Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസാന നിമിഷത്തെ അതിസാമർത്ഥ്യം പൊളിഞ്ഞ നിരാശയിൽ തുഷാർ; 'പാർട്ടി സ്ഥാപകനായ' ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തും; യുഡിഎഫിൽ എടുക്കാൻ തടസം സുധീരൻ തന്നെ; വെള്ളാപ്പള്ളി പിണറായിയിലേക്ക് പാലം ഇട്ടിട്ടുണ്ടെങ്കിലും എൽഡിഎഫ് പ്രവേശനം എളുപ്പമല്ല; സ്ഥാനമാനങ്ങൾ ഇല്ലാതെ എങ്ങനെ മുൻപോട്ടു പോകുമെന്നറിയാതെ ബിഡിജെഎസ്; മറ്റൊരു വഴിയുമില്ലാതെ തുഷാറിന്റെ പാർട്ടിക്ക് എൻഡിഎയിൽ തന്നെ തുടരേണ്ടി വന്നേക്കും

അവസാന നിമിഷത്തെ അതിസാമർത്ഥ്യം പൊളിഞ്ഞ നിരാശയിൽ തുഷാർ; 'പാർട്ടി സ്ഥാപകനായ' ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തും; യുഡിഎഫിൽ എടുക്കാൻ തടസം സുധീരൻ തന്നെ; വെള്ളാപ്പള്ളി പിണറായിയിലേക്ക് പാലം ഇട്ടിട്ടുണ്ടെങ്കിലും എൽഡിഎഫ് പ്രവേശനം എളുപ്പമല്ല; സ്ഥാനമാനങ്ങൾ ഇല്ലാതെ എങ്ങനെ മുൻപോട്ടു പോകുമെന്നറിയാതെ ബിഡിജെഎസ്; മറ്റൊരു വഴിയുമില്ലാതെ തുഷാറിന്റെ പാർട്ടിക്ക് എൻഡിഎയിൽ തന്നെ തുടരേണ്ടി വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം വർദ്ധിപ്പിച്ചതിൽ ബിഡിജെഎസിനുള്ള പങ്ക് വളരെ വലുതാണ്. പുതുതായി രൂപം കൊണ്ട് പാർട്ടിക്ക് വേണ്ടി അണികൾ ശക്തമായി പ്രവർത്തിച്ചത് കേന്ദ്രത്തിൽ അധികാര സ്ഥാനങ്ങൾ മോഹിച്ചു തന്നെയാണ്. എന്നാൽ, കാര്യത്തോട് അടുത്തപ്പോൾ ബിജെപി വാക്കുമാറിയതോടെ തുഷാർ വെള്ളാപ്പള്ളിയുടെ അധികാരമോഹങ്ങളും പൊലിഞ്ഞു. രാജ്യസഭാ സീറ്റ് തനിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു തുഷാർ. ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇതു സംബന്ധിച്ച സൂചനയും നൽകി. തുഷാർ തന്നെ അടുപ്പക്കാരോട് രാജ്യസഭാ മോഹമുണ്ടെന്ന കാര്യം പറയുകയും ചെയ്തു. രാജ്യസഭയിലേക്ക് നോമിനേഷൻ നൽകേണ്ട അവസാന ദിവസം 13ാം തീയ്യതിയാണ്. അതുകൊണ്ട് തന്നെയാണ് ബിഡിജെഎസ് 14ാം തീയ്യതി യോഗം ചേരാൻ തീരമാനിച്ചത്. ഈ യോഗം എംപി സ്ഥാനത്തിന്റെ ആഘോഷമാകുമെന്നാണ് തുഷാർ സ്വപ്‌നം കണ്ടത്. എന്നാൽ, കേരള ബിജെപിയിലെ കരുത്തനായ നേതാവ് വി മുരളീധരന് തന്നെ സ്ഥാനം നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെ ബിഡിജെഎസ് മുന്നണി വിടുമെന്ന് ഭീഷണി ശക്തമാക്കി രംഗത്തുണ്ട്.

നേരത്തെ മുതൽ നൽകാമെന്ന് പറഞ്ഞിരുന്ന സ്ഥാനമാനങ്ങൾ നൽകാതിരുന്നതോടെ ബിഡിജെഎസ് പിണക്കത്തിലായിരുന്നു. ബിജെപിയും ബിഡിജെഎസും തമ്മിലെ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടയിൽ നിലവിലെ ഒഴിവിലേക്കു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനെ പാർട്ടി പ്രഖ്യാപിച്ചതോടെയാണു ബിഡിജെഎസ് ബിജെപിയുമാണ് ശരിക്കും പിണങ്ങിയിട്ടുണ്ട്. പാർട്ടിക്കു നൽകിയ വാഗ്ദാനം പാലിക്കാൻ ബിജെപി തയാറാകാത്തതു തുഷാറിന് കടുത്ത നിരാശയുണ്ട്. എന്നാൽ, പ്രതീക്ഷിച്ച സ്ഥാന കിട്ടാത്തതും കൊണ്ട് അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുക മാത്രമാണ് ഉണ്ടായത്.

എംപി സ്ഥാനം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്നാണ് തുഷാർ നിരാശ മറയ്ക്കാൻ പറയുന്നത്. ബിഡിജെഎസിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ സൃഷ്ടിയാണ് ഇതെല്ലാം. അധികാര സ്ഥാനങ്ങൾ മോഹിച്ചല്ല ബിഡിജെഎസ് രൂപീകരിച്ചത്. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എൻഡിഎയും വ്യത്യസ്തമല്ല. മുന്നണികൾ മതനിരപേക്ഷത പ്രസംഗിക്കുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ലെന്നും തുഷാർ പറഞ്ഞു. ബോർഡ്, കോർപറേഷൻ ഭാരവാഹിത്വമാണു ബിജെപിയോടു പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസ് ആവശ്യപ്പെട്ടത്. അതു നൽകുമെന്നു വാക്കു നൽകിയെങ്കിലും പാലിക്കാത്തതിൽ ബിഡിജെഎസിനും മറ്റു ഘടകക്ഷികൾക്കും അമർഷമുണ്ട്. ബിഡിജെഎസ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു മറ്റു സഖ്യകക്ഷികൾ എൻഡിഎയുടെ ഭാഗമാകാൻ തയാറായതെന്നും തുഷാർ പറഞ്ഞു.

രാജ്യസഭാ സീറ്റ് ഒഴിവുണ്ടാകുമ്പോൾ തുഷാർ വെള്ളാപ്പള്ളിയുടെ പേരു പരിഗണിക്കുമെന്നു മുൻപു ധാരണയുണ്ടായിരുന്നു. ബിജെപിയുടെ നേതാക്കൾക്കു സീറ്റ് നൽകാത്തതിൽ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ അതൃപ്തി പരിഹരിക്കാൻ, ഇനിയുണ്ടാകുന്ന രണ്ട് ഒഴിവുകളിൽ ഒന്നിലേക്കു തുഷാറിനെ പരിഗണിക്കാനായിരുന്നു എൻഡിഎ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മുൻപുണ്ടായിരുന്ന രണ്ട് ഒഴിവുകളിൽ സുരേഷ് ഗോപിയെയും അൽഫോൻസ് കണ്ണന്താനത്തെയും രാജ്യസഭയിലേക്ക് എടുത്തിരുന്നു. ഇത്തവണ വി.മുരളീധരനു സീറ്റ് നൽകി പാർട്ടി പ്രവർത്തകരുടെ അതൃപ്തി മാറ്റിയെടുക്കുകയായിരുന്നു.

എന്തായാലും ഇപ്പോഴത്തെ നിലയിൽ ബിഡെജെഎസ് എൻഡിഎ മുന്നണി വിടുമോ എന്ന ചോദ്യം പ്രസക്തമാണ്. മറ്റേതെങ്കിലും മുന്നണിയിൽ ഉറപ്പു കിട്ടിയാൽ അങ്ങോട്ടു ചാടാം എന്നാണ് തുഷാറിന്റെയും കൂട്ടരുടെയും ആലോചന. ഇതിനായി 'പാർട്ടി സ്ഥാപനകനായ' ഉമ്മൻ ചാണ്ടിയുമായി കൂടിയാലോചന നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഭരണം പിടിക്കാൻ വേണ്ടി എൽഡിഎഫ് വോട്ടു ബാങ്ക് ചോർത്താൻ ഉമ്മൻ ചാണ്ടി തന്നെയാണ് ബിഡിജെഎസിനെ വളർത്താൻ കൂട്ടു നിന്നതും പാർട്ടി രൂപീകരണത്തിന് എല്ലാ സഹായവും നൽകിയത്. എന്നാൽ, ഈ തീരുമാനം യുഡിഎഫിന് തന്നെ വിനയായി മാറി. ഇപ്പോൾ എൻഡിഎ സ്ഥാനമാനങ്ങൾ നൽകാതെ കബളിപ്പിക്കുമ്പോൾ യുഡിഎഫിലേക്ക് ചേക്കാറാൻ സാധ്യത തേടുകയാണ് തുഷാറും കൂട്ടരും. എന്നാൽ, അവിടെ വി എം സുധീരന്റെ കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നത് വ്യക്തമാണ്.

ഇതിനിടെ എൽഡിഎഫിലേക്ക് കണ്ണുനട്ടിരിക്കയാണ് വെള്ളാപ്പള്ളി നടേശൻ. എന്നാൽ, അവിടെയും തൽക്കാലം പ്രവേശനം എളുപ്പമല്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരാനാണ് സാധ്യത. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കാത്ത മുന്നണിയിൽ നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ ബി.ഡി.ജെ.എസ്, ബിജെപി ബന്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചന തുഷാർ തന്നെ നൽകിയിരുന്നു. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവർക്ക് 14 കോർപറേഷൻ സ്ഥാനങ്ങളും നൽകുമെന്ന വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എൻ.ഡി.എ മുന്നണി വിടാൻ ബി.ഡി.ജെ.എസ് തയ്യാറാകുന്നതായുള്ള സൂചന നൽകിയത്. ഇപ്പോഴത്തെ നിലയിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെുപ്പ് ലക്ഷ്യമിട്ടാണ് ബിഡിജെഎസ് കരുനീക്കം. ചെങ്ങന്നൂരിൽ ബിജെപിക്കൊപ്പം പാർട്ടി ഇല്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് വെള്ളാപ്പള്ളിയും തുറന്നു പറഞ്ഞു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP