1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
19
Sunday

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന്റേയും എകെ ആന്റണിയുടേയും വിശ്വസ്തൻ; വോട്ടവകാശം ആകുംമുമ്പേ 16-ാം വയസ്സിൽ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി; സർക്കസ് കലാകാരന്മാരുടെ പെൻഷനായി സമരം നടത്തി നേടിയെടുത്ത നേതാവ്; ഇപ്പോഴും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന 75 പിന്നിട്ട സി സി അശോക് കുമാർ എന്ന ഈ പഴയ കോൺഗ്രസ് നേതാവിനെ അറിയുമോ ഇപ്പോഴത്തെ യുവരക്തങ്ങൾ?

March 24, 2019 | 04:34 PM IST | Permalinkമുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന്റേയും എകെ ആന്റണിയുടേയും വിശ്വസ്തൻ; വോട്ടവകാശം ആകുംമുമ്പേ 16-ാം വയസ്സിൽ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി; സർക്കസ് കലാകാരന്മാരുടെ പെൻഷനായി സമരം നടത്തി നേടിയെടുത്ത നേതാവ്; ഇപ്പോഴും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന 75 പിന്നിട്ട സി സി അശോക് കുമാർ എന്ന ഈ പഴയ കോൺഗ്രസ് നേതാവിനെ അറിയുമോ ഇപ്പോഴത്തെ യുവരക്തങ്ങൾ?

രഞ്ജിത്ത് ബാബു

കണ്ണൂർ: രാഷ്ട്രീയ ശൈലിയിലെ പുതിയ മാറ്റത്തോട് മുഖം തിരിച്ച് നിൽക്കുകയാണ് 75 കാരനായ സി.സി. അശോക് കുമാർ. രാഷ്ട്രീയ നേതാക്കൾക്ക് സലാം കൊടുത്ത് അംഗീകാരം നേടുന്ന ഇക്കാലത്ത് അശോക് കുമാറെ പോലെയുള്ളവർ വിരളമാണ്. അങ്ങിനെയുള്ള ആദർശത്തിന്റെ മുഖം മൂടി അണിയാത്ത ഒരു മനുഷ്യൻ. കണ്ണൂരിലെ തെഴുക്കിൽ പീടികക്ക് സമീപം എല്ലാറ്റിനും സാക്ഷിയായി തന്റേതായ നിലയിൽ പ്രവർത്തനം തുടരുന്നു.

രാഷ്ട്രീയ പ്രവർത്തകരേയും സ്വാതന്ത്ര സമര സേനാനികളേയും കണ്ടു വളർന്ന അശോകൻ സ്ഥാനമാനങ്ങൾക്കു വേണ്ടി ആരുടേയും പിന്നാലെ പോയില്ല. മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റേയും ദേശീയ നേതാവ് എ.കെ. ആന്റണിയുടേയും വിശ്വസ്തനായിരുന്നു അശോകൻ. ഇങ്ങിനേയും ഒരു കോൺഗ്രസ്സുകാരൻ ഇവിടെ ജീവിക്കുന്നുണ്ട് എന്നത് ഈ തെരഞ്ഞെടുപ്പു കാലത്തു പോലും ഗൗനിക്കപ്പെടുന്നില്ല.

വോട്ടവകാശം ആകും മുമ്പ് 16 ാം വയസ്സിൽ കോൺഗ്രസ്സിന്റെ മണ്ഡലം സെക്രട്ടറിയായി. പിന്നീട് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായും കെ.പി.സി. അംഗമായും പ്രവർത്തിച്ചു. അക്കാലത്ത് എറണാകുളത്ത് ചേരുന്ന കെപിസിസി. യോഗത്തിന് പോയി തിരിച്ച് വരാൻ 20 രൂപ യാത്ര പടി നൽകാൻ പ്രസിഡണ്ടായ എ.കെ. ആന്റണി നിർദേശിച്ച വ്യക്തിയായിരുന്നു അശോക് കുമാർ. കോൺഗ്രസ്സ് ആഭിമുഖ്യമുള്ള ഐ.എൻ.ടി.യു.സി.യിൽ അഫീലിയേറ്റ് ചെയ്ത ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയന്റെ ദേശീയ പ്രസിഡണ്ടാണ് അശോക് കുമാർ.

സർക്കസ് കലാകാരന്മാരുടെ പെൻഷനു വേണ്ടി നിരവധി സമരങ്ങൾ നടത്തി ഒടുവിൽ അത് നേടിയെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി സർക്കസ് കലാകാരന്മാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ഓടി നടന്ന് പ്രവർത്തിക്കുകയാണ് ഈ പഴയ കാല കോൺഗ്രസ്സ് നേതാവ്. രാജ്യത്തെ വിപ്ലവ പാർട്ടികളുടെ തൊഴിലാളി സംഘടനകളൊന്നും തിരിഞ്ഞ് നോക്കാത്ത ഈ മേഖലയിൽ സ്വന്തം ദാരിദ്രം മറച്ച് അവർക്കു വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയാണ് ഈ നേതാവ്.

1970 ൽ തലശ്ശേരിയിൽ സിപിഐ. നേതാവ് എൻ. ഇ. ബാലറാം മത്സരിക്കുമ്പോൾ പ്രധാന ചുമതലക്കാരനായിരുന്നു അശോക് കുമാർ. 1971 ൽ സി.കെ. ചന്ദ്രപ്പൻ 77 ൽ കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ചുമതലയുടെ നേതൃത്വത്തിൽ അശോക് കുമാറുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ വടകര പാർലിമെന്റിൽ മത്സരിച്ചപ്പോൾ അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ ചുമതല അശോക് കുമാറിനായിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദേശീയ വിപത്തിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആ ദേശീയ വിപത്തിവനെക്കുറിച്ചുള്ള പരാമർശം പോലും വിശദമായി അറിയിക്കാൻ ഇന്നത്തെ നേതാക്കൾക്ക് ആവുന്നില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയ സ്വഭാവത്തിലെ കാര്യമായ മാറ്റം വന്നത് ഇതാണെന്ന് അശോക് കുമാർ പറയുന്നു. എതിരാളികളെ എതിർക്കാൻ വേണ്ടി മാത്രം ദേശീയത പറയുന്നതിലേക്കാണ് ഇന്ന് കാര്യങ്ങൾ എത്തി നിൽക്കുന്നത്. ജനങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള രാഷ്ട്രീയ ചർച്ചക്ക് മരുന്നിട്ട് കൊണ്ടാണ് അന്നത്തെ നേതാക്കൾ പ്രസംഗിക്കുന്നത് എന്നാൽ ഇന്ന് അതൊന്നുമില്ല.

സ്വാതന്ത്ര സമരത്തിന്റെ തീച്ചൂളയിലാണ് അശോകൻ പിറന്നു വീണത്. അച്ഛന്റെ സഹോദരൻ പി.സി. കോരന്മാസ്റ്റർ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയായിരുന്നു. അച്ഛന്റെ വീട്ടിൽ എന്നും ഇരുപതും മുപ്പതും ആളുകൾ. എ.കെ.ജി, വിഷ്ണു ഭാരതീയൻ, തുടങ്ങിയവർ ഇടക്കിടെ സന്ദർശിക്കും. അതുകൊണ്ട് ഓർമ്മ വച്ച നാൾമുതൽ അശോകൻ കോൺഗ്രസ്സുകാരനായി. ആറാം വയസ്സിൽ തന്നെ നേതാക്കന്മാരെ അശോകനറിയാം. ഒടുവിൽ അലീഗഢ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി അച്ഛൻ പി.സി. രാമുണ്ണിയും സ്വാതന്ത്ര സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ.

മുഖ്യമന്ത്രിയായിരുന്ന ടി. പ്രകാശം തലശ്ശേരി സന്ദർശിക്കാനെത്തി. അലീഗഢിൽ സഹപാഠിയായിരുന്ന രാമുണ്ണി പ്രകാശത്തെ കാണാൻ തന്നേയും കൂട്ടി തലശ്ശേരിയിലെത്തി. അച്ഛനെ കണ്ട ഉടൻ കാറുപേക്ഷിച്ച മുഖ്യമന്ത്രി സമ്മേളന വേദിയിലേക്ക് ഒപ്പം നടന്ന അനുഭവം അശോകന് ആവേശം പകർന്നു. അന്ന് പ്രായം 11. അച്ഛന്റെ വീട് പോലെത്തന്നെ തലശ്ശേരി കോടതിക്ക് സമീപത്തെ അമ്മയുടെ വീടും സ്വാതന്ത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു. അമ്മാവൻ കെ.സി. ഗോപാലനും അമ്മ എം. സി.നാരായണിയും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകർ.

തലശ്ശേരി കോടതിക്ക് ബോംബുവച്ച കേസിൽ അമ്മാവനെ ആലിപ്പൂർ ജയിലേക്ക് കൊണ്ടു പോയി തടവിലിട്ടു. അതോടെ അമ്മയും സജീവ രാഷ്ട്രീയക്കാരിയായി. തലശ്ശേരിയിലെ മഹിളാ പ്രവർത്തകരായ ലളിതാ പ്രഭു, ശാന്താ റാവു എന്നിവർക്കൊപ്പം വില്പന നികുതി ഓഫീസ് പിക്കറ്റ് ചെയ്ത കേസിൽ ജയിലിലായി. സ്വാതന്ത്ര്യാനന്തരം തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിൽ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരണാ സമരത്തിൽ അശോക് കുമാർ ആകർഷിക്കപ്പെട്ടത്. അതിലൂടെ ഇൻഡിപെന്റ സ്റ്റുഡൻസ് യൂനിയനിൽ അംഗമായി. 57 ലെ വിമോചന സമരത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിലും പങ്കെടുത്തു. എസ്.എസ്.എൽ. സി കഴിഞ്ഞ് ഐ.ടി.ഐ.യിൽ പഠനം ആരംഭിച്ചപ്പോഴും സമരങ്ങളോടൊപ്പം തുഴയാനായിരുന്നു അശോകനിഷ്ടം.

150 യുവാക്കളെ സംഘടിപ്പിച്ച് വടക്കേ മലബാറിലെ ഏറ്റവും വലിയ യൂത്ത് ക്ലബ് സ്ഥാപിച്ചു കൊണ്ടായിരുന്നു അശോകന്റെ തുടക്കം. വിവിധ രാഷ്ട്രീയ അഭിപ്രായമുള്ളവർ പിന്നീട് കോൺഗ്രസ്സുകാരായി. തുടർന്ന് തലശ്ശേരിയിലെ സതേൺ വിനഴ്സ് ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് യൂനിയനുണ്ടാക്കി. അശോകനിൽ വിശ്വാസമർപ്പിച്ച് മറ്റ് യൂനിയനുകൾ പിരിച്ചു വിട്ട് ഒറ്റ യൂനിയനായതും ചരിത്രം. വരദരാജൻ നായർ ധനമന്ത്രിയായപ്പോൾ ബി.ഡി. സിഗാർ മിനിമം വേജസ് കമ്മിറ്റിയിൽ അശോകനെ പരിഗണിച്ചു. എന്നാൽ ഇത് നിഷേധിച്ച അശോകനെ കണ്ണുരുട്ടിയാണ് അദ്ദേഹം അംഗീകരിപ്പിച്ചത്.

ചുമട്ടു തൊഴിളാളി ക്ഷേമനിധി ബോർഡിലും അശോകൻ പ്രവർത്തിച്ചിരുന്നു. സ്ഥാനമാനങ്ങളും അധികാരങ്ങളും തേടിപ്പോകാത്തത് നഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ അശോകൻ ക്ഷോഭിക്കുകയാണ്. നമുക്ക് സ്വാതന്ത്രം നേടിത്തന്നവരുടെ നഷ്ടം എന്താണെന്ന് അറിയുമോ? അദ്ദേഹം തിരിച്ചടിച്ചു. അശോകനെ മറികടന്ന് എത്രയോ പേർ മുകളിലെത്തി. അതിലൊന്നും അദ്ദേഹത്തിന് പരിഭവമില്ല. നയപരമായി കെ.കരുണാകരനോടും ആന്റണിയോടും ഉണ്ണികൃഷ്ണനോടും ഇടയാറുള്ള അശോകൻ ഇന്നും ശോകമില്ലാത്തവനായി നിലനിൽക്കുന്നു. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അശോകൻ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ജീവിക്കുന്ന രക്ത സാക്ഷിയാണ്. 75 വയസ്സിലും രാഷ്ട്രീയം മറന്ന് അശോകന് മറ്റൊരു ജീവിതമില്ല.

 

രഞ്ജിത്ത് ബാബു    
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
ഇതും മരട് ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ പെർമിറ്റ്; കയ്യേറ്റത്തിൽ ആധികാരികത ലഭിക്കാനായി റവന്യ സെക്ഷൻ കത്ത് അയച്ചെന്നും വിവരാവകാശ മറുപടി; കോടതി ഉത്തരവിൻ പ്രകാരം കെട്ടിടം അനധികൃത ഗണത്തിൽ പെടുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഉത്തരം; നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത കായലോരത്തിന് മുമ്പിലുള്ള അര ഏക്കറിലെ ആഡംബര വീടും അനധികൃതം; സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ വസതിയും പൊളിക്കേണ്ടി വരും
ദൈവത്തെ സ്മരിക്കാതെ വിവാഹം നായർക്കല്ലാതെ വേറെ ആർക്കെങ്കിലുമുണ്ടോ? ഇപ്പോൾ എങ്ങനെയാ..വിവാഹം കഴിക്കാത്ത ഗണപതിയുടെ പടമൊക്കെ കൊണ്ടു വച്ചേച്ച്.. ഒരുപോറ്റിയെ എവിടുന്നേലും കൊണ്ടുവരും...പോറ്റി അവിടെ നിന്ന് ശാശു ..ശാശു..അപ്പുറത്തിരിക്കുന്ന പഴത്തിലൊരു പൂജ; നിറപറയിലിരിക്കുന്ന പൂക്കുലയിൽ ഒരുപൂജ.. ദൈവത്തെ സ്മരിക്കുന്നുണ്ടോ? നായർ സമുദായത്തിന്റെ വിവാഹച്ചടങ്ങിനെതിരെ എൻഎസ്എസ് കരയോഗവേദിയിൽ തുറന്നടിച്ച് ഗണേശ് കുമാർ
പത്തനംതിട്ടയിലെ പൗരത്വ പ്രതിഷേധക്കാർക്ക് എംഎം മണിയെ മതി; പ്രസംഗിക്കാനെത്തിയ ജസ്റ്റിസ് കമാൽ പാഷ ഒരു മണിക്കൂർ കാത്തിരുന്ന് മടുത്തപ്പോൾ സ്ഥലം വിട്ടു; സംഘാടകർ വിളിക്കാൻ വരാതിരുന്നതു കൊണ്ടാണ് ബഹിഷ്‌കരിച്ചതെന്ന് ജസ്റ്റിസ്; ഇത്തരം സമീപനം ഗുണകരമാകില്ലെന്നും കമാൽ പാഷ; അമിത് ഷാ ഇനി ലക്ഷ്യം വയ്ക്കുക ക്രിസ്ത്യാനികളെയെന്ന് എംഎം മണി
കന്റോൺമെന്റ് ഹൗസിലേക്ക് പ്രതീക്ഷയോടെ കയറിച്ചെന്നപ്പോൾ കേട്ട ഡയലോഗിൽ ചങ്കുതകരും പോലെ തോന്നി; വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നുമാറി നിൽക്കണം; കെപിസിസി ജന.സെക്രട്ടറി ആക്കാമെന്ന പഴയ ഉറപ്പ് ചിരിയിൽ അലിയിച്ച് ചെന്നിത്തല; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉപയോഗിച്ചത് തന്റെ ഇന്നോവ; ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ ഇനി നിൽക്കില്ല; കോൺഗ്രസ് വിടാൻ ഒരുങ്ങി വിജയൻ തോമസ്
'മലയാളികൾ സമ്മതിച്ച് തന്നില്ലെങ്കിലും കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട്;അതിന്റെ അളവ് കൂടുതലുമാണ്; കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിൽ അവയൊക്കെ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറുള്ളത്; തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികൾ അംഗീകരിച്ച് കൊടുക്കില്ല'; തുറന്നടിച്ച് പാർവതി തിരുവോത്ത്
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്