Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എം സുധീരൻ യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെച്ചു; രാജിക്കത്ത് ഇമെയിൽ വഴി പി പി തങ്കച്ചന് കൈമാറി; രാജിയിലേക്ക് നയിച്ചത് രാജ്യസഭാ സീറ്റു ജോസ് കെ മാണിക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന്; കോൺഗ്രസിൽ പൂർണ്ണമായും ഒറ്റപ്പെട്ട നേതാവ് മുന്നണിയിലും തീർത്തും അപ്രസക്തനാകുന്നു

വി എം സുധീരൻ യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെച്ചു; രാജിക്കത്ത് ഇമെയിൽ വഴി പി പി തങ്കച്ചന് കൈമാറി; രാജിയിലേക്ക് നയിച്ചത് രാജ്യസഭാ സീറ്റു ജോസ് കെ മാണിക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന്; കോൺഗ്രസിൽ പൂർണ്ണമായും ഒറ്റപ്പെട്ട നേതാവ് മുന്നണിയിലും തീർത്തും അപ്രസക്തനാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രാജിവെച്ചു. രാജിക്കത്ത് ഇമെയിൽ വഴി അദ്ദേഹം യുഡിഎഫ് കൺവീനർ പിപി തങ്കച്ചന് കൈമാറി. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിനെ തുറന്നെതിർത്തു കൊണ്ട് സുധീരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സുധീരന്റെ രാജിയിൽ കലാശിച്ചത്. യുഡിഎഫ് സീറ്റ് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - യുഡിഎഫ് നേതൃത്വത്തിന് മേൽ കടുത്ത ആരോപണങ്ങളാണ് സുധീരൻ നേരത്തെ ഉന്നയിച്ചിരുന്നത്. അടുത്തിടെ ചേർന്ന കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലേക്കും സുധീരനെ ക്ഷണിച്ചിരുന്നില്ല. കെ പി സി സി ഭാരവാഹികളുടെയും പാർലമെന്ററി പാർട്ടി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തിലേക്കാണ് ഇരുവർക്കും ക്ഷണമില്ലാത്തത്.

നേരത്തെ താൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജർന്മാരുടെ പീഡനം മൂലമെന്ന് സുധീരൻ ആരോപിച്ചിരുന്നു. മാനേജർന്മാരുടെ പീഡനം മൂലം മുന്നോട്ട് പോകാൻ സാധിക്കാതെ വന്നെന്നും ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിർണായക ഘട്ടത്തിലാണ് പാർട്ടി നിൽക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി മുന്നോട്ട് പോകാൻ ഗ്രൂപ്പ് നേതാക്കളും മാനേജർന്മാരും തയ്യാറായി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദഹം പറഞ്ഞു.

പാർട്ടിയിലെ തീരുമാനങ്ങൾ ഏകപക്ഷീയമായി വരരുത്. രാജ്യസഭാ സീറ്റുകളുടെ തീരുമാനം തെറ്റു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഫലിച്ച കോൺഗ്രസിന്റെ വികാരത്തെ ഒരു പാഠമായി ഉൾക്കൊണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകേണ്ടതുണ്ട്. താഴെ തട്ടിലുള്ള ശരിയായി പ്രവർത്തിക്കുന്ന പ്രവർത്തകർക്ക് അംഗീകാരം കിട്ടണമെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും സുധീരൻ പറഞ്ഞു. നല്ല പ്രവർത്തകരെ മാറ്റി ഗ്രൂപ്പ് മാനേജർന്മാർക്ക് ഇഷ്ടമുള്ളവരെ വെക്കുന്ന പ്രവണതയാണ് വരുന്നത്. അത്തരം പ്രവർത്തനങ്ങളാണ് പാർട്ടിയെ പ്രതികൂലമായി ബാധിച്ചത്. ജനപക്ഷ പ്രവർത്തനങ്ങൾക്ക് പകരം ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഗ്രൂപ്പിനെയാണ് പാർട്ടി ശക്തിപ്പെടുത്തുന്നതെന്നും സുധീരൻ ആരോപിക്കുകയുണ്ടായി.

അടുത്തിടെ ചേർന്ന യുഡിഎഫ് യോഗത്തിൽ നിന്നും വി എം സുധീരൻ ഇറങ്ങിപ്പോയിയിരുന്നു. കോൺഗ്രസ് പോകുന്നത് നാശത്തിലേക്കെന്ന് വി എം സുധീരൻ അന്ന് പറഞ്ഞത്. പ്രതിഷേധ സൂചകമായാണ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളകോൺഗ്രസ് എമ്മിന് സീറ്റ് നൽകിയത് കോൺഗ്രസിനെ ദുർബലപ്പടുത്തും. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടുവെന്നും കോൺഗ്രസിന്റെ ഈ തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയാണെന്നും സുധീരൻ വ്യക്തമാക്കുകയുണ്ടായി. ഈ വിവാദവുമായി ബന്ധപ്പെട്ട ശേഷം കോൺഗ്രസ് വേദികളിൽ പോലും അദ്ദേഹം സജീവമായിരുന്നില്ല.

ഇതിനിടെ അടുത്തിടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പുനഃസംഘടന നടത്തിയപ്പോഴും സുധീരനെ തഴിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും പി സി ചാക്കോയും വർക്കിങ് കമ്മിറ്റിയിൽ എത്തിയപ്പോൾ മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ സുധീരൻ തഴയപ്പെടുകയായിരുന്നു. പാർട്ടിയിൽ നിന്നും തുടർച്ചയായി തഴയപ്പെടുന്നുവെന്ന തോന്നൽ വന്നതോടെയാണ് അദ്ദേഹം യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ നിന്നും രാജിവെച്ചത് എന്നാണ് അറിയുന്നത്. ഇപ്പോഴത്തെ തീരുമാനത്തോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സുധീരൻ കൂടുതൽ അപ്രസക്തനാകുന്നു എന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP