Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി വിജയൻ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ; മോദിയുടേതു 'ബാങ്കിലേക്കു ഗോ മാതാ' എന്ന നിലപാട്; എന്തിനും തടസം നിൽക്കാനൊരു കുമ്മനവും: റിസർവ് ബാങ്ക് സത്യഗ്രഹ സമരത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരെ ചിരിപ്പിച്ച് ഉഴവൂർ വിജയന്റെ മാസ് ഡയലോഗുകൾ

പിണറായി വിജയൻ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ; മോദിയുടേതു 'ബാങ്കിലേക്കു ഗോ മാതാ' എന്ന നിലപാട്; എന്തിനും തടസം നിൽക്കാനൊരു കുമ്മനവും: റിസർവ് ബാങ്ക് സത്യഗ്രഹ സമരത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരെ ചിരിപ്പിച്ച് ഉഴവൂർ വിജയന്റെ മാസ് ഡയലോഗുകൾ

തിരുവനന്തപുരം: കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിയ പുലിമുരുകനാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. സഹകരണ ബാങ്കുകളോടു കേന്ദ്രം കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേതൃത്വം കൊടുക്കുന്ന റിസർവ് ബാങ്ക് ധർണയിൽ പങ്കെടുത്തു സംസാരിക്കവെയാണ് ഉഴവൂരിന്റെ പരാമർശം.

ബാങ്കിലേക്കു ഗോ മാതാ, ഗോ മാതാ എന്നു പറഞ്ഞു സ്വന്തം അമ്മയെ പോലും ക്യൂവിൽ നിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ ജനം ബിജെപിയുടെ നെഞ്ചിൽ കുത്തുമെന്നും ഉഴവൂർ പറഞ്ഞു.

ഉഴവൂരിന്റെ ആക്ഷേപഹാസ്യ പ്രസംഗം കേട്ടു സദസ്യർക്കൊപ്പം വേദിയിലിരുന്ന പിണറായി വിജയനും മറ്റു മന്ത്രിമാരും നിർത്താതെ ചിരിക്കുകയും ചെയ്തു. ചിരിയോടൊപ്പം ചിന്തയും കൂടി യോജിപ്പിച്ചായിരുന്നു ഉഴവൂരിന്റെ പ്രസംഗം. എല്ലാ വിഷയങ്ങളിലും വേറിട്ട പ്രവർത്തന ശൈലിയിലൂടെ തന്റേടമായ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ദുഷ്ടമൃഗത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ പുലിമുരുകൻ ഇറങ്ങിത്തിരിച്ചത് പോലെ കേരളജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് പിണറായി വിജയൻ എന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. വിജയം കണ്ടേ നമ്മൾ പോരുള്ളൂ. വിജയൻ എന്ന് പേരുള്ളവർ എല്ലാം വിജയിച്ചിട്ടേ പോരൂ. നിങ്ങൾ അതിൽ സംശയിക്കേണ്ട കാര്യമില്ലെന്നും ഉഴവൂർ പറഞ്ഞു.

പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനെ പോലും..ഗോ മാതാ..ഗോ മാതാ...ബാങ്കിന് മുന്നിലേക്ക് ഗോ..ഗോ...എന്ന് പറയേണ്ട അവസ്ഥയിലേക്ക് ഈ നാടിനെ കൊണ്ടെത്തിച്ച വ്യക്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും ഈ നാടിനെ ദ്രോഹിച്ചിട്ട്, വൈകുന്നേരം ആകുമ്പോഴേക്കും കുറച്ച് ആളുകൾ കുറേ കുങ്കുമമൊക്കെ നെറ്റിയിൽ വാരിപൂശിയിട്ട് ചാനലിന്റെ അകത്തോട്ട് കയറി വന്നു ഗുസ്തി പിടിക്കുകയാണ്. സഹകരണ മേഖല നിലനിൽക്കണമെന്ന് നമ്മൾ പറയുമ്പോൾ അതിനെതിരായി എന്തെല്ലാമോ പറയുകയാണ് അവരെന്നും ഉഴവൂർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേയും ഉഴവൂർ പരിഹാസശരങ്ങൾ എയ്തു. എന്തിനും പ്രശ്നമായി എത്തുന്ന ആളാണ് കുമ്മനം. ശബരിമലയിൽ ജലീൽ പോയപ്പോൾ പ്രശ്നവുമായെത്തി. കുറച്ച് കൂടി കഴിയുമ്പോൾ പറയും വാവര് സ്വാമിയുടെ പേര് വാസുദേവ സ്വാമി എന്ന് ആക്കിയാൽ തരക്കേടില്ല എന്ന്. ജീവൻടോൺ കഴിച്ചപോലെ ഭയങ്കര വാശിയിലാണ് കുമ്മനം. മുഖ്യമന്ത്രിയെ നേരിടുകയാണ് പ്രധാന ലക്ഷ്യം. ആരെ കണ്ടാലും കുമ്മനം നേരെ കാലിൽ വീഴും. വീഴുമ്പോൾ ചെളി പറ്റുന്ന വസ്ത്രം മാറ്റാൻ നാല് ജോഡി വസ്ത്രവുമായാണ് കുമ്മനത്തിന്റെ നടപ്പ്. നാടിന്റെ വേദന അവർക്ക് ഒരു പ്രശ്നമേ അല്ലെന്നും ഉഴവൂർ വിജയൻ കുറ്റപ്പെടുത്തി.

വിജയൻ എന്ന് പേരുള്ളവർ വിജയിച്ചേ മടങ്ങൂ. ജനങ്ങളെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി. ഫയലുകൾ നോക്കുക മാത്രമല്ല, ഈ നാടിന്റെ വേദന മനസ്സിലാക്കി കൊണ്ട് ജനങ്ങളോടൊപ്പം ഇറങ്ങിവരുന്നവരാണ് ഭരണാധികാരികളെന്ന് കാട്ടിക്കൊടുത്ത മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ഉഴവൂർ വിജയൻ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയും പേരിൽ മനുഷ്യനെ തമ്മിലടിപ്പുക മാത്രമല്ല മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന നിയമനിർമ്മാണം നടത്താൻ തയ്യാറായിരിക്കുകയാണ് കേന്ദ്രം. ഇവിടത്തെ സാമ്പത്തിക ഘടനയാകെ തകർത്തുകൊണ്ട് മനുഷ്യനെ വഴിയാധാരമാക്കുന്ന ഈ കേന്ദ്രസർക്കാരിനെതിരെ നമുക്ക് ഒന്നിച്ച് നിൽക്കാമെന്ന് പറഞ്ഞാണ് ഉഴവൂർ പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP