Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിനക്ക് ഞാൻ കാണിച്ചുതരാമെടാ എന്ന് പറഞ്ഞ് ആക്രോശിച്ചു; പ്രതികളുടെ സുരക്ഷയെ മാനിച്ച് ശുചിമുറി സൗകര്യം നൽകാൻ കഴിയില്ലെന്ന വാദം പുച്ഛിച്ചുതള്ളി; മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ പി.ജയരാജന്റെ മകൻ കാട്ടിയത് തിണ്ണമിടുക്കെന്ന് തെളിഞ്ഞു; ആശിഷ് രാജിനെ അപമാനിച്ചിട്ടില്ലെന്ന് വനിതാ സിവിൽ ഓഫീസർ മൊഴി നൽകിയതോടെ എഎസ്‌ഐ മനോജ് കുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

നിനക്ക് ഞാൻ കാണിച്ചുതരാമെടാ എന്ന് പറഞ്ഞ് ആക്രോശിച്ചു; പ്രതികളുടെ സുരക്ഷയെ മാനിച്ച് ശുചിമുറി സൗകര്യം നൽകാൻ കഴിയില്ലെന്ന വാദം പുച്ഛിച്ചുതള്ളി; മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ പി.ജയരാജന്റെ മകൻ കാട്ടിയത് തിണ്ണമിടുക്കെന്ന് തെളിഞ്ഞു; ആശിഷ് രാജിനെ അപമാനിച്ചിട്ടില്ലെന്ന് വനിതാ സിവിൽ ഓഫീസർ മൊഴി നൽകിയതോടെ എഎസ്‌ഐ മനോജ് കുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടി ഭരണത്തിലിരിക്കുമ്പോൾ പൊലീസ് നിയമം പറഞ്ഞാൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ മകൻ പൊറുക്കുന്നതെങ്ങനെ? ഈ ചോദ്യമാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ആശിഷ് രാജിനെ അപമാനിച്ചെന്ന കേസിൽ ഉണ്ടായത്. ഒടുവിൽ സംഗതിയെല്ലാം തെളിഞ്ഞു. സസപെന്റ് ചെയത മട്ടന്നൂർ സ്്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ പിൻവലിച്ചു. മട്ടന്നൂർ പൊലീസ് സ്‌റ്റേഷൻ എഎസ്ഐ കെ.എം മനോജ് കുമാറിന്റെ സസ്‌പെൻഷൻ ആണ് പിൻവലിച്ചത്. മനോജ് കുമാറിനെ മട്ടന്നൂരിൽ നിന്ന് മാലൂർ സ്‌റ്റേഷനിലേക്കു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ 18 നായിരുന്നു സസ്പൻഷൻ. നടപടി നേരിട്ടു പത്തു ദിവസം തികയും മുമ്പാണ് സസ്‌പെൻഷൻ പിൻവലിച്ചത്. ആശിഷ് രാജിനോട് മനോജ്കുമാർ മോശമായി പെരുമാറിയിട്ടില്ലെന്നു അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ മൊഴി നൽകിയിരുന്നു. സറ്റേഷനിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അപമാനിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി.

ശനിയാഴ്ച സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാൻ തിരക്കിട്ട നടപടി. ഇക്കഴിഞ്ഞ 18നായിരുന്നു സസ്‌പെൻഷൻ. സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം ടൂറിസ്റ്റ് ബസിൽ മട്ടന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വന്നിറങ്ങിയ ആശിഷ് രാജ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്നു പറഞ്ഞപ്പോൾ പൊലീസ് അത് അനുവദിക്കാതെ അപമര്യാദയായി പെരുമാറി എന്നാണു പരാതി.

പൊലീസ് സ്റ്റേഷനിൽ പ്രതികൾ ഉണ്ടെന്നും സുരക്ഷ കണക്കിലെടുത്തു ശുചിമുറി സൗകര്യം നൽകാൻ കഴിയില്ലെന്നുമുള്ള പൊലീസുകാരുടെ മറുപടി കണക്കിലെടുക്കാതെ ബഹളമുണ്ടാക്കിയെന്നാണു പൊലീസ് വ്യക്തമാക്കിയത്. ആശിഷ് രാജിനെ മനോജ് തള്ളിമാറ്റുന്ന ദൃശ്യം ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

എന്നാൽ മനോജ് കുമാറിനോട് ആശിഷ് രാജ് കയർത്തു സംസാരിച്ചതായും 'നിനക്കു ഞാൻ കാണിച്ചു തരാമെടാ' എന്നു പറഞ്ഞതായും സംഭവസമയത്തു പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഇ.അനുപമ മൊഴി നൽകി. തന്നെ കയ്യേറ്റം ചെയ്‌തെന്ന ആശിഷ് രാജിന്റെ പരാതിയിൽ എസ്‌ഐ കെ.രാജീവ് കുമാറാണ് അനുപമയുടെ മൊഴി രേഖപ്പടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP