Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാൻ ഒളിവിലല്ല! അറസ്റ്റ് ഭയന്നല്ല ഞാൻ എംഎൽഎ ഹോസ്റ്റലിൽ കഴിയുന്നത്; പാലത്തിന്റെ കാര്യത്തിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രം; താൻ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയെന്നും വികെ ഇബ്രാഹിം കുഞ്ഞ്; ആരോപണങ്ങളിൽ നിന്ന് തടിയൂരി മുൻ മന്ത്രി

ഞാൻ ഒളിവിലല്ല! അറസ്റ്റ് ഭയന്നല്ല ഞാൻ എംഎൽഎ ഹോസ്റ്റലിൽ കഴിയുന്നത്; പാലത്തിന്റെ കാര്യത്തിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രം; താൻ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയെന്നും വികെ ഇബ്രാഹിം കുഞ്ഞ്; ആരോപണങ്ങളിൽ നിന്ന് തടിയൂരി മുൻ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാതെ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾക്ക് താൻ മറുപടി നൽകേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ വാദം. അതേസമയം സാങ്കേതിക പിഴവ് മാത്രമാണ് പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സംഭവിച്ചതെന്നാണ് മന്ത്രി ഇപ്പോഴും വാദിക്കുന്നത്.

മന്ത്രി സാങ്കേതിക വിദഗധനല്ല.ഫയൽ അവസാനമാണ് മന്ത്രി കാണുന്നത്. അക്കാര്യം വ്യക്തമാകാൻ സെക്രട്ടേറിയറ്റ് മാനുവൽ പരിശോധിച്ചാൽ മതി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമില്ല. ഭയമുള്ളതുകൊണ്ടല്ല ഞാൻ എംഎൽഎ ഹോസ്റ്റലിൽ കഴിയുന്നതെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.ഫയൽ ഏറ്റവും ഒടുവിൽ മാത്രമാണ് തന്റെ പക്കലെത്തിയത്. താൻ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

സാങ്കേതിക പിഴവ് മാത്രമാണ് പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. മന്ത്രി സാങ്കേതിക വിദ്ധനല്ല.ഫയൽ അവസാനമാണ് മന്ത്രി കാണുന്നത്. അക്കാര്യം വ്യക്തമാകാൻ സെക്രട്ടേറിയറ്റ് മാനുവൽ പരിശോധിച്ചാൽ മതി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമില്ല. ഭയമുള്ളതുകൊണ്ടല്ല താൻ എംഎൽഎ ഹോസ്റ്റലിൽ കഴിയുന്നതെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വികെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ് മൂലത്തിലുമുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി ഒ സൂരജ് വ്യക്തമാക്കുന്നു.

അതേസമയം, വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇബ്രാഹിം കുഞ്ഞിനെതിരെ വെറും ആരോപണം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നണി പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP