Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി എസ് അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തിന് അയച്ച വിയോജനകുറിപ്പ് പോളിറ്റ്ബ്യൂറോ കമ്മീഷന് വിട്ടു; കത്തിന്റെ ഉള്ളടക്കം മാദ്ധ്യമങ്ങളിലേക്ക് ചോർന്നതിൽ അന്വേഷണം

വി എസ് അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തിന് അയച്ച വിയോജനകുറിപ്പ് പോളിറ്റ്ബ്യൂറോ കമ്മീഷന് വിട്ടു; കത്തിന്റെ ഉള്ളടക്കം മാദ്ധ്യമങ്ങളിലേക്ക് ചോർന്നതിൽ അന്വേഷണം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തിന് അയച്ച വിയോജന കുറിപ്പ് പരിശോധിക്കുന്നത് സിപിഐ(എം) പോളിറ്റ്ബ്യൂറോ കമ്മീഷന് വിട്ടു. വി എസ് കത്തയച്ചതിനെ കുറിച്ച് അറിയില്ലെന്നും കത്തയച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചോർന്നുവെന്ന് പരിശോധിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു. വി എസ് വിയോജന കുറിപ്പ് പാർട്ടി ജനറൽ സെക്രട്ടറിക്ക് നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇങ്ങനെ നൽകിയ കത്ത് എങ്ങനെയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതെന്നാണ് ഉയരുന്ന ചോദ്യം.

പാർട്ടിയെ നിരന്തരം വെട്ടിലാക്കുന്ന വി.എസിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം പരാതി നൽകിയപ്പോഴാണ് പരാതികൾ പരിശോധിക്കാനായി കേന്ദ്ര നേതൃത്വം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടി ഉൾപ്പെട്ട പോളിറ്റ് ബ്യൂറോ കമ്മീഷൻ രൂപീകരിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം വി എസ് സംസ്ഥാന നേതൃത്വത്തോടൊപ്പം നിന്നതോടെ കമ്മീഷൻ തൽക്കാലം മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു.

വിഎസിന്റെ വിയോജനക്കുറിപ്പിന്റെ പശ്ചാത്തലത്തിൽ പി.ബി. കമ്മീഷൻ പുനരുജ്ജീവിപ്പിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. കമ്മീഷന്റെ റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയിൽ വെയ്ക്കും. വിഎസിന്റെ വിയോജനക്കുറിപ്പ് ചോർന്നതിനെക്കുറിച്ച് കേന്ദ്രകമ്മിറ്റി പരിശോധിക്കുമെന്ന് പി ബി അംഗം എസ്.രാമചന്ദ്രൻപിള്ളയും കൊച്ചിയിൽ വ്യക്തമാക്കി.

കേരളത്തിലെ പാർട്ടി നേതൃത്വം പാർട്ടിക്കുള്ളിൽ രണ്ടുതരം നീതി നടപ്പാക്കുകയാണെന്നും സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തനറിപ്പോർട്ടിൽ വിഭാഗീയതയ്ക്ക് വിരാമമിട്ടുവെന്ന് അവകാശവാദം മുഴക്കുന്ന നേതൃത്വം യഥാർത്ഥത്തിൽ വിഭാഗീയമായാണ് സമ്മേളനങ്ങളിൽ ഇടപെട്ടതെന്നും പാർട്ടി കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിൽ വി എസ് ആരോപിച്ചിരുന്നു.സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ തനിയ്‌ക്കെതിരെ 32 പേജിൽ പാർട്ടി നേതൃത്വം വിമർശനം കുത്തിനിറച്ചതിനെതിരെ അഞ്ചു പേജുള്ള കുറിപ്പാണ് വി എസ്. കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP