Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ടു സർക്കാരിനെ വിമർശിച്ചിട്ടില്ല; പ്രതികരിച്ചത് എസ്‌ബിറ്റി-എസ്‌ബിഐ ലയനത്തെ കുറിച്ച്; ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതം; തിരുത്തലുമായി വി എസ് അച്യുതാനന്ദൻ

സ്വാശ്രയ സമരവുമായി ബന്ധപ്പെട്ടു സർക്കാരിനെ വിമർശിച്ചിട്ടില്ല; പ്രതികരിച്ചത് എസ്‌ബിറ്റി-എസ്‌ബിഐ ലയനത്തെ കുറിച്ച്; ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതം; തിരുത്തലുമായി വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സർക്കാറിനെ താൻ വിമർശിച്ചതായി വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. എസ്‌ബിറ്റി എസ്‌ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീർപ്പാക്കണമെന്നാണ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

എസ്‌ബിറ്റിയെ എസ്‌ബിഐയിൽ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാദ്ധ്യമപ്രവർത്തകർ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്.

ഈ പ്രതികരണം യുഡിഎഫ് എംഎൽമാർ നടത്തുന്ന സ്വാശ്രയ സമരത്തെ സംബന്ധിച്ചാണെന്ന് ദുർവ്യാഖ്യാനം ചെയ്ത് വാർത്ത കൊടുക്കുകതും ചർച്ച നടത്തുകയും ചെയുകയാണുണ്ടായത്. താൻ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ തന്റേതാണെന്ന് വരുത്തി സർക്കാറും താനും രണ്ട് തട്ടിലാണെന്ന് വ്യാജ ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്.

ഇത് തന്നെയും സർക്കാറിനേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. പ്രസ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലർ കയറെടുക്കുകയായിരുന്നെന്നും വി എസ് പറഞ്ഞു. സ്വാശ്രയവിഷയത്തിൽ സർക്കാരിനെതിരായ നിലപാടാണു വി എസിനെന്നായിരുന്നു രാവിലെ പുറത്തുവന്ന വാർത്ത. സമരത്തെ വി എസ് അനുകൂലിക്കുന്നുവെന്നും ഒത്തുതീർപ്പാക്കണമെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനു പിന്നാലെ മന്ത്രി ഇ പി ജയരാജൻ, വിഷയം പഠിച്ചവരാരും ഇത്തരത്തിൽ പ്രതികരിക്കില്ലെന്നും പറഞ്ഞിരുന്നു. വി എസ് സ്വാശ്രയസമരത്തെ അനുകൂലിച്ചുവല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു ഇ പിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP