Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു പറയുന്നവർ കശ്മീരിൽ പറയുന്നത് ചർച്ചയ്ക്കു പോവണമെന്നാണ്; ഇവരെ കുറച്ചുനാൾ കശ്മീരിൽ താമസിപ്പിക്കണം; ഒന്നുകിൽ പാക്കിസ്ഥാന്റെ വെടി തീരും; അല്ലെങ്കിൽ ഇവരുടെ വെടി; പെരിയയിലെ കൊലയിലും സൈനികർ മരിച്ചപ്പോഴും മിണ്ടാത്ത യജമാനൻ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ള സാംസ്‌കാരിക നായകരെ വിളിക്കേണ്ടത് 'സാംസ്‌കാരിക നായ്ക്കൾ' എന്നും; സിപിഎമ്മിനെ കടന്നാക്രമിച്ച് പരിവാരുകാർക്കൊപ്പം വീണ്ടും സെൻകുമാർ; മുൻ ഡിജിപി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു പറയുന്നവർ കശ്മീരിൽ പറയുന്നത് ചർച്ചയ്ക്കു പോവണമെന്നാണ്; ഇവരെ കുറച്ചുനാൾ കശ്മീരിൽ താമസിപ്പിക്കണം; ഒന്നുകിൽ പാക്കിസ്ഥാന്റെ വെടി തീരും; അല്ലെങ്കിൽ ഇവരുടെ വെടി; പെരിയയിലെ കൊലയിലും സൈനികർ മരിച്ചപ്പോഴും മിണ്ടാത്ത യജമാനൻ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ള സാംസ്‌കാരിക നായകരെ വിളിക്കേണ്ടത് 'സാംസ്‌കാരിക നായ്ക്കൾ' എന്നും; സിപിഎമ്മിനെ കടന്നാക്രമിച്ച് പരിവാരുകാർക്കൊപ്പം വീണ്ടും സെൻകുമാർ; മുൻ ഡിജിപി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പത്മവിഭൂഷൺ നേടിയപ്പോൾ അതിരൂക്ഷമായ വിമർശനമാണ് മുൻ ഡിജിപിയായ ടിപി സെൻകുമാർ നടത്തിയത്. ഇതിനെ കേന്ദ്ര സർക്കാരും ബിജെപിയും എതിർത്തു. ഇതോടെ സെൻകുമാറും ബിജെപിയുമായി തെറ്റിയെന്ന വാദങ്ങളെത്തി. എന്നാൽ ഇത്തരമൊരു പിണക്കമില്ലെന്ന് കാട്ടി കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയിൽ സെൻകുമാർ എത്തി. ഇതിനിടെ ശബരിമല ഹർത്താലിൽ സെൻകുമാറിനേയും പ്രതിയാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിലുമെത്തി. ഏതായാലും സെൻകുമാർ പരിവാർ പക്ഷത്ത് ഉറച്ച് നിൽക്കുകയാണ്. കോഴിക്കോട് കടപ്പുറത്ത് സനാതന ധർമ പരിഷത്ത് സംഘടിപ്പിച്ച മലബാർ മേഖലയിലെ വിശ്വാസികളുടെ സംഗമത്തിലെ താരവും സെൻകുമാറായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കടന്നാക്രമിക്കുകയാണ് സെൻകുമാർ ചെയ്തത്. അതിർത്തിയിലെ യുദ്ധ സന്നാഹം തെരഞ്ഞെടുപ്പ് നീട്ടാനുള്ള തന്ത്രമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇതിനൊപ്പം സമാധാന ചർച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും. ഇതിനെ കളിയാക്കിയാണ് സെൻകുമാർ കൈയടി നേടിയത്. 'പാടത്ത് പണിക്ക് വരമ്പത്തു കൂലി' എന്നു പറഞ്ഞ ചിലർ കശ്മീരിന്റെ കാര്യം വന്നപ്പോൾ പറയുന്നത് പാക്കിസ്ഥാനുമായി ചർച്ചയ്ക്കു പോവണമെന്നാണെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. ഇങ്ങനെയുള്ളവരെ കുറച്ചുനാൾ കശ്മീരിൽ താമസിപ്പിക്കണം. ഒന്നുകിൽ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കിൽ ഇവരുടെ വെടി തീരും-സെൻകുമാർ പറഞ്ഞു.

വടകര മുതൽ കാസർകോട് വരെയുള്ള പ്രദേശത്ത് ചില പാർട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാർട്ടി പത്രം മാത്രം വായിക്കാനും അവരുടെ ചാനൽ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട കുറേ ജനങ്ങളുണ്ട്. അവർക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടത്. ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികർ മരിച്ചുവീണപ്പോഴും 'സാംസ്‌കാരിക നായകർ' മിണ്ടിയില്ല. ഇവരെ വിളിക്കേണ്ടത്് 'സാംസ്‌കാരിക നായ്ക്കൾ' എന്നാണ്. യജമാനൻ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെൻകുമാർ പറഞ്ഞു. അങ്ങനെ കൊലപാതക രാഷ്ട്രീയത്തേയും അതിർത്തിയിലെ സംഘർഷങ്ങളേയും കൂട്ടിയോജിപ്പിച്ചുള്ള സിപിഎമ്മിന് എതിരായ അതിശക്തമായ പ്രതിഷേധ വാക്കുകൾ. ഇതോടെ സെൻകുമാർ വീണ്ടും പരിവാറുകാരുടെ ഹീറോയാകുകയാണ്. നമ്പി നാരായണനുമായി ബന്ധപ്പെട്ട പരാമർശം അപ്രസക്തമാക്കുന്ന കടന്നാക്രമണം.

ലോക്സഭാ തിരഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമല വിഷയം പ്രധാന ചർച്ചയാവുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് - ബിജെപി പിന്തുണയോടെ കോഴിക്കോട് 'ഹൈന്ദവം' എന്ന പേരിൽ അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ചതിലേറെ ജനപിന്തുണകൊണ്ട് സംഗമം ശ്രദ്ധേയമായി. ഹിന്ദുവിന്റെ ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും ഭരണത്തിലേറ്റണമെന്ന് ആഹ്വാനം ചെയ്ത പ്രാസംഗികർ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ഇത് തന്നെയാണ് സെൻകുമാറിന്റെ പ്രസംഗത്തിലും നിഴലിച്ചത്. ഇതോടെ ബിജെപി സ്ഥാനാർത്ഥിപട്ടികയിൽ സെൻകുമാർ ഇടംപിടിക്കാനുള്ള സാധ്യത ഏറെയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി ചർച്ചകളിലെത്തുന്ന സെൻകുമാറിനെ പോലുള്ള മറ്റ് ചിലരും യോഗത്തിന് എത്തി. പ്രാഗ്രാം കമ്മിറ്റി ചെയർമാൻ സംവിധായകൻ അലി അക്‌ബർ, സെൻകുമാർ, പിഎസ്‌സി മുൻചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യമാണ് ഹൈന്ദവ സംഗമത്തെ രാഷ്ട്രീയമായി ചർച്ചയാക്കുന്നത്. സെൻകുമാർ ആറ്റിങ്ങലിലും കെ എസ് രാധാകൃഷ്ണൻ എറണാകുളത്തും അലി അക്‌ബർ മലബാറിലെ ഒരു സീറ്റിലും സ്ഥാനാർത്ഥിയായി ബിജെപി ഇറക്കുമെന്നാണ് സൂചന. ഇവർക്ക് സംഘപരിവാറുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഹൈന്ദവ സംഗമം പരിപാടിയിലെ സ്ഥാനം.

ആർഎസ്എസ് നേരിട്ടാണ് ഭക്തസംഗമം സംഘടിപ്പിച്ചത്. സനാതന ധർമപരിഷത് ചെയർമാൻ സ്വാമി ചിദാനന്ദപുരി, ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷൻ അധ്യക്ഷൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി, അമൃതാനന്ദമയീ മഠം ട്രസ്റ്റി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി വിവേകാമൃത ചൈതന്യ, ശിവഗിരി മഠത്തിലെ സ്വാമി ധർമചൈതന്യ, തുടങ്ങിയ 70 സന്യാസിമാർ വേദിയിലെത്തി. സന്യാസിമാരെ മുൻനിർത്തിയുള്ള ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്,

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെല്ലാം ഏറെ പ്രതീക്ഷയർപ്പിച്ചാണ് ബിജെപി ഇറങ്ങുന്നത്. ഈ സീറ്റുകളിലെ കാര്യങ്ങൾ ആർഎസ്എസ് , ശബരിമല കർമസമിതി അടക്കുള്ള സംഘടനകളാകും നിശ്ചയിക്കുക. തെരഞ്ഞെടുപ്പിന് മലബാറിലെ പരിവാറിനെ ശക്തിപ്പെടുത്തുകയായിരുന്നു ഭക്തസംഗമത്തിലൂടെ പരിവാറുകാർ ലക്ഷ്യമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP