Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി കെ ബാബുവിനെതിരെ രൂക്ഷ വിമർശനം; ചില ബാറുടമകളുടെ താല്പര്യത്തിന് സർക്കാർ വഴങ്ങുന്നത് ഖേദകരമെന്ന് സുധീരൻ; കോടതിവഴി ബാർ തുറക്കാൻ ശ്രമമെന്നും കെപിസിസി പ്രസിഡന്റ്

മന്ത്രി കെ ബാബുവിനെതിരെ രൂക്ഷ വിമർശനം; ചില ബാറുടമകളുടെ താല്പര്യത്തിന് സർക്കാർ വഴങ്ങുന്നത് ഖേദകരമെന്ന് സുധീരൻ; കോടതിവഴി ബാർ തുറക്കാൻ ശ്രമമെന്നും കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്‌നത്തിൽ മന്ത്രി കെ ബാബുവിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ചില ബാറുടമകളുടെ താല്പര്യങ്ങൾക്ക് സർക്കാർ വഴങ്ങുന്നത് ഖേദകരമാണ്. കോടതിവഴി ബാർ തുറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വിധി ചോദിച്ചുവാങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വി എം സുധീരൻ പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി കെ ബാബുവിനെതിരെ കടുത്ത വിമർശനവുമായി വി എം സുധീരൻ രംഗത്തെത്തിയത്. സർക്കാരിനെതിരായ പരാമർശത്തിലൂടെ മുഖ്യമന്ത്രിക്കെതിരായ പരോക്ഷ വിമർശനംകൂടിയാണ് കെപിസിസി പ്രസിഡന്റ് നടത്തിയത്.

ബാറുകൾ പൂട്ടുമ്പോൾ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വില്പന കൂടുന്നത് സ്വാഭാവികമാണ്. വെയർഹൗസുകളിലൂടെയുള്ള മദ്യവില്പന കുറഞ്ഞു. യഥാർഥ കണക്കുകൾ പറയാതെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. സർക്കാരിന്റെ അംഗീകരിക്കപ്പെട്ട നയം എജി കോടതിയിൽ പറയണമായിരുന്നു. കോടതിയിൽ നിന്ന് വിധി ചോദിച്ചുവാങ്ങാനാണ് സർക്കാർ അഭിഭാഷകർ ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് 418 ബാറുകൾ പൂട്ടിയത്. മദ്യനയത്തിൽ തന്റേത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും കെപിസിസിയുടെ പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചതെന്നും വി എം സുധീരൻ പറഞ്ഞു. തുറന്നിരിക്കുന്ന ബാറുകളിൽ ചിലവ പൂട്ടണമെന്നും ചില ബാറുകളുടെ താല്പര്യത്തിനനുസരിച്ച് നീങ്ങിയാൽ അത് ദൗർഭാഗ്യകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP