Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയുടെ തീരുമാനം അറിയാൻ യുഡിഎഫ് നേതാക്കൾ ക്ലിഫ് ഹൗസിൽ യോഗം ചേർന്ന് കാത്തിരിക്കുന്നു; മുഖ്യമന്ത്രിയുടെ ദൂതൻ പി ജെ ജോസഫിനെ കാണാൻ വീട്ടിലെത്തി; മാണി വിഭാഗവുമായുള്ള അഭിപ്രായ ഭിന്നതയും രൂക്ഷം; ഇന്ന് രാജിയില്ലെങ്കിൽ നാളെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും

മാണിയുടെ തീരുമാനം അറിയാൻ യുഡിഎഫ് നേതാക്കൾ ക്ലിഫ് ഹൗസിൽ യോഗം ചേർന്ന് കാത്തിരിക്കുന്നു; മുഖ്യമന്ത്രിയുടെ ദൂതൻ പി ജെ ജോസഫിനെ കാണാൻ വീട്ടിലെത്തി; മാണി വിഭാഗവുമായുള്ള അഭിപ്രായ ഭിന്നതയും രൂക്ഷം; ഇന്ന് രാജിയില്ലെങ്കിൽ നാളെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജിക്കാര്യത്തിൽ തീരുമാനം അറിയുന്നതിനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ യുഡിഎഫ് നേതാക്കൾ കാത്തിരിക്കുന്നു. രാജിവെക്കാൻ കെ എം മാണി തയ്യാറാണെങ്കിലും പി ജെ ജോസഫിന്റെ കൂടി തീരുമാനം അറിയാൻ വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. എന്നാൽ പി ജെ ജോസഫ് രാജിവെക്കാൻ തയ്യാറാല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വൈകീട്ട് നാല് മണിയോടെ തുടങ്ങിയ യുഡിഎഫ് യോഗമാണ് മാണിയുടെ തീരുമാനം എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ദൂതൻ പി ജെ ജോസഫിനെ കാണാൻ എത്തി. കടുത്ത തീരുമാനങ്ങളിൽ നിന്നും പിന്മാറാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദൂതൻ പി ജെ ജോസഫിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്.

അതേസമയം മാണിയുടെ രാജി ഇന്നു തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രാജിവയ്ക്കുകയല്ലാതെ ബദൽ മാർഗമില്ലെന്ന് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ അഭിപ്രായം രൂപപ്പെട്ടതോടെയാണ് മാണി രാജിക്ക് വഴങ്ങുന്നത്. രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ജോസഫ് വിഭാഗം സ്വീകരിച്ചിരുന്നു. രാജിവെക്കാൻ താൻ തയ്യാറാണെന്നും പാർട്ടി ഒരുമിച്ച് തീരുമാനം എടുക്കേണ്ടതിനാലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നതെന്നും മന്ത്രി മാണി കേരള കോൺഗ്രസ് യോഗത്തിൽ പറഞ്ഞിട്ടുണ്ട്. ധനമന്ത്രി കെ.എം മാണിയും ചീഫ് വിപ്പ് തോമസ് ഉണ്യാടനും രാജിവെക്കുമെന്നാണ് കരുതുന്നത്. പി.ജെ ജോസഫ് രാജിവെക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാൻ യുഡിഎഫിൽ ധാരണയായിരുന്നു. ധനകാര്യമന്ത്രി കെ.എം. മാണി രാജിവച്ചേ മതിയാകൂവെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. മാണിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ഇതുതന്നെയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. സർക്കാർ വീണാലും മാണി രാജിവച്ചേ തീരുവെന്നാണ് കോൺഗ്രസ് നിലപാട്.

ബാർ കോഴയിൽ ആരോപണ വിധേയനായ കെ എം മാണിക്ക് രാജിവയ്ക്കാൻ ഒരു ദിവസം കൂടി നൽകാൻ യുഡിഎഫിൽ ധാരണ. നാളെയും രാജിവച്ചില്ലെങ്കിൽ മാണിയിൽ നിന്ന് രാജി ചോദിച്ചു വാങ്ങും. യുഡിഎഫ് നിലപാട് പരസ്യമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്യും. ഇതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ യുഡിഎഫ് നേതൃത്വം ചുമതലപ്പെടുത്തി. അതിനിടെ മാണി രാജിവച്ചേ പറ്റൂവെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാണ്ട് കടുപ്പിച്ചു. കോടതി വിധി എല്ലാവർക്കും ബാധകമാണെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംങ് വി വ്യക്തമാക്കി. ഇതോടെ മാണിയെ സംരക്ഷിക്കാനാവാത്ത അവസ്ഥ മുഖ്യമന്ത്രിക്കും വന്നു. ഈ സാഹചര്യത്തിലാണ് ഒരു ദിവസം കൂടി കാത്തിരിക്കാൻ തീരുമാനം.

കെ എം മാണി രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാൻ എൽഡിഎഫ് തീരുമാനം കൈക്കൊണ്ടിരുന്നു. നാളെ രാവിലെ മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എൽഡിഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ഉച്ചതിരിഞ്ഞ് തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗമാണ് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനമെടുത്തത്. മാണി രാജിവച്ചില്ലെങ്കിൽ നാളെ രാവിലെ മുതൽ സമരം തുടങ്ങും. സെക്രട്ടറിയേറ്റിനുമുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും മാണി രാജിവെക്കുംവരെ സമരം തുടരുമെന്ന് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു.

ഹൈക്കോടതി പരാമർശങ്ങളുടെ പേരിൽ ധനമന്ത്രി സ്ഥാനം കെഎം മാണി രാജിവച്ചേ മതിയാകൂ എന്ന നിലപാടിൽ യുഡിഎഫ് നേരത്തെ എത്തിയിരുന്നു. രാവിലെ യുഡിഎഫ് യോഗം വിളച്ചെങ്കിലും മാണി എത്താത്തതിനാൽ നടന്നില്ല. തുടർന്ന് മുഖ്യമന്ത്രി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തി. എല്ലാ കക്ഷികളും മാണിയുടെ രാജി അനിവാര്യമാണെന്ന നിലപാടാണ് എടുത്തത്. ഇക്കാര്യം കേരളാ കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ തീരുമാനമായി പറയുകയുമില്ല. യുഡിഎഫ് വികാരത്തിന് അനുസരിച്ചുള്ള തീരുമാനം കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദ്ദേശം. അതിനിടെ മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ മുസ്ലിം ലീഗും നടത്തുന്നുണ്ട്. അതിനൊന്നും മാണി വഴങ്ങിയിട്ടില്ല.

അതിനിടെ കെ.എം.മാണി വിഷയത്തിൽ തീരുമാനമെടുക്കാനുള്ള കേരള കോൺഗ്രസ് എം നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേർന്നിരന്നു. മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്. മാണി രാജിവയ്ക്കണമെന്ന യുഡിഎഫിലെ പൊതു അഭിപ്രായവും യോഗം ചർച്ച ചെയ്യും. അതിനിടെ വിഷയത്തിൽ പി.ജെ.ജോസഫ് വിഭാഗം ഇടഞ്ഞുനിൽക്കുന്നുവെന്നും സൂചനകളുണ്ട്. പാർട്ടി ഒന്നാകെ രാജിവച്ചു പുറത്തുനിന്നും സർക്കാരിനെ പിന്തുണയ്ക്കാം എന്ന നിലപാടിനോടു ജോസഫിനു താത്പര്യമില്ല. കേരള കോൺഗ്രസ് യോഗത്തിനു മുൻപു ജോസഫ് വിഭാഗം നേതാക്കൾ യോഗം ചേരുകയും ചെയ്തു.

മാണിയുടെ രാജിയിൽ തീരുമാനം കാത്തിരുന്നു കാണമെന്നാണ് കെപിസിസി പ്രസിഡന്റ് വിഎസം സുധീരൻ വ്യക്തമാക്കിയത്. ചർച്ചകൾ തുടരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. കടുത്ത സമ്മർദ്ദം മാണിയിൽ തുടരാനാണ് തീരുമാനം. ഇതിനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയെയാണ് ഏൽപ്പിച്ചത്. മാണി രാജി വയ്ക്കാത്തത് യുഡിഎഫിന് രാഷ്ട്രീയമായി കടുത്ത പ്രതിസന്ധിയാണെന്നാണ് വിലയിരുത്തൽ. മുന്നണിയെ രക്ഷിക്കാൻ ഇതുമാത്രമാണ് മികച്ച പോംവഴിയെന്നാണ് കോൺഗ്രസിന്റെ പക്ഷം. മാണിയുടെ സമ്മർദ്ദ തന്ത്രം വിലപോവില്ലെന്ന വിലയിരുത്തലാണ് കോൺഗ്രിസനുള്ളത്. സർക്കാർ വീണാലും മാണിയുടെ രാജി അനിവാര്യതയാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതും മാണിയെ അറിയിച്ചിട്ടുണ്ട്

മുസ്ലിം ലീഗും, ആർഎസ്‌പിയും ജനതാദള്ളും മാണിയുടെ രാജിയിൽ വിട്ടുവീഴ്ചയ്ക്കില്ല. ഇതിനൊപ്പം കോൺഗ്രസും നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാണി രാജിവയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടേയും ആവശ്യം. രാജിവെക്കില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും കെ എം മാണി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും രാജിവെക്കേണ്ടതില്ല. കോടതി വിധിയിൽ തനിക്കെതിരെ വ്യക്തിപരമായ പാരമർശമില്ലെന്നും മാണി പറയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കോടതി പരമാർശങ്ങളിൽ എതിർ നിലപാടുണ്ടെന്നാണ് യുഡിഎഫ് ഘടകകക്ഷികളുടെ പക്ഷം. ഇക്കാര്യമാണ് മുഖ്യമന്ത്രിയോടും അവർ വിശദീകരിച്ചത്. മന്ത്രിസഭയുടെ യശ്ശസ് ഉയർത്താൻ രാജി അനിവാര്യതയാണെന്നാണ് ഘടകകക്ഷികളുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP