Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിക്ക് വേണ്ടെങ്കിൽ വിഎസിന് വേണം; ആർ എസ് പി ആരോടും വിലപേശുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; ഇടതിലേക്ക് സ്വാഗതവും; ആക്ഷേപമെല്ലാം പിണറായിയുടെ ഭാവനയെന്ന് അസീസും

പിണറായിക്ക് വേണ്ടെങ്കിൽ വിഎസിന് വേണം; ആർ എസ് പി ആരോടും വിലപേശുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; ഇടതിലേക്ക് സ്വാഗതവും; ആക്ഷേപമെല്ലാം പിണറായിയുടെ ഭാവനയെന്ന് അസീസും

തിരുവനന്തപുരം: യു.ഡി.എഫ് ഘടകക്ഷിയായ ആർ.എസ്‌പി നടത്തുന്നത് വിലപേശൽ തന്ത്രമാണെന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. ആർ.എസ്‌പി വിലപേശുകയാണെന്ന അഭിപ്രായം തനിക്കില്ല. ആർ.എസ്‌പിയും ജെ.ഡി.യുവും ഉടൻ ഇടതുമുന്നണയിലേക്ക് മടങ്ങിവരണമെന്നും അച്യുതാനന്ദൻ പറഞ്ഞു.

ആർ.എസ്‌പി മാത്രമല്ല, ജെ.ഡി.യുവും മുമ്പുള്ള എല്ലാ ഘടകക്ഷികളും തിരിച്ചുവരണമെന്നാണ് താൻ ആവശ്യപ്പെട്ടത്. ആ ആവശ്യം ഇപ്പോഴും തുടരുന്നുവെന്ന് വി എസ് പറഞ്ഞു. പി.സി.ജോർജിനെയും ഗണേശ് കുമാറിനേയും മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പി.സി.ജോർജ്ജിന്റെ ആരോപണങ്ങൾ അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

ആർ.എസ്‌പി വിലപേശൽ തന്ത്രം നടപ്പാക്കുകയാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പ്രസ്താവന വിവാദമായിരുന്നു. ആർ.എസ്‌പി, ജെ.ഡി.യു കക്ഷികളെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് തൊട്ടുപിന്നലെയാണ് പിണറായി വിവദാ പരാമർശം നടത്തിയത്. ഒരു സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷം വിട്ട ഇവർക്ക് തെറ്റു തിരുത്താൻ അവസരം നൽകുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

അതിനിടെ ആർ.എസ്‌പി വില പേശുന്നുവെന്നത് സിപിഎമ്മിന്റെ ഭാവനാ സൃഷ്ടിയാണെന്ന് എ.എ അസീസ് എംഎൽഎ. വിലപേശുകയാണെന്ന സിപിഐ(എം) പോളീറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അസീസ്. മുന്നണി മര്യാദ ലംഘിച്ചതും ഘടക കക്ഷികളെ ദുർബലപ്പെടുത്തുന്നതും സിപിഎമ്മാണ് . ഘടകകക്ഷികൾ എൽഡിഎഫ് വിട്ടതിൽ സിപിഐ(എം) ആത്മപരിശോധന നടത്തണമെന്നും എഎ അസീസ് പറഞ്ഞു.

യുഡിഎഫ് വിടുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്ന് ജനതാദൾ വിരേന്ദ്രകുമാർ വിഭാഗവും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP