Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമസഭ മാങ്ങാത്തൊലി; സഭയിൽ അമ്പലമൊന്നും പണിതുവച്ചിട്ടില്ലല്ലോ. അവിടെ മുസ്ലിമും ക്രിസ്ത്യാനിയും ഉള്ളതല്ലേ. പിന്നെന്തിനാണ് ശ്രീകോവിലായി ഉപമിക്കുന്നത്: ഇവയെല്ലാം ജി സുധാകരന്റെ വാക്കുകൾ

നിയമസഭ മാങ്ങാത്തൊലി; സഭയിൽ അമ്പലമൊന്നും പണിതുവച്ചിട്ടില്ലല്ലോ. അവിടെ മുസ്ലിമും ക്രിസ്ത്യാനിയും ഉള്ളതല്ലേ. പിന്നെന്തിനാണ് ശ്രീകോവിലായി ഉപമിക്കുന്നത്: ഇവയെല്ലാം ജി സുധാകരന്റെ വാക്കുകൾ

ആലപ്പുഴ :നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലല്ല, മാങ്ങാത്തൊലിയെന്ന് ജി സുധാകരൻ. മന്ത്രിയായും നിയമസഭാംഗമായും പതിറ്റാണ്ടോളം പ്രവർത്തിച്ച സുധാകരനാണ് ഇപ്പോൾ നിയമസഭയെ മാങ്ങാത്തൊലിയോട് ഉപമിച്ചത്.

എന്തിനും ഏതിനും പ്രതികരിക്കുന്ന സുധാകരൻ പ്രസംഗത്തിൽ ആവേശം മൂത്തപ്പോഴാണ് സ്വന്തം ഇരിപ്പിടത്തെയും മറന്നത്. പ്രസംഗത്തിനുശേഷം അടുത്ത ദിവസങ്ങളിൽ സഭയിലേക്ക് പോകണമെന്ന ചിന്ത പോലും ജിക്ക് ഉണ്ടായില്ല. ആലപ്പുഴയിൽ കെ എം മാണിക്കെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച കളക്ടറേറ്റ് ഉപരോധത്തിലെ അദ്ധ്യക്ഷപ്രസംഗത്തിലാണ് ജി സുധാകരൻ ഇങ്ങനെ തട്ടിവിട്ടത്.

സ്പീക്കറുടെ ചേംബറിലെ മേശപ്പുറത്ത് ശിവൻകുട്ടി ചാടിക്കയറിയതിൽ തെറ്റില്ല. വേറെ എവിടെ കയറാനാണ്? മറ്റെവിടെയെങ്കിലും കയറാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവിടെയും കയറിയേനെ. സഭയിൽ അമ്പലമൊന്നും പണിതുവച്ചിട്ടില്ലല്ലോ. അവിടെ മുസ്ലിമും ക്രിസ്ത്യാനിയും ഉള്ളതല്ലേ. പിന്നെന്തിനാണ് ശ്രീകോവിലായി ഉപമിക്കുന്നത്.

നിയമസഭ ജനാധിപത്യത്തിന്റെ പൊതുകേന്ദ്രമാണ്. ശ്രീകോവിലുമായി ഉപമിക്കുന്നത് മനസിൽ ഹിന്ദുത്വ അജണ്ടയുള്ളവരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് സ്പീക്കർ മതനേതാക്കളെ കാണാൻ പോയത്. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സ്പീക്കർ ഇരുവിഭാഗം മതനേതാക്കളെ കാണാൻ പോയത്. കാരണം മനസിൽ മതം നിറഞ്ഞുനിൽക്കുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ച് മന്ത്രിയാകാനുള്ള പുറപ്പാടാണ് സ്പീക്കർ ഇപ്പോൾ നടത്തുന്നത്. സരിതക്കേസുണ്ടായപ്പോൾ മുഖ്യമന്ത്രി രാജിവെക്കണമെന്ന മോഹം മാണിക്കുണ്ടായിരുന്നു. എന്നാൽ നടപ്പായില്ല. അതുകൊണ്ടുതന്നെ ബാർകോഴ കേസുണ്ടായപ്പോൾ മാണി രാജിവെക്കണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ ആഗ്രഹിച്ചിട്ടും നടക്കാതെ പോയി. എന്നാൽ മാണിക്കെതിരെ എന്തും പ്രവർത്തിക്കാൻ എൽ ഡി എഫ് തയ്യാറാകും.

അരുവിക്കരയിൽ ഉമ്മൻ ചാണ്ടി തോറ്റുതുന്നം പാടും. ജോർജും നാടാർ വിഭാഗവും ഒന്നിച്ചിട്ടുണ്ട്. നിയമസഭയിൽ മാണി നിലനിൽക്കുന്നിടത്തോളംകാലം പ്രക്ഷോഭം തുടരുമെന്ന് സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP