Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതിക്ക് യുഎന്നിൽ നിന്ന് സഹായം തേടാൻ തരൂരിനോട് ആരും പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയോട് ഇക്കാര്യം ആലോചിച്ചുമില്ല; തരൂരിന്റെ ട്വീറ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയതോടെ എംപിയെ നുണയനെന്ന് വിളിച്ച് ബിജെപി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് അമിത് മാളവ്യ; തരൂരിന് പിന്തുണയുമായി കോൺഗ്രസ്

പ്രളയക്കെടുതിക്ക് യുഎന്നിൽ നിന്ന് സഹായം തേടാൻ തരൂരിനോട് ആരും പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയോട് ഇക്കാര്യം ആലോചിച്ചുമില്ല; തരൂരിന്റെ ട്വീറ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയതോടെ എംപിയെ നുണയനെന്ന് വിളിച്ച് ബിജെപി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തെയും  തെറ്റിദ്ധരിപ്പിച്ചുവെന്ന് അമിത് മാളവ്യ; തരൂരിന് പിന്തുണയുമായി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് താൻ കേരളത്തിന് വേണ്ടി സഹായം അഭ്യർത്ഥിക്കാൻ യുഎൻ ആസ്ഥാനത്ത് പോയതെന്ന് പ്രഖ്യാപിച്ച ശശിതരൂർ വിവാദത്തിൽ. പ്രളയദുരിതത്തിൽ കേരളസർക്കാരിന് വേണ്ടി സഹായം അഭ്യർത്ഥിക്കാനായി യുഎൻ ആസ്ഥാനത്ത് പോയെന്ന് പറഞ്ഞ ശശിതരൂർ വിവാദത്തിൽ. തരൂരിനെ അത്തരത്തിൽ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് താൻ ജെനീവയിലെ യുഎൻ ആസ്ഥാനത്തെത്തിയെന്നും യുഎന്നിന്റെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും സഹായം കേരളത്തിനായി അഭ്യർത്ഥിക്കുമെന്നും കാണിച്ച് തരൂർ ട്വീറ്റ് ചെയ്തത്. സഹായം തേടുക കേന്ദ്രസർക്കാരിന്റെ ചുമതലയിൽ പെട്ട കാര്യമാണെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചാണ് താൻ സഹായത്തിനുള്ള സാധ്യതകൾ തേടുന്നതെന്നും തരൂർ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞു. തരൂരിനെ സർക്കാർ പ്രതിനിധിയായി നിയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

സംഭവം വിവാദമായതോടെ തരൂരിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. കേരള മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ലെങ്കിൽ എന്തിനാണ് തരൂർ നുണ പറഞ്ഞതെന്ന് ബിജെപി ഇൻഫർമേഷൻ ടെക്‌നോളജി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിൽ ആരാഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയും ഇക്കാര്യത്തിൽ തരൂർ തെറ്റിദ്ധരിപ്പിച്ചുവോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, യുഎന്നിൽ തനിക്കുള്ള സ്വാധീനമുപയോഗിച്ച് കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായമെത്തിക്കാനാണ് തരൂർ ശ്രമിച്ചതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി ശശി തരൂരിന് വിദേശത്ത് പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതി നീക്കിയിരുന്നു. അമേരിക്ക, കാനഡ, ജർമനി അടക്കം അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് അനുമതി നൽകിയത്. തരൂർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കോടതി മുൻപാകെ ഹാജരായി ജാമ്യം എടുത്തിട്ടുണ്ടെന്നതും കണക്കിലെടുത്താണ് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നതെന്ന് ജഡ്ജി സമർ വിശാൽ പറഞ്ഞു.

വിദേശത്തേക്ക് പോകുന്നതിന് മുൻപ് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാനും തരൂരിനോട് കോടതി നിർദ്ദേശിച്ചു.മടങ്ങിവന്ന ശേഷം ഈ തുക തരൂരിന് മടക്കി നൽകും. യാത്ര വിശദാംശങ്ങൾ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്..

ബിജെപി വീണ്ടും അധികാരം പിടിച്ചാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പരാമർശവും വിവാദമായിരുന്നു. ഇന്ത്യയെയും ഹിന്ദുക്കളെയും അവഹേളിക്കുന്ന പരാമർശം നടത്തിയതിന് തരൂരും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലപാടിൽ ഉറച്ചു നിൽക്കുന്നതായും മാപ്പു പറയില്ലെന്നും പറഞ്ഞ തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP