർ ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കട്ടെ എന്ന നിലപാടിലായിരുന്നു ബിജെപിയും അവരുടെ സർക്കാരും. ക്ഷേത്ര ട്രസ്റ്റിന്റെ എതിർപ്പിനെ ബിജെപി സർക്കാരും നേതാക്കളും ചേർന്ന് നിശബ്ദമാക്കിയെന്നും ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP