Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേയർ ബ്രോ നിയമസഭയിലെത്തിയതോടെ നഗരപിതാവിന്റെ ഒഴിവ് നികത്താൻ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിലേക്ക്; കെ ശ്രീകുമാർ എൽ.എഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ; ബിജെപി സ്ഥാനാർത്ഥി എം.ആർ ഗോപൻ; സ്ഥാനാർത്ഥി ചിത്രം അവതരിപ്പിക്കാതെ കോൺഗ്രസും

മേയർ ബ്രോ നിയമസഭയിലെത്തിയതോടെ നഗരപിതാവിന്റെ ഒഴിവ് നികത്താൻ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിലേക്ക്; കെ ശ്രീകുമാർ എൽ.എഡി.എഫ് സ്ഥാനാർത്ഥി  പട്ടികയിൽ; ബിജെപി സ്ഥാനാർത്ഥി എം.ആർ ഗോപൻ; സ്ഥാനാർത്ഥി ചിത്രം അവതരിപ്പിക്കാതെ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മേയർ വി.കെ പ്രശാന്ത് വട്ടിയൂർകാവ് എംഎ‍ൽഎയായി മത്സരിച്ച് ജയിച്ചതിന് പിന്നാലെ നഗരപിതാവിന്റെ ഒഴിവ് നികത്താൻ തിരഞ്ഞെടുപ്പിനൊരുങ്ങി തിരുവനന്തപുരം കോർപറേഷൻ. മുൻ മേയർ വി.കെ പ്രശാന്തിന്റെ കസേര നിലനിർത്താൻ നിലവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശ്രീകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.

സിപിഎം സംസ്ഥാന സമിതിക്ക് ശുപാർശ കൈമാറി. ചർച്ചകളിൽ ശ്രീകുമാറിന്റെ പേര് ഉയർന്നു വരുന്നതിന് കാരണം ഭൂരിപക്ഷം കുറവായ ഭരണസമിതിയെ മുന്നോട്ടുകൊണ്ടുപേകാൻ മുതിർന്ന അംഗമെന്ന നിലയിൽ ശ്രീകുമാറിനു കഴിയുമെന്നതാണ് ഇദ്ദേഹത്തിനു അനുകൂലമായ ഘടകം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ ശ്രീകുമാർ നിലവിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനാണ്.100 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 44 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ബിജെപിക്ക് 35 ഉം യുഡിഎഫിനു ഇരുപത്തിയൊന്നും അംഗങ്ങളാണുള്ളത്.

നവംബർ 12 നാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മേയർ തെരഞ്ഞെടുപ്പ്. മുൻ മേയർ വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ കോർപ്പറേഷനിൽ എൽഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില. മേയർ തിരഞ്ഞെടുപ്പിലേക്ക് ഇതുവരെ യു.ഡി.എഫ്.
സ്ഥാനാർത്ഥിയെ നിർണയിച്ചിട്ടില്ല. എം.എർ ഗോപനാണ് ബി.ജെപി സ്ഥാനാർത്ഥി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP