Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബി; ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 94 ശതമാനവും സവർണർ; അയ്യപ്പജ്യോതിയും നാമജപവും അയ്യപ്പ സംഗമവും സംഘടിപ്പിച്ചാൽ മതിയോ? ഈഴവനും പട്ടികജാതിക്കാരനും ഹിന്ദുക്കളല്ല, ജന്തുക്കൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സർവ്വനാശം സംഭവിക്കും; കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തും; എൻഎസ്എസിനെ ഉന്നമിട്ട് വെള്ളാപ്പള്ളി നടേശൻ രംഗത്ത്

ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബി; ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 94 ശതമാനവും സവർണർ; അയ്യപ്പജ്യോതിയും നാമജപവും അയ്യപ്പ സംഗമവും സംഘടിപ്പിച്ചാൽ മതിയോ? ഈഴവനും പട്ടികജാതിക്കാരനും ഹിന്ദുക്കളല്ല, ജന്തുക്കൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സർവ്വനാശം സംഭവിക്കും; കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തും; എൻഎസ്എസിനെ ഉന്നമിട്ട് വെള്ളാപ്പള്ളി നടേശൻ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എൻഎസ്എസിനും ശബരിമല സമരക്കാരെയും ഉന്നമിട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഹിന്ദുക്കളുടെ ഐക്യം പറയുന്നവർ ഈഴവനെയും പട്ടികജാതിക്കാരനെയും ഹിന്ദുക്കളായി കണക്കാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്. ഈഴവനും പട്ടികജാതിക്കാരനും ക്ഷേത്രങ്ങളിൽ അർഹിക്കുന്ന പരിഗണനയും അവകാശവും തരുന്നുണ്ടോ. ഞങ്ങൾ ഹിന്ദുക്കളല്ല, ജന്തുക്കളാണെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രങ്ങൾ ഭരിക്കുന്നത് സവർണരാണെന്നനും അദ്ദേഹം ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 94 ശതമാനവും സവർണരാണ്. നാലു ശതമാനം മാത്രമാണ് പിന്നാക്കക്കാരും പട്ടികജാതിയും പട്ടിക വർഗവും ഉള്ളത്. ഇവിടെ അയ്യപ്പജ്യോതിയും നാമജപവും അയ്യപ്പ സംഗമവും മാത്രം ചർച്ച ചെയ്ത് പോയാൽ മതിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

'ആ സംഗമത്തിൽ സംസാരിച്ചവരെല്ലാം ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ചാണ് പറഞ്ഞത്. ഞങ്ങളെയെല്ലാം ഹിന്ദുക്കളായി കണക്കാക്കിയിട്ടുണ്ടോ. പട്ടികജാതിക്കാരെ ഹിന്ദുക്കളായി കണക്കാക്കായിട്ടുണ്ടോ' ഗുരുവായൂരിലോ പത്മനാഭസ്വാമി ക്ഷേത്രത്തിലോ ഉള്ള ജീവനക്കാരിൽ ഒരാൾപോലും പിന്നാക്കക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാർ,കൊച്ചിൻ, കൂടൽമാണിക്യം ദേവസ്വം ബോർഡിലെല്ലാം ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ തന്നെ എടുത്ത് നോക്കൂ. എന്തുമാത്രം ആനകളുള്ളതാണ്. ഒരു ആനപ്പിണ്ടം വാരാൻ പോലും അവിടെ ഒരു പട്ടികജാതിക്കാരനെ ചുമതലപ്പെടുത്താത് എന്തുകൊണ്ടാണ്. ഇതൊക്കെ പറയുമ്പോൾ ഞങ്ങൾ ജാതി പറയുന്നു എന്ന് പറയും'നിങ്ങൾ യാഥാർത്ഥ്യ ബോധത്തോട് കൂടി കാര്യങ്ങൾ കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബിയാണ്. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നിൽ. തമ്പ്രാക്കന്മാരെന്ന കരുതുന്ന ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഹിന്ദുക്കൾക്ക് വേണ്ടിയാണെങ്കിൽ എസ്എൻഡിപിയോട് കൂടി ആലോചിക്കണമായിരുന്നു. ടി.പി സെൻകുമാറിനെ കാട്ടി എസ്എൻഡിപി പ്രാതിനിധ്യം പറയേണ്ട. സർക്കാരിന് അപചയമില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന വിധി എന്തായാലും അംഗീകരിച്ച് സമാധാനത്തിന് തയാറാകണം. താൻ നിലപാട് മാറ്റിയിട്ടില്ല, ഉള്ളതേ പറയൂ, താൻ ഒത്തുപറയാറില്ല. പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടും, പുത്തരിക്കണ്ടത്ത് അതാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും നിലപാടില്ല. സ്ത്രീകൾ മല കയറിയതിന് പിന്നിൽ സർക്കാരല്ല. സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. അയ്യപ്പ ഭക്ത സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. യു.ഡി.എഫിന്റെ സർവനാശം സംഭവിക്കും. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തും. പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുവതികളെ കയറ്റിയതിലടക്കം പാളിച്ചകളുണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ തീരുമാനമാണെന്ന് കരുതുന്നില്ല. യുവതികൾ ശബലിമലയിൽ കയറില്ല എന്നാണ് വിശ്വാസം. എന്നാൽ അതിന്റെ പേരിൽ സമരത്തിന് ഇറങ്ങുന്നത് ശരിയല്ല. ഇതിനേക്കാൾ മുൻപ് ചർച്ച ചെയ്യേണ്ട പലതുമില്ലേ..? ഈ കൊല്ലത്തുപോലും ഈഴവനെ വിളക്കെടുപ്പിക്കാത്ത അമ്പലങ്ങളുണ്ട്. മൂന്ന് ശാന്തിമാരെ പോടാ എന്ന് പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒരു പരിഗണനയും ഇല്ല. ഏത്രയോ കീഴ്‌വഴക്കങ്ങൾ മാറേണ്ടതുണ്ട്. ക്ഷേത്രങ്ങളിലെല്ലാം സവർണ്ണ ആധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന്റെ ശരിയായ ദൂരം ഇപ്പോൾ അവർ കാണിച്ചു. ഇതാണ് സത്യം അദ്ദേഹം പറഞ്ഞു. തനിക്ക് ബിഡിജെഎസുമായി ഒരു ബന്ധവുമില്ല. തനിക്ക് പല തെറ്റും പറ്റിയിട്ടുണ്ട്. ബിജെപിക്കാർ തന്ന ഹെലികോപ്റ്ററിൽ വരെ താൻ പോയിട്ടുണ്ട്. എസ്എൻഡിപിക്ക് ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല. വിദ്വേഷവുമില്ല. ഇന്ത്യയിൽ മോദി തന്നെ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ചാക്കിടാൻ അദ്ദേഹം മിടുക്കനാണ് എന്ന് തെളിഞ്ഞതാണ്. മോദിക്ക് ഒരു പ്രസക്തിയുണ്ട്. കർണ്ണാടകയിൽ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം തമ്മിൽ തല്ലുമ്പോൾ അത് മുതലെടുക്കാൻ മോദിക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP