Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങണമെന്ന് വി എം സുധീരനും; ഈ ആവശ്യം ഉയർന്ന ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കെപിസിസി പ്രസിഡന്റ്

സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങണമെന്ന് വി എം സുധീരനും; ഈ ആവശ്യം ഉയർന്ന ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കെപിസിസി പ്രസിഡന്റ്

കൊച്ചി: സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് വി എം സുധീരൻ രംഗത്തെത്തി. സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളതെന്ന് സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു. സമ്പൂർണ്ണ മദ്യനിരോധ ആവശ്യം ഉയർന്ന ഈ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ രാജീവ് ഗാന്ധി സദ്ഭാവന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

ഇച്ഛാശക്തിയോടു കൂടി സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയാൽ അത് വലിയ കാര്യമാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നത് ഗുണകരമാകുമെന്നും സുധീരൻ പറഞ്ഞു. മദ്യനിരോധനം സംബന്ധിച്ച് യു.ഡി.എഫിൽ അഭിപ്രായവൃത്യാസമുണ്ട്. ഇത് സംബന്ധിച്ച് ചർച്ചകൾ ശക്തമാണ് എന്നതിന്റെ സൂചനയായി അതിനെ കാണുന്നു. സമ്പൂർണ്ണ മദ്യനിരോധനമാണ് കേരളം ആഗ്രഹിക്കുന്നത്. ഇത് എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടത്. ഇക്കാര്യം ഹൈക്കോടതിയിൽ അറിയിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ലഹരി വർജ്ജനത്തിനായി ഗാന്ധിജി പടുത്തുയർത്തിയ കർമപദ്ധതിയെ ഒരു മഹാപ്രസ്ഥാനമായി മുന്നോട്ട് കൊണ്ടു പോവാൻ കോൺഗ്രസിന് ബാദ്ധ്യതയുണ്ട്. മദ്യത്തിനെതിരെ വലിയൊരു ചെറുത്ത് നിൽപിന് ജനം തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്. അത് ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബാർ വിഷയത്തിൽ മുസ്ലിം ലീഗിന്റെ പിന്തുണയും വി എം സുധീരനായിരുന്നു. ഈ വിഷയത്തിൽ ലീഗ് നിലപാട് വ്യക്തമാക്കി ഇന്ന് ചന്ദ്രികയിൽ മുഖപ്രസംഗവും വന്നിരുന്നു. ഇതിനിടെയാണ് തന്റെ മുൻനിലപാട് ആവർത്തിച്ച് വി എം സുധീരൻ രംഗത്തത്തിയത്. സമ്പൂർണ്ണ മദ്യനിരോധനമെന്ന ആവശ്യത്തിലൂടെ സുധീരനെ പ്രതിരോധത്തിലാക്കാൻ എം എം ഹസൻ പ്രസ്താവന നടത്തിയതിന് മറുപടിയായാണ് സമ്പൂർണ്ണ മദ്യ നിരോധന ആവശ്യത്തെ പിന്തുണച്ചു കൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP