Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭ്യന്തര വകുപ്പിനെച്ചൊല്ലി വി എം സുധീരനും ചെന്നിത്തലയും വാക്‌പോരിൽ; പൊലീസിനു നിരന്തരമായി വീഴ്ചകളെന്നു കെപിസിസി പ്രസിഡന്റ്; തെറ്റു പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയുടെ മറുപടി

ആഭ്യന്തര വകുപ്പിനെച്ചൊല്ലി വി എം സുധീരനും ചെന്നിത്തലയും വാക്‌പോരിൽ; പൊലീസിനു നിരന്തരമായി വീഴ്ചകളെന്നു കെപിസിസി പ്രസിഡന്റ്; തെറ്റു പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയുടെ മറുപടി

കോഴിക്കോട്: ആഭ്യന്തര വകുപ്പിന് നിരന്തരം വീഴ്ചകളെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വിമർശനം. കണ്ണൂരിൽ പൊലീസിനു നിരന്തരം വീഴ്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാൻ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്നു സുധീരൻ ആരോപിച്ചു.

എന്നാൽ സുധീരനെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാൻ പൊലീസിന് കഴിയുന്നില്ലെന്നും പൊലീസിന് വീഴ്ച പറ്റിയെന്നുമാണ് സുധീരൻ കോഴിക്കോട് പറഞ്ഞത്. പാനൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ സംഭവങ്ങൾ കണ്ണൂരിൽ നടക്കുമ്പോൾ സിപിഐ(എം) നൽകുന്ന പ്രതിപ്പട്ടിക അതു പോലെ സ്വീകരിക്കുന്ന നിലപാടാണു പൊലീസ് സ്വീകരിക്കുന്നതെന്നും സുധീരൻ ആരോപിച്ചു. അക്രമ സംഭവങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്തുകയാണു പൊലീസ് ചെയ്യേണ്ടത്. എന്നാൽ അവർക്ക് അതിനു കഴിയുന്നില്ല. ടി പി വധക്കേസിലും ഇതുതന്നെയാണു സംഭവിച്ചത്. ഈ വിഷയത്തിൽ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.

എന്നാൽ സുധീരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് എന്ന് അറിയില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. ഏതെങ്കിലും പ്രത്യേക കേസ് ചൂണ്ടിക്കാട്ടിയാൽ പരിഗണിക്കും. കണ്ണൂരിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. ടി പി കേസിൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയാറല്ലെന്ന് അറിയിച്ചതാണ്. ആവശ്യമെങ്കിൽ സിബിഐക്ക് വീണ്ടും കത്തെഴുതാമെന്നും ചെന്നിത്തല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP