Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി പിന്തുണയോടെ കസേര; കാവിക്കൊടിക്കാരുടെ പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് യുഡിഎഫ്; എൽഡിഎഫിനേക്കാൾ ഒരുവോട്ടുകുറഞ്ഞിട്ടും ബിജെപിയുടെ രണ്ടുപേർ പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് പദവി ഉപേക്ഷിച്ചപ്പോൾ മലപ്പുറം മാറഞ്ചേരി പഞ്ചായത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി പിന്തുണയോടെ കസേര; കാവിക്കൊടിക്കാരുടെ പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് യുഡിഎഫ്; എൽഡിഎഫിനേക്കാൾ ഒരുവോട്ടുകുറഞ്ഞിട്ടും ബിജെപിയുടെ രണ്ടുപേർ പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് പദവി ഉപേക്ഷിച്ചപ്പോൾ മലപ്പുറം മാറഞ്ചേരി പഞ്ചായത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം മാറഞ്ചേരിയിൽ ബിജെപി. പിന്തുണയോടെ യു.ഡി.എഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും, ബിജെപി. പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വെച്ചു. മലപ്പുറത്തെ മാറഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇടതുപക്ഷ മുന്നണിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റായിരുന്ന അഡ്വ.ഇ.സിന്ധു രാജിവച്ച ഒഴിവിലേക്ക് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയതകൾ അരങ്ങേറിയത്.

പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് ഏറെ ചർച്ചയാവുകയാണ്. എൽ.ഡി.എഫിലെ സിപിഐ പ്രതിനിധി സ്മിത ജയരാജനും യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി ഹനീഫ പാലക്കലുമാണ് മത്സരിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ ഒമ്പത് അംഗങ്ങൾ എൽ.ഡി.എഫിനും, 8 അംഗങ്ങൾ യു.ഡി.എഫിനും രണ്ടംഗങ്ങൾ ബിജെപിക്കുമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഒമ്പത് വോട്ട് ലഭിച്ചു. ബി. ജെ.പിയുടെ രണ്ട് വോട്ടുൾപ്പെടെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്തു വോട്ട് നേടി. തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഹനീഫ പാലക്കലിനെ പുതിയ പ്രസിഡന്റായി വരണാധികാരി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ പി.ബഷീർ പ്രഖ്യാപിച്ചു.

എന്നാൽ ബിജെപി. പിന്തുണയിൽ തങ്ങൾക്ക് ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹനീഫ സത്യപ്രതിജ്ഞ ചെയ്തില്ല. തുടർന്ന് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നില്ലെന്ന് കാണിച്ച് വരണാധികാരിക്ക് കത്ത് സമർപ്പിച്ചു. യു.ഡി.എഫ്. അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 14 ദിവസത്തിനു ശേഷം വീണ്ടും നടക്കും.സിപിഎമ്മിന് ആറ്, സിപിഐക്ക് ഒന്ന്, എൻ.സി.പിക്ക് ഒന്ന് എന്നതാണ് എൽ.ഡി.എഫ് കക്ഷിനില. യു.ഡി.എഫ് അംഗങ്ങളുടെ നിലപാടിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ മാറഞ്ചേരി സെന്ററിൽ പ്രകടനം നടത്തി.

കഴിഞ്ഞ മെയ്‌ മാസം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. ബിജെപിയുടെ രണ്ടംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പത്തൊൻപത് അംഗങ്ങളുള്ള പഞ്ചായത്തിൽ 9 എണ്ണം എൽഡിഎഫും, 8 എണ്ണം യുഡിഎഫും രണ്ടണ്ണം ബിജെപിയുമാണ്. പ്രസിഡണ്ടിനെതിര അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തി നടത്തിയ പ്രമേയം വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ യുഡിഎഫ് വസ്തുതാ വിരുദ്ധമായ ആരോപണം ഉയർത്തി വരണാധികാരിയായ ബിഡിഒയെ തടഞ്ഞുവെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തുവന്നിരുന്നു.

പ്രസിഡന്റിന്റെ വോട്ട് അസാധു എന്നായിരുന്നു ആരോപണം. എന്നാൽ ഒരു വോട്ടും അസാധു ആയിട്ടില്ലന്നും ആരോപണത്തിൽ കഴമ്പില്ലന്നും അംഗങ്ങൾ ആവശ്യപ്പെട്ടാൽ പരിശോധനക്ക് നൽകാമെന്നും പറഞ്ഞങ്കിലും യുഡിഎഫ് അംഗങ്ങൾ പിന്മാറിയില്ല. പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അവിശ്വാസ പ്രമേയത്തിൽ വിജയിച്ചതോടെ എൽ ഡി എഫ് അംഗങ്ങൾ അന്ന് ആഹ്ലാദ പ്രകടനവും നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP