Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രീയസംഘർഷം: ഇടപെടലിന് ബിജെപി ദേശീയനേതൃത്വം; അന്യസംസ്ഥാനത്തിൽനിന്നു നേതാക്കൾ കണ്ണൂരിലേക്ക്

രാഷ്ട്രീയസംഘർഷം: ഇടപെടലിന് ബിജെപി ദേശീയനേതൃത്വം; അന്യസംസ്ഥാനത്തിൽനിന്നു നേതാക്കൾ കണ്ണൂരിലേക്ക്

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ രാഷ്ട്രീയഅക്രമങ്ങൾ മുതലെടുക്കാൻ ബിജെപി. ശ്രമം തുടങ്ങി. സിപിഐ(എം) അക്രമം ഉയർത്തിപ്പിടിച്ച് ദേശീയശ്രദ്ധ ആകർഷിക്കാനുള്ള തന്ത്രമാണ് ബിജെപി. നേതൃത്വം മെനയുന്നത്. സി.പി ഐ(എം)യിൽനിന്ന് അണികൾ വ്യാപകമായി കൊഴിഞ്ഞുപോകുന്നതു തടയാൻ സിപിഐ(എം) അക്രമമാർഗം സ്വീകരിക്കുന്നതാണെന്നാണ് ബിജെപി.യുടെ പ്രചരണം.

എന്നാൽ ബിജെപി. നടത്തുന്ന അക്രമങ്ങളെക്കുറിച്ച് അവർ മൗനം ദീക്ഷിക്കുകയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടന്ന അക്രമങ്ങൾ ഏകപക്ഷീയമാണെന്ന് വരുത്തിത്തീർക്കാനാണ് ബിജെപി.യുടെ ശ്രമം. തിരുവോണനാളിൽ കാസർഗോഡ് ജില്ലയിൽ സിപിഐ(എം) പ്രവർത്തകൻ സി. നാരായണൻ കൊല്ലപ്പെട്ടതിൽ പ്രതികൾ ബിജെപിക്കാരാണ്. അതെല്ലാം മറച്ചുവച്ച് സിപിഐ(എം)ക്കെതിരെ ബിജെപി. ദേശീയനേതാക്കളെ ബോധ്യപ്പെടുത്തുകയെന്ന തന്ത്രമാണ് ബിജെപി.യുടെ കണ്ണൂർ നേതാക്കളും സംസ്ഥാന നേതാക്കളും ശ്രമിക്കുന്നത്. നേരത്തേ സിപിഎമ്മുമായി സംഘർഷമുണ്ടാകുമ്പോൾ കൊണ്ടു കൊടുത്തും മാത്രം കഴിഞ്ഞിരുന്നു ബിജെപി- ആർ എസ് എസ് പാളയങ്ങൾ. അങ്ങനെ കണ്ണൂരിൽ ഇവരുടെ ശക്തി ക്ഷയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാർട്ടികളിൽനിന്നോ സംസ്ഥാന ഭരണത്തിൽനിന്നോ ആഭ്യന്തര വകുപ്പിൽനിന്നോ യാതൊരു പിന്തുണയും കിട്ടിയിരുന്നില്ല. ഇക്കുറി പക്ഷേ, ശക്തമായ കേന്ദ്രസർക്കാരിന്റെ പിൻബലം ആർജിച്ചു സി പി എമ്മിനെ ഒതുക്കാമെന്ന് അവർ കരുതുന്നു.

തിരുവോണദിനത്തിൽ നടന്ന കാസർഗോട്ടെ കൊലപാതകം ജനങ്ങളുടെ മുന്നിൽ ബിജെപി.ക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതൊക്കെ വിസ്മരിച്ച് കണ്ണൂർ അക്രമം ഉയർത്തിക്കാട്ടി സിപിഐ.(എം)യെ നേരിടാനാണ് ബിജെപി.യുടെ അജണ്ട. ദേശീയ നേതാക്കളെ സിപിഐ(എം) അക്രമം ഉയർത്തിക്കാട്ടി കേരളത്തിൽ കൊണ്ടു വരികയാണ് ബിജെപി. ഇന്നും നാളേയും ബിജെപി.യുടെ അന്യസംസ്ഥാനങ്ങളിലെ നേതാക്കൾ കണ്ണൂരിലെത്തുന്നുണ്ട്. പയ്യന്നൂർ, ഇരിക്കൂർ. തളിപ്പറമ്പ്, കണ്ണൂർ, എന്നിവിടങ്ങളിൽ സിപിഐ(എം) അക്രമത്തിനെതിരെ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ബിജെപി.എംപി.മാരായ നളിൽ കുമാർ കട്ടീൽ, ഓം ബിർള എന്നിവർ പ്രതിഷേധയോഗങ്ങളിൽ പ്രസംഗിക്കും. സിപിഐ(എം) അക്രമങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടാനുള്ള ബിജെപിയുടെ തന്ത്രമാണിത്. കണ്ണൂർ ജില്ലയിൽ തങ്ങളെ സിപിഐ(എം) നിരന്തരമായി വേട്ടയാടുകയാണെന്ന് ദേശീയനേതൃത്വത്തിനെ ബോധ്യപ്പെടുത്താനാണ് ബിജെപി. ശ്രമിക്കുന്നത്. കതിരൂരിൽ ആർ.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കണ്ണൂരിൽ എത്തിയിരുന്നു. അതേ തന്ത്രം പയറ്റാനാണ് ബിജെപി.യുടെ ശ്രമം. ചെറിയ അക്രമ സംഭവങ്ങൾ പോലും ദേശീയതലത്തിലെത്തിക്കുന്ന നയം പുതിയ കേന്ദ്രഭരണം വന്നപ്പോഴുള്ള അവസ്ഥയായി മാറിയിരിക്കയാണ്.

സിപിഐ(എം) അക്രമത്തിനെതിരെ ഡൽഹിയിൽ ബിജെപി. നടത്തിയ ചിത്രപ്രദർശനത്തിലൂടെ കേരളത്തിലെ ബിജെപി.ക്കാരുടെ അവസ്ഥ കേന്ദ്ര നേതാക്കൾ അറിഞ്ഞിരുന്നു. ഇതിനു തൊട്ടു പിറകെ സിപിഐ(എം) തങ്ങളെ വേട്ടയാടുന്നു എന്നു കാട്ടിയുളഌബിജെപി.യുടെ ശ്രമം കേന്ദ്രനേതാക്കളുടെ സഹതാപം പിടിച്ചു പറ്റാനാണ്. കേരളത്തിൽ തങ്ങൾക്കു വളരാൻ കഴിയാത്ത സാഹചര്യം സിപിഐ(എം) സൃഷ്ടിക്കുകയാണെന്ന് ബിജെപി. നേതാക്കൾ നേരത്തെതന്നെ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നു. അപ്പോഴെല്ലാം കേരളനേതൃത്വത്തോട് മുഖം തിരിച്ച ദേശീയ നേതാക്കൾ ഇപ്പോൾ കേരളത്തെ പരിഗണിക്കുന്നുണ്ട്.

പ്രതിഷേധയോഗങ്ങളിൽ പങ്കെടുക്കാൻ അന്യസംസ്ഥാനങ്ങളിലെ രണ്ട് എം. പി.മാർ കേരളത്തിലെത്തിയതിനു പിന്നാലെ കൂടുതൽ കേന്ദ്രനേതാക്കളെ കൊണ്ടുവരാനാണ് ബിജെപി. ശ്രമിക്കുന്നത്. അക്രമബാധിത പ്രദേശങ്ങളിൽ കൂടുതൽ ദേശീയ നേതാക്കളേയും എംപി. മാരേയും വരും ദിവസങ്ങളിൽ കൊണ്ടുവരാൻ ബിജെപി. നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അക്രമങ്ങൾക്കിരയായ മുഴുവൻ വീടുകളിലും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരേയും കേന്ദ്ര നേതാക്കൾ സന്ദർശിക്കും . ഇപ്പോൾ നടന്നു വരുന്ന അക്രമങ്ങൾ മുതലെടുക്കാൻ സിപിഐ(എം) യേയും കടത്തിവെട്ടുകയാണ് ബിജെപി.

സിപിഐ(എം) യുടെ മറു തന്ത്രമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബിജെപി.യുടെ ഡൽഹി ഫോട്ടോ പ്രദർശനത്തിന് മറുപടിയായി കണ്ണൂരിൽ പ്രദർശനം നടത്തി സിപിഐ.(എം) തിരിച്ചടി നൽകിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP