Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുദേവനെ വെറും സാമൂഹ്യ പരിഷ്‌ക്കർത്താവാക്കി മാറ്റുന്നത് ഗൂഢാലോചന; ദൈവം അല്ലാതാക്കാൻ സംഘടിത ശ്രമം; ഗുരുദേവ മണ്ഡപങ്ങൾ ക്ഷേത്രങ്ങളാക്കും; തുഷാർ വെള്ളാപ്പള്ളി തുറന്നു പറയുന്നു

ഗുരുദേവനെ വെറും സാമൂഹ്യ പരിഷ്‌ക്കർത്താവാക്കി മാറ്റുന്നത് ഗൂഢാലോചന; ദൈവം അല്ലാതാക്കാൻ സംഘടിത ശ്രമം; ഗുരുദേവ മണ്ഡപങ്ങൾ ക്ഷേത്രങ്ങളാക്കും; തുഷാർ വെള്ളാപ്പള്ളി തുറന്നു പറയുന്നു

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ദൈവം അല്ലാതാക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഗുരവിനെ സാമൂഹ്യ പരിഷ്‌കർത്താവെന്ന ചട്ടക്കൂട്ടിൽ ഒതുക്കുന്നത് ഇതിന്റെ ഭാഗമായുള്ള തന്ത്രമാണിതെന്നും അദ്ദേഹം കേരളാ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ പരിഷ്‌കരണത്തിന് തടയിടാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. ഇതിനെ ചെറുക്കാനുള്ള ധാർമിക കടമ ശ്രീനാരായണ സമൂഹത്തിനുണ്ടെന്നും അദ്ദേഹം ശ്രീകുമാർ പള്ളിലേത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണ യാത്രയുടെ ക്യാപ്റ്റൻ കൂടിയാണ് തുഷാർ. യാത്രയുടെ ഭാഗമായാണ് അദ്ദേഹം അഭിമുഖം നൽകിയത്. ഗുരുദേവനെ ദൈവമല്ലാതാക്കിത്തീർക്കാനുള്ള സംഘടിത ശ്രമങ്ങളാണ് അടുത്ത കാലത്തായി നടന്നു വരുന്നതെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഗുരു തൃപ്പാദങ്ങളെ സാമൂഹ്യ പരിഷ്‌കർത്താവെന്ന ചട്ടക്കൂട്ടിൽ ഒതുക്കുന്നത് ഇതിന്റെ ഭാഗമായുള്ള തന്ത്രമാണ്.ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ പരിഷ്‌കരണത്തിന് തടയിടാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.ഇതിനെ ചെറുക്കാനുള്ള ധാർമിക കടമ ശ്രീനാരായണ സമൂഹത്തിനുണ്ട്-തുഷാർ പറഞ്ഞു.

രാഷ്ട്രീയ അധികാരം ലഭിക്കുന്നവർക്ക് മാത്രമേ സാമൂഹ്യ നീതി കൈപ്പിടിയിലാവൂവെന്നും തുഷാർ അഭിമുഖത്തിൽ പറഞ്ഞു. ഇതറിയുന്ന രാഷ്ട്രീയ കക്ഷികൾ കൃത്യമായി അധികാരത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുന്നു.ഈ കാപട്യം തിരിച്ചറിയാതെ പോയതാണ് ഭൂരിപക്ഷത്തിന്റെ പിന്നോട്ടടിക്ക് കാരണം. അധികാരത്തിന്റെ മുഖ്യശ്രേണിയിലേക്ക് എത്തിപ്പെടണമെങ്കിൽ വോട്ടെന്ന വജ്രായുധം സാമൂഹ്യനീതിയെന്ന ലക്ഷ്യത്തോടെ ഫലപ്രദമായി ഉപയോഗിക്കണം.അതിനുള്ള ഉദ്‌ബോധനമാണ് നടത്തുന്നത്.

ഗുരുവിന്റെ മഹിത ദർശനം യഥാർത്ഥത്തിൽ വക്രീകരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ജാതിയില്ലാ വിളംബരം സംഘടിപ്പിക്കുന്നവർ എന്തുകൊണ്ട് സംഘടിച്ചു ശക്തരാകുവിൻ,വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ' എന്ന വചനത്തിന്റെ വിളംബരം സംഘടിപ്പിക്കുന്നില്ല.അപ്പോൾ ഗുരുദേവ ദർശനത്തോടുള്ള ആദരവല്ല, മറിച്ച് താത്കാലിക രാഷ്ട്രീയ നേട്ടമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽലെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ പറ്റിക്കാനാണ് സാമ്പത്തിക സംവരണം. ഭരണഘടന ഭേദഗതി ചെയ്യാതെ ഇത് നടപ്പാവില്ലെന്ന് സാമാന്യ ബോധമുള്ള ആർക്കുമറിയാം. വൈകാരികമായി പ്രശ്‌നം മാറ്റിയെടുക്കാനാണ് ശ്രമം. ഭരണതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ലക്ഷ്യമിട്ടാണ് സാമുദായിക സംവരണം കൊണ്ടു വന്നത്. ദാരിദ്ര്യമല്ല സംവരണത്തിന്റെ മാനദണ്ഡം.ഇപ്പോഴും സംവരണം ലക്ഷ്യം കണ്ടിട്ടുമില്ല.ഉന്നത പദവികകളുടെ കസേരയിലേക്ക് നോക്കിയാൽ പട്ടികജാതി-പട്ടിക വർഗ്ഗക്കാർ നാമമാത്രം. നൂറ്റാണ്ടുകളായി അധികാരം കൈയാളിയിരുന്ന മുന്നാക്കക്കാരാണ് ഭരണ സംവിധാനങ്ങൾ ഇപ്പോഴും നിയന്ത്‌റിക്കുന്നത്. സംവരണം അട്ടിമറിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ തുടർക്കഥയാണ്.പിന്നാക്കക്കാർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണം സംവരണമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ പ്രാണവായുവാണ് ജാതി സംവരണം. അത് അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും എതിർത്ത് തോൽപ്പിക്കും- തുഷാർ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടേ:

?ദിവ്യജ്യോതി പ്രയാണത്തിന്റെ പ്രസക്തി.

1968 ഡിസംബറിൽ ഷൊർണ്ണൂരിൽ എംപി.മൂത്തേടത്തിന്റെ വസതിയിൽ നിന്ന് ഗുരുദേവ പ്രതിമ ശിവഗിരിയിലേക്ക് എഴുന്നള്ളിച്ചു നടത്തിയ ഘോഷയാത്രയുടെ ചരിത്രസ്മൃതി പുതുക്കുന്ന ദിവ്യജ്യോതി പ്രയാണം ഗുരുദേവന്റെ സാമൂഹ്യ ദാർശനിക നവോത്ഥാനത്തിന്റെ വർത്തമാനകാല വിളംബരമാണ്.വിദ്യാഭ്യാസവും ശുചിത്വവുംവ്യവസായവും ഈശ്വരഭക്തിയും സംഘടനയും കൃഷിയുമെല്ലാം മനുഷ്യന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഒന്നായ അഭ്യുന്നതിക്ക് വേണ്ടിയാവണമെന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ അന്തഃസത്ത.

ഗുരുദേവൻ ആസൂത്രണം ചെയ്ത സാമൂഹിക നവോത്ഥാനത്തിന്റെ ഫലമായാണ് ആധുനിക കേരളത്തിന് മാനുഷിക മുഖം ലഭിച്ചത്.മനുഷ്യനെ നന്നാക്കാനുള്ള മരുന്നാണ് ഗുരുവിന്റെ തത്വസംഹിതകൾ.അതിലേക്ക് വെളിച്ചം പകരാനും സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കാനും കഴിഞ്ഞതാണ് ദിവ്യജ്യോതി പ്രയാണത്തിന്റെ പ്രസക്തി.

ഗുരുദേവന്റെ ഈശ്വരീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട്.

ശ്രീനാരായണ ഗുരുദേവൻ പരമദൈവമാണ്.സമൂഹത്തിനാകെ നേരാംവഴി കാട്ടുന്ന വെളിച്ചം.ദൈവികതയിൽ മാനവികതയും മാനവികതയിൽ ദൈവികതയും സമന്വയിപ്പിക്കുകയും സമീകരിക്കുകയും ചെയ്ത ഗുരു ഈ ലോകത്തിന്റെ തന്നെ വിളക്കും വെളിച്ചവുമാണ്.ആ വെളിച്ചമാണ് ദിവ്യജ്യോതിപ്രയാണം പരത്തുന്നത്.വിശ്വത്തെ ഒന്നായി അനുഭവിച്ച ഗുരുവിന്റെ മഹിത ദർശനം വിശ്വമാനവികതയുടെ പ്രകാശമരുളുന്ന ചൈതന്യ സ്വരൂപമാണ്.

ഗുരുവിന്റെ സ്വപ്നം യഥാർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെട്ടോ.

പാർശ്വവത്കരിക്കപ്പെടാത്ത ഒരു ജനതയും ഒരു ലോകവുമായിരുന്നു ഗുരുവിന്റെ സ്വപ്നം. മനുഷ്യരെല്ലാം ഒന്നെന്ന ഗുരുവിന്റെ മഹാവാക്യം സ്ഥിതിഭേദങ്ങൾക്കതീതമായ മാനവികതയുടെ പ്രഘോഷമാണ്.ആ മഹാവാക്യത്തിന്റെ മൗലിക വിളംബരമാണ് ദിവ്യജ്യോതി പ്രയാണം.അസംഘടിതർ ന്യൂനപക്ഷമാവുന്ന കാലം വിദൂരമല്ലെന്നാണ് നമ്മുടെ സാമൂഹ്യവ്യവസ്ഥിതി പരിശോധിക്കുന്നവർക്ക് ബോദ്ധ്യമാവുന്നത്.സംഘടിതർ എല്ലാ മേഖലയും കൈയടക്കുന്നു.

ഗുരുവിന് രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ലല്ലോ

ഗുരുദേവൻ സമൂഹത്തിന് അരുളിത്തന്നത് തുല്യനീതിയുടെ രാഷ്ട്രീയമാണ്.1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയിലൂടെ ഗുരുദേവൻ ഉയർത്തിയത് ദാർശനിക വിപ്‌ളവമാണ്.യാതൊരു ഭേദവുമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയ്ക്ക് വേണ്ടിയുള്ള സന്ദേശമായിരുന്നു അതിലൂടെ ഗുരുദേവൻ നൽകിയത്.ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ അടിത്തറയാണ് അരുവിപ്പുറത്ത് നാം കണ്ടത്.ഈ തത്വസംഹിത മുറുകെപ്പിടിച്ചുകൊണ്ട് സാമൂഹ്യ നീതിക്കായി രാഷ്ട്രീയ മുന്നേറ്റം സംഘടിപ്പിക്കാനുള്ള ബാദ്ധ്യത ശ്രീനാരായണീയർക്കുണ്ട്.വോട്ട് ബാങ്ക് വഴി അധികാരവും സമ്പത്തും ഭൂമിയും സ്വന്തമാക്കുന്നവർക്ക് വീശറി പിടിക്കാൻ മത്സരിക്കുകയാണ് എല്ലാ രാഷ്ട്രീയക്കാരും.ഈ സ്ഥിതി മാറിയേ തീരൂ.

സാമൂഹ്യ നീതിയിലേക്കുള്ള വഴി.

അത് വളരെ വ്യക്തമാണ്.രാഷ്ട്രീയ അധികാരം ലഭിക്കുന്നവർക്ക് മാത്രമേ സാമൂഹ്യ നീതി കൈപ്പിടിയിലാവൂ.ഇതറിയുന്ന രാഷ്ട്രീയ കക്ഷികൾ കൃത്യമായി അധികാരത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുന്നു.ഈ കാപട്യം തിരിച്ചറിയാതെ പോയതാണ് ഭൂരിപക്ഷത്തിന്റെ പിന്നോട്ടടിക്ക് കാരണം. അധികാരത്തിന്റെ മുഖ്യശ്രേണിയിലേക്ക് എത്തിപ്പെടണമെങ്കിൽ വോട്ടെന്ന വജ്രായുധം സാമൂഹ്യനീതിയെന്ന ലക്ഷ്യത്തോടെ ഫലപ്രദമായി ഉപയോഗിക്കണം.അതിനുള്ള ഉദ്‌ബോധനമാണ് നടത്തുന്നത്.

ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സർക്കാർ വിപുലമായി സംഘടിപ്പിച്ചല്ലോ.

ഗുരുവിന്റെ മഹിത ദർശനം യഥാർത്ഥത്തിൽ വക്രീകരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്.ജാതിയില്ലാ വിളംബരം സംഘടിപ്പിക്കുന്നവർ എന്തുകൊണ്ട് സംഘടിച്ചു ശക്തരാകുവിൻ,വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ' എന്ന വചനത്തിന്റെ വിളംബരം സംഘടിപ്പിക്കുന്നില്ല.അപ്പോൾ ഗുരുദേവ ദർശനത്തോടുള്ള ആദരവല്ല, മറിച്ച് താത്കാലിക രാഷ്ട്രീയ നേട്ടമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ.

സാമ്പത്തിക സംവരണംമുന്നാക്കക്കാരി പാവങ്ങളെ പറ്റിക്കാൻ

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ പറ്റിക്കാനാണ് സാമ്പത്തിക സംവരണം. ഭരണഘടന ഭേദഗതി ചെയ്യാതെ ഇത് നടപ്പാവില്ലെന്ന് സാമാന്യ ബോധമുള്ള ആർക്കുമറിയാം. വൈകാരികമായി പ്രശ്‌നം മാറ്റിയെടുക്കാനാണ് ശ്രമം. ഭരണതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ലക്ഷ്യമിട്ടാണ് സാമുദായിക സംവരണം കൊണ്ടു വന്നത്.ദാരിദ്ര്യമല്ല സംവരണത്തിന്റെ മാനദണ്ഡം.ഇപ്പോഴും സംവരണം ലക്ഷ്യം കണ്ടിട്ടുമില്ല.ഉന്നത പദവികകളുടെ കസേരയിലേക്ക് നോക്കിയാൽ പട്ടികജാതി-പട്ടിക വർഗ്ഗക്കാർ നാമമാത്രം. നൂ?റ്റാണ്ടുകളായി അധികാരം കൈയാളിയിരുന്ന മുന്നാക്കക്കാരാണ് ഭരണ സംവിധാനങ്ങൾ ഇപ്പോഴും നിയന്ത്‌റിക്കുന്നത്. സംവരണം അട്ടിമറിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ തുടർക്കഥയാണ്.പിന്നാക്കക്കാർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണം സംവരണമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ പ്രാണവായുവാണ് ജാതി സംവരണം. അത് അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും എതിർത്ത് തോൽപ്പിക്കും.

ജാതി കൊടികുത്തി വാഴുന്ന ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം കേരളം കണ്ട ഏ?റ്റവും വലിയ തമാശകളിലൊന്നാണ്. പതി?റ്റാണ്ടുകളായി സവർണ മേൽക്കോയ്മയുള്ള ദേവസ്വം ബോർഡുകളിലെ ജീവനക്കാരിൽ 80 ശതമാനത്തോളം മുന്നാക്ക സമുദായക്കാരാണ്. കേരള ജനസംഖ്യയിൽ കേവലം 12 ശതമാനം വരുന്ന മുന്നാക്കക്കാർക്ക് വേണ്ടി 10 ശതമാനം സാമ്പത്തിക സംവരണം അനീതിയാണ്. ന്യൂനപക്ഷങ്ങൾക്ക് നീക്കി വച്ച സംവരണം പട്ടിക വിഭാഗക്കാർക്ക് നൽകുകയായിരുന്നു ഉചിതം. ഇടതുപക്ഷത്തിന്റെ അടിത്തറയാണ് പിന്നാക്ക സമുദായങ്ങൾ .അവരോട് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇങ്ങനെയൊരു നീക്കത്തിന് സർക്കാർ മുതിരില്ലായിരുന്നു.ഇതേക്കുറിച്ച് ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP