Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന് അടുത്ത് സരസ്വതി പൂജാ ചടങ്ങ് കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുമ്പോൾ തുരുതുരാ വെടിയുതിർത്ത് അജ്ഞാതർ; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം; പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ വെടിവച്ചുകൊന്നു; കൊല്ലപ്പെട്ടത് കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎൽഎ സത്യജിത്ത് ബിശ്വാസ്; ആസൂത്രിത ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ; ടിഎംസിയിലെ ഉൾപ്പോരാണ് അക്രമത്തിന് പിന്നിലെന്നും തങ്ങൾക്ക് പങ്കില്ലെന്നും ബിജെപി; ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ടിഎംസി

വീടിന് അടുത്ത് സരസ്വതി പൂജാ ചടങ്ങ് കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുമ്പോൾ തുരുതുരാ വെടിയുതിർത്ത് അജ്ഞാതർ; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം; പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ വെടിവച്ചുകൊന്നു; കൊല്ലപ്പെട്ടത് കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎൽഎ സത്യജിത്ത് ബിശ്വാസ്; ആസൂത്രിത ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് തൃണമൂൽ; ടിഎംസിയിലെ ഉൾപ്പോരാണ് അക്രമത്തിന് പിന്നിലെന്നും തങ്ങൾക്ക് പങ്കില്ലെന്നും ബിജെപി; ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ടിഎംസി

മറുനാടൻ മലയാളി ബ്യൂറോ

 കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎ‍ൽഎയെ വെടിവച്ചു കൊന്നു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎ‍ൽഎ സത്യജിത്ത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. നദിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന സരസ്വതി പൂജ ആഘോഷത്തിൽ പങ്കെടുത്ത മടങ്ങുമ്പോഴായിരുന്നു ആക്രമണം. വേദിയിൽ നിന്ന് എംഎൽഎ ഇറങ്ങിയ ഉടൻ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തി.

ബിശ്വാസിന് വെടിയേൽക്കുമ്പോൾ സംസ്ഥാന മന്ത്രി രത്ന ഘോഷും തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ ദത്തയും ഒപ്പമുണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 37 കാരനായ ബിശ്വാസ് അടുത്തിടെയാണ് വിവാഹിതനായത്. അദ്ദേഹത്തിനുനേരെ തൊട്ടടുത്തുനിന്ന് നിരവധി തവണ നിറയൊഴിച്ചുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു

വെടിയേറ്റയുടൻ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തിച്ചപ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നു. ബംഗ്ലാദേശിനോട് അതിരുപങ്കിടുന്ന ജില്ലയാണ് നാദിയ. ഇവിടെ സമീപകാലത്ത് ബിജെപി കാര്യമായ രാഷ്ട്രീയ മുന്നേറ്റം കൈവരിച്ചിട്ടുമുണ്ട്.ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന ഇടമാണ് ബംഗ്ലാദേശിനോട് ചേർന്ന് നിൽക്കുന്ന ജില്ല കൂടിയായ നദിയ. സി.ബി.െഎ റെയ്ഡുമായി ബന്ധപ്പെട്ട് കേന്ദ്രവും മമതാ ബാനർജിയും ഉടക്കിലായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത് വലിയ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് വഴിവെച്ചേക്കും

മാട്വാ സമുദായത്തിൽ സത്യജിത്തിനുള്ള സ്വാധീനം ബിജെപിയുടെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. ബിജെപിയെയും മുകുൾ റോയിയുടെ അനുയായികളെയുമാണ് ടിഎംസി ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ ദത്ത ആരോപണത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. എന്നാൽ, ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ടിഎംസിയിലെ ഉൾപ്പോരാണ് അക്രമത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമബംഗാൾ പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ സിബിഐ അന്വേഷണം വേണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ സുരക്ഷയും ഏർപ്പെടുത്തി. മോട്ടോർ ബൈക്കിലെത്തിയ അക്രമികൾ സംഭവസ്ഥലത്ത് റിവോൾവർ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ഈ റിവോൾവർ കണ്ടെടുത്തിട്ടുണ്ട്.

രാജ്യത്ത് 26 ശതമാനത്തോളം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് പശ്ചിമബംഗളാലാണെന്ന് അമിത് ഷാ കഴിഞ്ഞ ഡിസംബറിൽ ആരോപിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ തുടങ്ങിയ 2018 ഏപ്രിലിന് ശേഷം രാഷ്ട്രീയ അക്രമങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളിലും മറ്റും 80 പേരുടെ ജീവൻ രാഷ്ട്രീയ അക്രമങ്ങളിൽ നഷ്ടപ്പെട്ടതായും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP