Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെനറ്റിനെ സ്ഥാനാർഥിയാക്കാൻ പണം വാങ്ങിയത് നേതാക്കളുടെ അറിവോടെ; തനിക്ക് വധഭീഷണിയുണ്ട്: സിപിഐ വിട്ട വെഞ്ഞാറമൂട് ശശിക്ക് പറാനുള്ളത്

ബെനറ്റിനെ സ്ഥാനാർഥിയാക്കാൻ പണം വാങ്ങിയത് നേതാക്കളുടെ അറിവോടെ; തനിക്ക് വധഭീഷണിയുണ്ട്: സിപിഐ വിട്ട വെഞ്ഞാറമൂട് ശശിക്ക് പറാനുള്ളത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ബെനറ്റ് എബ്രഹാമിൽ നിന്ന് ഭീമമായ തുക സിപിഐ വാങ്ങിയെന്ന് ജില്ലാ സ്‌ക്രെട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമൂടം ശശിയുടെ ആരോപണം. പണം വാങ്ങിയത് സിപിഐ നേതാക്കളുടെ അറിവോടെയാണെന്നും പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പണം വാങ്ങിയ വിവരം പി.രാമചന്ദ്രൻ നായർ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനോട് പറഞ്ഞിരുന്നു. പണം വാങ്ങരുത് എന്ന് പന്ന്യൻ പറയണമായിരുന്നു. എന്നാൽ അതുണ്ടായില്ല. കമ്മ്യൂണിണിസ്റ്റ് പാർട്ടിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. യഥാർത്ഥ കുറ്റക്കാർ ഇപ്പോഴും പാർട്ടിയുടെ ഉന്നത ശ്രേണിയിൽ തുടരുകയാണ്. തനിക്കെതിരെ സ്വീകരിച്ചത് ഏകപക്ഷീയമായ നടപടിയാണെന്നും ശശി പറഞ്ഞു.

സി.പി.ഐയിൽ അടുത്തിടെയായി മുമ്പില്ലാത്തവിധം വിഭാഗീയത പുകയുകയാണ്. പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയായപ്പോൾ തുടങ്ങിയ വിഭാഗീയ പ്രവർത്തനമാണിത്. അത് ഇപ്പോഴും തുടരുന്നു. വിഭാഗീയത തടയാൻ കഴിയുന്ന ഒരു നേതൃത്വം ഇപ്പോഴില്ലെന്നും ശശി പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും ശശി ആരോപിച്ചു.

ബെനറ്റിനെ സ്ഥാനാർഥിയാക്കും മുമ്പ് സിപിഐ(എം) നേതാക്കളുമായി ആലോചിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബെനറ്റ് എബ്രഹാം ജയിക്കാൻ പറ്റിയ സ്ഥാനാർത്ഥിയാണ്. നമുക്ക് സ്വീകാര്യനാണ്. നമ്മുടെ സഖാക്കളെയെല്ലാം സജീവമായി രംഗത്തിറക്കി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നായിരുന്നു സിപിഐ(എം) ജില്ലാ നേതൃത്വം അന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP