Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈരേഖ സുരേട്ടനെ വെല്ലുവിളിച്ചു തൃത്താല പ്രധാനമന്ത്രി വീണ്ടും; തൃത്താലയിൽ തന്നോടു മത്സരിച്ച് ജയിക്കാൻ കെ സുരേന്ദ്രനെ ക്ഷണിച്ച് വി ടി ബൽറാം: ഫേസ്‌ബുക്ക് പോര് തുടരുന്നു

കൈരേഖ സുരേട്ടനെ വെല്ലുവിളിച്ചു തൃത്താല പ്രധാനമന്ത്രി വീണ്ടും; തൃത്താലയിൽ തന്നോടു മത്സരിച്ച് ജയിക്കാൻ കെ സുരേന്ദ്രനെ ക്ഷണിച്ച് വി ടി ബൽറാം: ഫേസ്‌ബുക്ക് പോര് തുടരുന്നു

തിരുവനന്തപുരം: അമിത് ഷാ ഉയർത്തിവിട്ട അച്ഛാ ദിൻ വിവാദം വി ടി ബൽറാമിലൂടെയും കെ സുരേന്ദ്രനിലൂടെയും കേരളത്തിൽ കത്തിപ്പടരുകയാണ്. നരേന്ദ്ര മോദിയുടെ അച്ഛേ ദിൻ ഇന്ത്യയിൽ സാർവത്രികമാകാൻ 25 വർഷമെടുക്കും എന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് വി ടി ബൽറാം തുടക്കമിട്ട ഫേസ്‌ബുക്ക് ചർച്ചയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

കെ സുരേന്ദ്രന്റെ മറുപടി വന്നതോടെ വീണ്ടും ഒരു പോസ്റ്റിലൂടെ പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് വി ടി ബൽറാം. തൃത്താല മണ്ഡലത്തിൽ തന്റെ എതിർസ്ഥാനാർത്ഥിയാകാനാണ് കെ സുരേന്ദ്രനെ ബൽറാം വെല്ലുവിളിച്ചിരിക്കുന്നത്.

നരേന്ദ്ര മോദിയെ ഡംഭുമാമയെന്നും അമിത്ഷായെ അമിട്ട് ഷാജിയെന്നും വിളിച്ചുകൊണ്ടായിരുന്നു ബൽറാം ഫേസ്‌ബുക്കിൽ ചർച്ച തുടങ്ങി വച്ചത്. ഇതിനു മറുപടിയായി കെ സുരേന്ദ്രനും പോസ്റ്റിട്ടു. എന്നാൽ, ഇതിനു മറുപടി നൽകിയ ബൽറാമിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ കെ സുരേന്ദ്രനും മറുകുറിപ്പിറക്കി.

ഇരു നേതാക്കൾക്കു വേണ്ടിയും സോഷ്യൽ മീഡിയയിൽ അണികൾ നിരന്നതോടെ ഇതേച്ചൊല്ലിയുള്ള ചർച്ചകളും ശക്തമായി. ബൽറാമിനെ അനുകൂലിച്ചും സുരേന്ദ്രനെ അനുകൂലിച്ചും ഇരുവരെയും എതിർത്തും പല പക്ഷങ്ങൾ സോഷ്യൽ മീഡിയയിൽ രൂപപ്പെട്ടു. അതിനിടയിലാണ് സുരേന്ദ്രന് മറുപടിയുമായി ബൽറാം ഇന്നു വൈകിട്ടു വീണ്ടും പോസ്റ്റ് ഇട്ടത്. തൃത്താലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്ന നാലു സാഹചര്യങ്ങൾ എന്നു വിശേഷിപ്പിച്ചാണ് ബൽറാം പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാ:

>>> ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പിൽ തൃത്താലക്കാർ തന്നെ മറുപടി തന്നുകൊള്ളും<<<എന്നെ തൃത്താലയിലെ പ്രധാന...

Posted by VT Balram on Friday, July 17, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP