Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ വി എസ്; വിഷയത്തിൽ ഇടപെടണമെന്നു കേന്ദ്രനേതാക്കൾക്കു കത്ത്; നിയമനം പാർട്ടി തീരുമാനമെന്നു കോടിയേരി

ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ വി എസ്; വിഷയത്തിൽ ഇടപെടണമെന്നു കേന്ദ്രനേതാക്കൾക്കു കത്ത്; നിയമനം പാർട്ടി തീരുമാനമെന്നു കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാർവാഡ് സർവകലാശാല പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി എസ് അച്യുതാനന്ദൻ രംഗത്ത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വി എസ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തുനൽകി.

പാർട്ടിയുടെ നയങ്ങൾക്കെതിരാണു ഗീതാ ഗോപിനാഥിന്റെ നിലപാടുകളെന്ന് കത്തിൽ വി എസ് ആരോപിക്കുന്നു. ഗീതാ ഗോപിനാഥിന്റെ നിയമനം പാർട്ടി തീരുമാനമാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കേന്ദ്ര നേതൃത്വത്തിന് വി എസ് കത്തയക്കുന്നത്.

നിയമനം പാർട്ടിയുടെയും സർക്കാരിന്റെയും നയങ്ങൾക്ക് വിരുദ്ധമാണെന്നും കത്തിൽ വി എസ് പറയുന്നുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്കാണ് വി എസ് കത്തയച്ചത്. തീവ്ര വലതുപക്ഷ ചിന്താഗതിയുള്ളയാളെ ഇടതു സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ശരിയായില്ല. ഇത്തരം നിയമനങ്ങൾ നടക്കുമ്പോൾ കേന്ദ്ര നേതൃത്വം നോക്കിനിൽക്കുകയാണോ എന്നും വി എസ് ചോദിക്കുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണു ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കാൻ തീരുമാനിച്ചതെന്നു കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ആര് എന്തുപദേശിച്ചാലും എൽ.ഡി.എഫ് നിയമമനുസരിച്ചേ പ്രവർത്തിക്കൂ. നിയമോപദേശക പദവി അവർക്ക് നൽകിയത് ആദരവിന് വേണ്ടിയാണ്. ഉമ്മൻ ചാണ്ടി സർക്കാറും സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ചില വകുപ്പുകളിൽ ഉപദേഷ്ടാവിനെ നിയമിച്ചിരുന്നതായും കോടിയേരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP