Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ തോൽപിച്ചത് വെള്ളാപ്പള്ളിയും തുഷാറും; ഇരുവരും സ്വീകരിച്ചത് മണ്ഡലത്തിലെ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികൾ; വെള്ളാപ്പള്ളി കുടുംബത്തിന്റെ കൊള്ളരുതായ്മ മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് പാർട്ടിയെന്നും സുഭാഷ് വാസു

കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ തോൽപിച്ചത് വെള്ളാപ്പള്ളിയും തുഷാറും; ഇരുവരും സ്വീകരിച്ചത് മണ്ഡലത്തിലെ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികൾ; വെള്ളാപ്പള്ളി കുടുംബത്തിന്റെ കൊള്ളരുതായ്മ മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് പാർട്ടിയെന്നും സുഭാഷ് വാസു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ കൊള്ളരുതായ്മ മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാർട്ടിയെന്നും അതിന്റെ പിന്നിൽ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു. സ്പൈസസ് ബോർഡ് ചെയർമാൻ ഇരുവർക്കും എതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ തോൽപ്പിച്ചത് വെള്ളാപ്പള്ളിയും തുഷാറുമാണ്. ഏറെ ജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഇരുവരും സ്വീകരിച്ചത്. ഇതുതന്നെയാണ് അരൂർ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും സ്വീകരിച്ചതെന്ന് സുഭാഷ് വാസു പറഞ്ഞു. തുടർച്ചയായി മുന്നണി വിരുദ്ധ നടപടികൾ തുടരുന്ന സാഹചര്യത്തിൽ എൻഡിഎ കൺവീർ സ്ഥാനത്തുനിന്നുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് കത്തുനൽകുമെന്ന് സുഭാഷ് വാസു പറഞ്ഞു.

സുഭാഷ് വാസുവും ടിപി സെൻകുമാറും ചാവേറായി പ്രവർത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. എന്നാൽ വെള്ളാപ്പള്ളിയെ തീർക്കാനുള്ള ചാവേറാണെന്നായിരുന്നു സുഭാഷിന്റെ മറുപടി. വെള്ളാപ്പള്ളിയെ പിഴുതെറിഞ്ഞ ശേഷമെ പോകൂ. അന്ത്യം വരെ ചാവേറായി പ്രവർത്തിക്കും. എതിരാളികളെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കൽ വെള്ളാപ്പള്ളിയുടെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള യഥാർത്ഥ ബിഡിജെഎസ് തന്റെ നേതൃത്വത്തിൽ ഉള്ളതാണെന്ന് സുഭാഷ് വാസു ആവർത്തിച്ചു. കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP